Monday, December 23, 2024
Monday, December 23, 2024

HomeFact CheckWeekly Wrap: Arnold Schwarzenegger മുതൽ പിഎംഎ സലാം വരെ, K റെയിൽ പദ്ധതി മുതൽ...

Weekly Wrap: Arnold Schwarzenegger മുതൽ പിഎംഎ സലാം വരെ, K റെയിൽ പദ്ധതി മുതൽ IT raid വരെ കഴിഞ്ഞ ആഴ്ചയിലെ പ്രധാന 5 വ്യാജ പ്രചരണങ്ങൾ

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

കഴിഞ്ഞ ആഴ്ചയിലെ 5 പ്രധാന വ്യാജ പ്രചരണങ്ങളിൽ Arnold Schwarzenegger, ഫ്രഞ്ച് പ്രസിഡന്റ് Macron, ഡാനിഷ് പ്രസിഡന്റ് Lars,മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം,K റെയിൽ പദ്ധതി,IT raid ഒക്കെ  ഉൾപ്പെടുന്നു.

ന്യൂസ് ചെക്കർ പരിശോധിച്ച  കഴിഞ്ഞ ആഴ്ചയിലെ പ്രധാന 5 വ്യാജ പ്രചരണങ്ങൾ Weekly Wrapൽ വായിക്കുക:

ഹോട്ടൽ മുറി നിഷേധിച്ചത് കൊണ്ട് Arnold Schwarzenegger സ്വന്തം വെങ്കല പ്രതിമയുടെ കീഴിൽ ഉറങ്ങി എന്ന പോസ്റ്റ് തെറ്റിദ്ധരിപ്പിക്കുന്നത്

ഹോട്ടൽ മുറി നിഷേധിച്ചത് കൊണ്ട് അല്ല ആർനോൾഡ് ഷ്വാസ്നെനെഗർ അദ്ദേഹത്തിന്റെ വെങ്കല പ്രതിമയ്ക്ക് മുന്നിൽ കിടന്നുറങ്ങിയത്, എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ വ്യക്തമായി.  ആ പ്രതിമ ഒരു ഹോട്ടലിനു മുന്നിൽ അല്ല, അമേരിക്കയിലെ ഒഹായോയിലുള്ള ഗ്രെയ്റ്റർ കൊളംബസ് കൺവെൻഷൻ സെന്ററിന് മുന്നിലാണ് സ്ഥിതി ചെയ്യുന്നത്. ചിത്രമെടുക്കുന്നതിനു വേണ്ടി അദ്ദേഹം കിടന്നുറങ്ങുന്നതായി അഭിനയിക്കുകയായിരുന്നു.

മുഴുവൻ ഫാക്ട് ചെക്ക് ഇവിടെ വായിക്കാം

തിരുപ്പതിയിലെ ഒരു പൂജാരിയുടെ വീട്ടിലെ IT raidനെ കുറിച്ചുള്ള വീഡിയോ തെറ്റിദ്ധരിപ്പിക്കുന്നത്

തിരുപ്പതിയിലെ പൂജാരിയുടെ വീട്ടിൽ  ഐറ്റി ഉദ്യോഗസ്ഥർ നടത്തിയ റെയ്ഡിനിടെ കണ്ടെടുത്ത പണവും ആഭരണങ്ങളും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും കാണിക്കുന്നതായി അവകാശപ്പെടുന്ന വൈറൽ  വീഡിയോ തെറ്റിദ്ധാരണാജനകമാണ്. ഷോറൂമിൽ നിന്ന് മോഷണം പോയ ആഭരണങ്ങൾ കണ്ടെടുത്തതിന് ശേഷം വെല്ലൂർ പോലീസ് നടത്തിയ വാർത്താസമ്മേളനത്തിൽ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്.

മുഴുവൻ ഫാക്ട് ചെക്ക് ഇവിടെ വായിക്കാം

ഡെന്മാർക് സന്ദർശിച്ച ഫ്രഞ്ച് പ്രസിഡന്റ് Macronനെ ഡാനിഷ് പ്രസിഡന്റ് Lars സ്വീകരിക്കുന്ന വീഡിയോ 2018ലേത്

2018ൽ അന്ന് ഡെന്‍മാര്‍ക്കിലെ പ്രധാനമന്ത്രിയായിരുന്ന ലാർസ് ലോക്കെ റാസ്മുസൻ (Lars Lokke Rasmussen) ഫ്രഞ്ച് പ്രസിഡന്‍റ് മാക്രോണിനെ സ്വീകരിക്കുന്നതും അവർ ഒരുമിച്ച് കോപ്പൻഹേഗനിൽ സൈക്കിൾ പര്യടനം നടത്തുന്നതുമാണ് വീഡിയോയിൽ ഉള്ളത് എന്നു ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു. കഴിഞ്ഞ ആഴ്ച
ഡെന്മാർക് സന്ദർശിച്ച ഫ്രഞ്ച് പ്രസിഡന്റ് മാക്രോണിനെ ഡാനിഷ് പ്രസിഡന്റ് ലാർസ് സ്വീകരിക്കുന്നുവെന്ന പോസ്റ്റിലെ അവകാശവാദം തെറ്റാണ്.

മുഴുവൻ ഫാക്ട് ചെക്ക് ഇവിടെ വായിക്കാം

K റെയിൽ 500 km 4 മണിക്കൂർ, K റോഡ് 4 km 4 മണിക്കൂർ എന്ന ട്രോളിലെ റോഡിന്റെ ഫോട്ടോ കേരളത്തിൽ നിന്നല്ല

K റെയിൽ 500 km 4 മണിക്കൂർ, K റോഡ് 4 km 4 മണിക്കൂർ എന്ന ട്രോളിൽ ഉപയോഗിച്ചിരിക്കുന്ന റോഡ് കേരളത്തിലേതല്ല, എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ മനസിലായി. മഹാരാഷ്ട്രയിലെ റോഡുകളെ കുറിച്ചുള്ള ടൈംസ് ഓഫ് ഇന്ത്യയിലെ 2016 ലെ ലേഖനങ്ങളിൽ ഈ റോഡ് കാണാം. Change.orgൽ ഔറംഗബാദിലെ റോഡുകളിൽ കുഴികൾ ഇല്ലാതെയാക്കുന്നതുമായി ബന്ധപ്പെട്ട് അഞ്ച് വർഷം മുൻപ് ആരംഭിച്ച ഒരു പെറ്റീഷനിലും ഈ ഫോട്ടോ കാണാം.

മുഴുവൻ ഫാക്ട് ചെക്ക് ഇവിടെ വായിക്കാം

ജിഫ്രി തങ്ങളെ പരിഹസിച്ച് പിഎംഎ സലാം എന്ന മാതൃഭൂമിയുടെ സ്ക്രീൻഷോട്ട് വ്യാജം

ജിഫ്രി മുത്തുക്കോയ തങ്ങളെ പരിഹസിച്ച് പിഎംഎ സലാം എന്ന മാതൃഭൂമി സ്ക്രീൻഷോട്ട് വ്യാജമാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ വ്യക്തമായി.

മുഴുവൻ ഫാക്ട് ചെക്ക് ഇവിടെ വായിക്കാം

ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള   ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി  ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Sabloo Thomas

Most Popular