Claim
“ഇൻഡ്യാ മുന്നണി അധികാരത്തിലെത്തിയാൽ കുഞ്ഞാലിക്കുട്ടി ഉപപ്രധാനമന്ത്രി, ലീഗിൽ ചർച്ച സജീവം,” എന്ന ഒരു ന്യൂസ്‌കാർഡ് റിപ്പോർട്ടർ ടിവിയുടേത് എന്ന പേരിൽ വാട്ട്സ്ആപ്പിൽ വൈറലാവുന്നുണ്ട്. ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒരാൾ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ (9999499044) മെസ്സേജ് ചെയ്തിരുന്നു.

ഈ കാർഡ് ഫേസ്ബുക്കിലും വൈറലാണ്.
ഇവിടെ വായിക്കുക:Fact Check: കല്യാണം നിശ്ചയിച്ച മുസ്ലിം പെൺകുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച കമ്മ്യൂണിസ്റ്റുകാരനല്ല വീഡിയോയിൽ
Fact
ലോക്‌സഭാ തിരഞ്ഞെടുപ്പ്ന്റെ വോട്ടെണ്ണല്‍ ജൂൺ 4,2024-ന് നടക്കുന്ന പശ്ചാത്തലത്തിലാണ് ഈ പ്രചരണം.
ഞങ്ങൾ ഈ ന്യൂസ്‌കാർഡ് റിവേഴ്‌സ് ഇമേജ് സേർച്ച് ചെയ്തു. അപ്പോൾ, റിപ്പോർട്ടർ ടിവിയുടെ മേയ് 27, 2024ലെ ഒരു കാർഡ് കിട്ടി. “ഇൻഡ്യാ മുന്നണി അധികാരത്തിലെത്തിയാൽ കുഞ്ഞാലിക്കുട്ടി രാജ്യസഭയിലേക്ക്? ലീഗിൽ ചർച്ച സജീവം,” എന്നാണ് കാർഡിൽ. “യുഡിഎഫില്‍ ഒഴിവ് വരുന്ന രാജ്യസഭാ സീറ്റില്‍ ചര്‍ച്ചകള്‍ സജീവമാക്കി മുസ്ലിം ലീഗ്,” എന്ന വിവരണത്തോടൊപ്പമാണ് അത് ഷെയർ ചെയ്യുന്നത്.

സംസ്ഥാനത്ത് മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ജൂണ്‍ 25ന് നടക്കുന്ന പശ്ചാത്തലത്തിലാണ് റിപ്പോർട്ടർ ടിവിയുടെ കാർഡ്. ഈ കാർഡ് എഡിറ്റ് ചെയ്താണ് വൈറൽ കാർഡ് നിർമ്മിച്ചത്
സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, സിപിഎം കേന്ദ്ര കമ്മിറ്റിയംഗം എളമരം കരീം, കേരള കോൺഗ്രസ് എം ചെയര്‍മാൻ ജോസ് കെ മാണി എന്നിവരുടെ രാജ്യസഭയിലെ കാലാവധിയാണ് ജൂലൈയിൽ അവസാനിക്കുന്നത്. നിലവിലെ നിയമസഭയിൽ 99 അംഗങ്ങൾ എൽഡിഎഫിനും അവശേഷിക്കുന്ന സീറ്റുകൾ യുഡിഎഫിലുമാണ്. അതിനാൽ മൂന്ന് സീറ്റുകളിൽ 2 എണ്ണത്തിൽ എൽഡിഎഫിന് സ്ഥാനാര്‍ത്ഥിയെ ജയിപ്പിക്കാനാവും. അവശേഷിക്കുന്ന സീറ്റിൽ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കാണ് ജയസാധ്യത. എന്നാൽ സ്ഥാനമൊഴിയുന്ന മൂന്നംഗങ്ങളും നിലവിൽ എൽഡിഎഫിൽ നിന്നുള്ളവരാണ്.
അതേസമയം ലോക്‌സഭയിലേക്ക് മൂന്നാം സീറ്റ് ആവശ്യപ്പെട്ട മുസ്ലിം ലീഗിനെ അനുനയിപ്പിക്കാൻ അന്നേ രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തതിനാൽ ഇപ്പോൾ ഒഴിവുവരുന്ന സീറ്റിൽ യുഡിഎഫിൽ നിന്ന് മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥിയാവും മത്സരിക്കുക.
ഞങ്ങൾ ഈ കാർഡിന്റെ സത്യാവസ്ഥ അറിയാൻ റിപ്പോർട്ടർ ടിവിയുടെ ഡിജിറ്റൽ ന്യൂസ് എഡിറ്റർ അൻസിഫ് കെകെയെ വിളിച്ചു. ഇത്തരം ഒരു ന്യൂസ്‌കാർഡ് തങ്ങൾ കൊടുത്തിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
“ഇൻഡ്യാ മുന്നണി അധികാരത്തിലെത്തിയാൽ കുഞ്ഞാലിക്കുട്ടി ഉപപ്രധാനമന്ത്രി, ലീഗിൽ ചർച്ച സജീവം,” എന്ന റിപ്പോർട്ടർ ടിവിയുടെ ന്യൂസ്‌കാർഡ് വ്യാജമാണ് എന്ന് ഇതിൽ നിന്നും മനസ്സിലായി.
Result: Altered Photo
ഇവിടെ വായിക്കുക:Fact Check: എട്ടാം ക്‌ളാസ് വരെ മാത്രമേ താൻ പഠിച്ചിട്ടുള്ളൂവെന്ന് മോദി പറഞ്ഞോ?
Sources
News card of Reporter TV on May 27, 2024
Telephone Conversation with Anshif KK, News Editor, Reporter TV Digital
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽകണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.