Wednesday, December 8, 2021
Wednesday, December 8, 2021
HomeFact CheckViralബംഗാളിൽ ബിജെപി പ്രവർത്തക ബലാൽസംഗം ചെയ്യപ്പെടുകയും കൊല്ലപ്പെടുകയും ചെയ്തോ?

ബംഗാളിൽ ബിജെപി പ്രവർത്തക ബലാൽസംഗം ചെയ്യപ്പെടുകയും കൊല്ലപ്പെടുകയും ചെയ്തോ?

ബംഗാളിലെ തിരഞ്ഞെടുപ്പിന് ശേഷം ഉണ്ടായ സംഘർഷത്തിൽ ഒരു ബി ജെപി അനുഭാവിയായ കോളേജ് വിദ്യാർഥിനി സ്നേഹ (മാറ്റിയ പേര്) ബലാൽസംഗം ചെയ്തു കൊല്ലപ്പെട്ടുവെന്ന് പറയുന്ന ഒരു പോസ്റ്റ് മലയാളത്തിൽ വൈറൽ ആയികൊണ്ടിരിക്കുകയാണ്.

വോട്ടെടുപ്പിന് ശേഷം ബംഗാളില്‍ അക്രമങ്ങള്‍ അരങ്ങേറിയിട്ടുണ്ട്.അതിന്റെ ഉത്തരവാദിത്വത്തിൽ നിന്നും  മമതാ ബാനര്‍ജിക്കും തൃണമൂൽ കോൺഗ്രസിനും ഒഴിഞ്ഞുമാറാനാവില്ല.ഇതുവരെ അക്രമത്തിൽ 14 പേര്‍ കൊല്ലപ്പെട്ടു.കോല്‍ക്കത്തയില്‍ എബിവിപി സംസ്ഥാന കമ്മിറ്റി ഓഫീസിനു നേരെ ആക്രമണം നടന്നിരുന്നു.നൂറോളം പാര്‍ട്ടി ഓഫീസുകള്‍ തൃണമൂല്‍ ഗുണ്ടകള്‍ തകര്‍ത്തതായി ബിജെപി ആരോപിച്ചിട്ടുമുണ്ട്.
ഈ  ഓഫീസുകള്‍ കാണാനും പരുക്കേറ്റ പ്രവര്‍ത്തകരെ സന്ദര്‍ശിക്കാനും  ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നദ്ദ  ബംഗാൾ സന്ദർശിച്ചിരുന്നു. സിപിഎം ഓഫിസുകള്‍ക്കു നേരെയും പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെയും ആക്രമണങ്ങളുണ്ടായതായി സിപിഎമ്മും ആരോപിച്ചിട്ടുണ്ട്. ബംഗാളിലെ അതിക്രമങ്ങളെ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിഅടക്കമുള്ള  അപലപിച്ചിട്ടുമുണ്ട്.
ആക്രമണങ്ങളെ തുടര്‍ന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോര്‍ട്ട് തേടി. ഇതൊക്കെ വാസ്തവമാണ്. എന്നാൽ ഇതിന്റെ മറവിൽ നടക്കുന്ന പല  പ്രചാരണങ്ങളും  കളവാണ്.അക്രമത്തിനിടെ ബലാല്‍സംഗം ചെയ്‌തെന്ന വാര്‍ത്ത വ്യാജമാണെന്ന് ബംഗാള്‍ പോലിസ് ട്വിറ്ററിലൂടെ അറിയിച്ചു.

Fact Check/Verification

സംഘ്ബദ് പ്രതിദിൻ എന്ന ബംഗാളി പത്രത്തിൽ വന്ന റിപ്പോർട്ട് പ്രകാരം മരിച്ച 21 കാരിയായ പെൺകുട്ടി ഡെബ്ര കോളേജിലെ വിദ്യാർത്ഥിനിയാണ് സ്നേഹ (മാറ്റിയ പേര്). 

റിപ്പോർട്ട് മലയാളത്തിലേക്ക് ഗൂഗിൾ   ട്രാൻസ്‌ലേറ്റർ വഴി വിവർത്തനം ചെയ്തപ്പോൾ കിട്ടിയ വിവരങ്ങൾ ഇതാണ്:  ജാംന പ്രദേശത്ത് ഒരു വ്യക്തിയുടെ വീടിന്റെ നിർമ്മാണം വളരെക്കാലമായി നടക്കുന്നുണ്ടായിരുന്നു. ബെൽഡ പ്രദേശത്തെ രണ്ട് ചെറുപ്പക്കാരും ഒരു വനിതാ തൊഴിലാളിയുമാണ് ജോലിയ്ക്ക് ഉണ്ടായിരുന്നത്.തിങ്കളാഴ്ച്ച  ഉച്ചയോടെയാണ് മൃതദേഹം കണ്ടെടുത്തത്. വിവരം അറിഞ്ഞപ്പോൾ പിംഗ്ല പോലീസ് സ്റ്റേഷനിലെ പോലീസ് സ്ഥലത്തെത്തി. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. അന്വേഷണത്തിനിടെ ഒരു വനിതാ തൊഴിലാളിയടക്കം രണ്ട് തൊഴിലാളികളെ പോലീസ് അറസ്റ്റ് ചെയ്തു.21 കാരിയായ പെൺകുട്ടി ഡെബ്ര കോളേജിലെ വിദ്യാർത്ഥിനിയാണെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.ബംഗാൾ പോലീസ് പ്രതികൾക്ക് രാഷ്ട്രീയമുണ്ട് എന്ന വാദം നിരാകരിച്ചു.

കുറ്റകൃത്യം നടന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ട പശ്ചിമ മിഡ്‌നാപൂർ ജില്ലയിലെ പിംഗ്ല പോലീസ് സ്റ്റേഷനിലെ എസ്‌ഐ ശങ്ക ചാറ്റർജിയുമായി  സംസാരിച്ചു. പ്രചാരണത്തെ അടിസ്ഥാനരഹിതമെന്നാണ് അദ്ദേഹം വിളിച്ചത്. പെൺകുട്ടിയുടെ വീട്ടിലാണ് ഇത് സംഭവിച്ചത്. മൂന്ന് പേരും  വീടിന്റെ നിർമാണ പ്രവർത്തനങ്ങൾക്കായി അച്ഛൻ ഏർപ്പെടുത്തിയ തൊഴിലാളികളായിരുന്നു. അറസ്റ്റിലായവരിൽ രണ്ടുപേർ പശ്ചിമ ബംഗാളിൽ നിന്നും ഒരാൾ ജാർഖണ്ഡിൽ നിന്നുമാണ്. അവരിൽ ഒരാൾ സ്ത്രീയാണ്.അവരാരും തൃണമൂൽ കോൺഗ്രസ് പ്രവർത്തകരല്ല. മൂന്ന് പ്രതികളും ഹിന്ദുക്കളായതിനാൽ ഇതിൽ വർഗീയ സംഘർഷത്തിന്റെ പ്രശ്നവുമില്ല,ശങ്ക ചാറ്റർജി പറഞ്ഞു.സ്നേഹയുടെ (മാറ്റിയ പേര്)  ബന്ധുക്കളെ ബന്ധപ്പെട്ടാൻ ശ്രമിച്ചപ്പോൾ അവർ ഞങ്ങളോട് സംസാരിക്കാനുള്ള മാനസികാവസ്ഥയിലായിരുന്നില്ല. അവരുടെ അയൽവാസികളിൽ ഒരാളോടും ഞങ്ങൾ സംസാരിച്ചിരുന്നു. അയാൾ പോലീസ് പറഞ്ഞ കാര്യങ്ങൾ ശരിവെച്ചു. എന്നാൽ  തന്റെ പേര്  പരസ്യമാക്കരുത് എന്ന് അയാൾ ഞങ്ങളോട് അഭ്യർഥിച്ചു.

Conclusion

കുറ്റകൃത്യം നടന്നത് പെൺകുട്ടിയുടെ വീട്ടിൽ വെച്ചാണ്. മൂന്ന് പേർ അറസ്റ്റിലായി. രണ്ടുപേർ പശ്ചിമ ബംഗാളിൽ നിന്നുള്ളവരും ഒരാൾ ജാർഖണ്ഡിൽ നിന്നുള്ള ആളുമാണ്. അവരാരും  തൃണമൂൽ കോൺഗ്രസ് ഉൾപ്പെടെ ഒരു രാഷ്ട്രീയ പാർട്ടിയിലും പ്രവർതിക്കുന്നവരല്ല. മൂന്ന് പ്രതികളും ഹിന്ദുക്കളാണ്. അത് കൊണ്ട് തന്നെ സംഭവത്തിൽ വർഗീയ പ്രശ്നങ്ങളുമില്ല.

Result: Misleading 

Our Sources

https://www.instagram.com/tv/COe5yqiAmAz/?igshid=1s3yzdgkpy9gr


ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള   ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി  ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular