Claim
“വരുന്നു കിണറു കരം. സംസ്ഥാനത്തെ വീടുകളിലെ കിണറുകൾക്ക് ഡിസംബർ 1 മുതൽ നികുതി ഏർപ്പെടുത്താൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കാകും നികുതി പിരിവിന്റെ ചുമതല” എന്ന വിവരണത്തോടെ റിപ്പോർട്ടർ ടിവിയുടെ പേരിൽ ഒരു ന്യൂസ്‌കാർഡ്.
ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒരാൾ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ (9999499044) മെസ്സേജ് ചെയ്തിരുന്നു.

ഇവിടെ വായിക്കുക:Fact Check: രമ്യ ഹരിദാസിന്റെ എംപി ഫണ്ടിലെ ₹7 ലക്ഷം ഉപയോഗിച്ച് നിർമ്മിച്ച ചങ്ങാടം മുങ്ങിയോ?
Fact
ഞങ്ങൾ ഇത് ശരിയാണോ എന്നറിയാൻ കീ വേർഡ് സേർച്ച് ചെയ്തു. എന്നാൽ പത്ര മാധ്യമ റിപ്പോര്‍ട്ടുകളൊന്നും ലഭിച്ചില്ല. ഇത്തരം ഒരു സുപ്രധാന തീരുമാനം മന്ത്രിസഭാ എടുത്തിരുന്നെങ്കിൽ അത് തീർച്ചയായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുമായിരുന്നു, അത് കൊണ്ട് തന്ന വാർത്ത വ്യാജമാവാനാണ് സാധ്യത എന്ന് ഞങ്ങൾ അനുമാനിച്ചു.
തുടര്‍ന്ന് റിപ്പോര്‍ട്ടര്‍ ടിവിയുടെ ഫേസ്ബുക്ക് പേജ് ഞങ്ങൾ തിരഞ്ഞു. അപ്പോൾ നവംബർ 29,2023ലെ റിപ്പോർട്ടർ ടിവിയുടെ ന്യൂസ്‌കാർഡ് ലഭിച്ചു. “ഇങ്ങനെ ഒരു വാർത്ത റിപ്പോർട്ടർ പ്രസിദ്ധീകരിച്ചിട്ടില്ല. റിപ്പോർട്ടറിന്റെ പേരിൽ വ്യാജ വാർത്തകൾ നൽകുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കും,”എന്നാണ് റിപ്പോര്‍ട്ടര്‍ ടിവിയുടെ പോസ്റ്റ് പറയുന്നത്, ഇതിൽ നിന്നും ന്യൂസ്‌കാർഡ് കൃത്രിമമാണ് എന്ന് മനസ്സിലാക്കി.

“കിണറിന് നികുതി ഏർപ്പെടുത്താൻ തീരുമാനിച്ചുവെന്ന തരത്തിൽ ഫേസ്ബുക്കിൽ പ്രചരിക്കുന്ന പോസ്റ്റുകൾക്ക് ഒരു തരിപോലും സത്യമില്ലെന്ന്,” തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എംബി രാജേഷിന്റെ ഓഫീസിൽ ബന്ധപ്പെട്ടപ്പോൾ അറിയിച്ചു,
Result: Altered Photo
ഇവിടെ വായിക്കുക: Fact Check: നവകേരള സദസിനെ ബൃന്ദ കാരാട്ട് വിമർശിച്ചോ?
Sources
Facebook post by Reporter TV on November 29, 2023
Telephone conversation with the office of the LSG Minister M B Rajesh’s office
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.