Thursday, December 19, 2024
Thursday, December 19, 2024

HomeFact CheckViralFact Check: അച്ഛനും മകനും ഒരു പെണ്ണിനെ കല്യാണം കഴിച്ചോ?

Fact Check: അച്ഛനും മകനും ഒരു പെണ്ണിനെ കല്യാണം കഴിച്ചോ?

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Claim
അച്ഛനും മകനും ഒരു പെണ്ണിനെ കല്യാണം കഴിച്ചു.

Fact
വീഡിയോ സ്ക്രിപ്റ്റഡാണ്.

“അച്ഛനും മകനും  ഒരു പെണ്ണിനെ കല്യാണം കഴിച്ചു,” എന്ന പേരിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നുണ്ട്. വർഗീയമായ ഒരു ഉള്ളടക്കത്തോടെയാണ് വീഡിയോ വൈറലാവുന്നത്.

“ഇതെങ്ങാനും  ഒരു മുസ്ലിം നാമധാരി ആയിരുന്നുവെങ്കിൽ? എന്താകുമായിരുന്നു നമ്മുടെ നാടിന്റെ അവസ്ഥ?അച്ഛനും മകനും കൂടി ഒരു പെണ്ണ് മതി!!! ഈ സംഭവം ഏത് ജിഹാദിൽ ഉൾപ്പെടുത്തും? എന്തായാലും ഒന്നരയടിയുടെ സിന്ദൂരം ഉള്ളത് കൊണ്ട് കുലസ്ത്രീയെന്നറിഞ്ഞ് ഒരു കാക്കയും കൊത്തില്ല,” എന്നാണ് വീഡിയോയോടൊപ്പമുള്ള വിവരണം.

The Legend's Post
The Legend’s Post

ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒരാൾ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ (+91 9999499044) മെസ്സേജ് ചെയ്തിരുന്നു.

Request we got in our tipline number

Request we got in our tipline number

ഇവിടെ വായിക്കുക:Fact Check: ഇന്ത്യയിലെ വഖഫ് ബോർഡിൻ്റെ കീഴിലുള്ള ഭൂമി പാകിസ്ഥാൻ്റെ വിസ്തീർണത്തെക്കാൾ അധികമാണോ?

Fact Check/Verification

ഞങ്ങൾ വീഡിയോ ശ്രദ്ധയോടെ പരിശോധിച്ചു. ഈ വീഡിയോ വിനോദാവശ്യങ്ങൾക്ക് വേണ്ടി നിർമ്മിച്ചതാണ് എന്ന ഡിസ്ക്ലൈമർ  2.03 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയുടെ 0.07 മിനിറ്റിലുണ്ട്. കനയ്യ സിങ്ങ് എന്ന പേരും ഈ ഫ്രെയിമിൽ കാണാം.

Disclaimer seen in the video
Disclaimer seen in the video

തുടർന്ന് ഞങ്ങൾ വീഡിയോ ഇൻവിഡ് ടൂളിന്റെ സഹായത്തോടെ വീഡിയോ കീഫ്രെയിമുകളാക്കി. അതിൽ ഒരു കീ ഫ്രെയിം  റിവേഴ്സ് ഇമേജ് ചെയ്തു. വീഡിയോ 2024 നവംബർ 5 ന് ‘Kanhiyakashyap02’ എന്ന ഫേസ്ബുക്ക് പ്രൊഫൈലിൽ  കണ്ടെത്തി.

Facebook Video by Kanhiyakashyap02
Facebook Video by Kanhiyakashyap02

ഈ വീഡിയോ വിനോദാവശ്യങ്ങൾക്ക് വേണ്ടി നിർമ്മിച്ചതാണ് എന്ന ഡിസ്ക്ലൈമർ 8.02  മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയുടെ 0.07 മിനിറ്റിലുണ്ട്. 

Facebook Video by Kanhiyakashyap02
Disclaimer seen in the Facebook Video by Kanhiyakashyap02

സമാനമായ നിരവധി വീഡിയോകളുള്ള പ്രൊഫൈലാണ് Kanhiyakashyap02യുടേത് എന്ന് പ്രൊഫൈൽ പരിശോധിച്ചപ്പോൾ വ്യക്തമായി. പ്രാങ്ക് വിഡിയോകളും എക്സ്പോസ് വിഡിയോകളും ചെയ്യുന്ന ആളാണ് എന്ന് പ്രൊഫൈലിലെ വിവരണം വ്യക്തമാക്കുന്നുണ്ട്. 

From the profile of Kanhiyakashyap02
From the profile of Kanhiyakashyap02

ഇതേ വീഡിയോ വീഡിയോ ഡിസ്ക്ലൈമറിനൊപ്പം  2024 നവംബർ 10ന് ‘Kanhaiya Singh Shorts‘  എന്ന യൂട്യൂബ് ചാനലിലും പങ്ക് വെച്ചിട്ടുണ്ട്.

YouTube video by Kanhaiya Singh Shorts 
YouTube video by Kanhaiya Singh Shorts 

 ‘Kanhaiya Singh Shorts‘ പ്രൊഫൈലിലും പ്രാങ്ക് വിഡിയോകളും എക്സ്പോസ് വിഡിയോകളും, തമാശ വിഡിയോകളും ചെയ്യുന്ന ആളാണ് എന്ന്  വ്യക്തമാക്കുന്നുണ്ട്. 

From the profile of Kanhaiya Singh Shorts
From the profile of Kanhaiya Singh Shorts 

വിനോദത്തിനായി നിർമ്മിച്ച സ്ക്രിപ്റ്റഡ് വീഡിയോയാണിത് എന്ന് ഇതിൽ നിന്നും വ്യക്തമായി.

ഇവിടെ വായിക്കുക: Fact Check: ലിങ്ക് ക്ലിക്ക് ചെയ്ത് ₹5000 നേടൂ എന്ന അവകാശവാദം തട്ടിപ്പാണ്

Conclusion

അച്ഛനും മകനും  ഒരു പെണ്ണിനെ കല്യാണം കഴിച്ചു എന്ന പേരിൽ പ്രചരിക്കുന്ന വീഡിയോ സ്ക്രിപ്റ്റഡാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.

Result: Missing Context

Sources
Facebook Video by Kanhiyakashyap02 on November 5,2024
YouTube video by Kanhaiya Singh Shorts on November 10,2024
Self Analysis

 ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽകണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Sabloo Thomas

Most Popular