Monday, October 25, 2021
Monday, October 25, 2021
HomeFact checkViralനാളെ മുതൽ വാട്സ്ആപ്പിനും, വാട്സ്ആപ്പ് കാൾസിനും  നടപ്പിലാവുന്ന പുതിയ നിയമങ്ങൾ

നാളെ മുതൽ വാട്സ്ആപ്പിനും, വാട്സ്ആപ്പ് കാൾസിനും  നടപ്പിലാവുന്ന പുതിയ നിയമങ്ങൾ

നാളെ മുതൽ വാട്സ്ആപ്പിനും, വാട്സ്ആപ്പ് കാൾസിനും  നടപ്പിലാവുന്ന പുതിയ നിയമങ്ങൾ എന്ന പേരിൽ ഒരു മെസ്സേജ് വാട്ട്സ് ആപ്പിലും ഫേസ്‌ബുക്കിലും കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വൈറലായിട്ടുണ്ട്.ഇത് വോയിസ്‌ കാളിനും  വീഡിയോ കാളിനും ബാധകമാണ് എന്നാണ് പോസ്റ്റ് പറയുന്നത്. ഈ അവകാശവാദം ഷെയർ ചെയ്ത  നാലു ലിങ്കുകൾ ഇവിടെയിട്ടുന്നു. ലിങ്ക് 1,ലിങ്ക് 2,ലിങ്ക് 3,ലിങ്ക് 4

ഇത്തരം ധാരാളം ഐ ഡികൾ ഷെയർ ചെയ്തിട്ടുണ്ട്. എല്ലാ കോളുകളും  റെക്കോർഡ് ചെയ്യും. എല്ലാ കോളുകളും സേവ് ചെയ്യപ്പെടും. വാട്സ്ആപ്പ്, ഫേസ്ബുക്, ട്വിറ്റെർ, ഇൻസ്റ്റാഗ്രാം എന്നിവ നിരീക്ഷിക്കപെടും. ഫോൺ മിനിസ്ട്രി സിസ്റ്റത്തോട് കണക്ട് ചെയ്യപ്പെടും. അനാവശ്യ മെസ്സേജുകൾ ആർക്കും സെന്റ് ചെയ്യരുത്.സോഷ്യൽ മീഡിയ ഉപയോഗിക്കുമ്പോൾ കുട്ടികളോടും മുതിർന്നവരോടും വീട്ടുകാരോടും ബന്ധുക്കളോടും ശ്രദ്ധിക്കാൻ പറയുക. ഗവൺമെന്റ് നോ  പ്രൈംമിനിസ്റ്റർ നോ എതിരെയും രാഷ്ട്രീയപരമായ കാര്യങ്ങൾക്ക് എതിരെയും ഉള്ള പോസ്റ്റുകൾ ഷെയർ ചെയ്യുകയോ സോഷ്യൽ മീഡിയയിൽ ഇടുകയോ ചെയ്യാതിരിക്കുക. രാഷ്ട്രീയവും  മതപരവുമായ ഉള്ള മെസ്സേജുകൾ ഈ അവസ്ഥയിൽ അയക്കുന്നത് ശിക്ഷാകരമായ ഒരു പ്രവർത്തിയാണ്. വാറണ്ടില്ലാതെ നിങ്ങൾ  അറസ്റ്റ്  ചെയ്യപ്പെടാൻ ചാൻസുണ്ട്.സീരിയസ് ആയിട്ടുള്ള സൈബർക്രൈം ഒഫൻസ് ആയി ഇത് കണക്കാക്കുന്നതാണ്. എല്ലാ ഗ്രൂപ്പ് മെമ്പേഴ്സും   മോഡറേറ്റർസും സീരിയസായി എടുക്കേണ്ടതാണ്. ആരും തെറ്റായ ഒരു മെസ്സേജും അയക്കരുത്. ഇത് എല്ലാവരെയും പരമാവധി അറിയിക്കുക എന്നിവയാണ് ഈ മെസ്സേജിന്റെ ഉള്ളടക്കം.

 ഗ്രൂപ്പ് മെമ്പേഴ്സ് ഉള്ള വാട്സാപ്പിലെ പുതിയ റൂളുകൾ എന്ന് പറഞ്ഞു ചില നിർദേശങ്ങളും അതിനോപ്പം ഉണ്ട്. അത് ഇങ്ങനെയാണ്. ✓ = മെസ്സേജ് അയച്ചു. ✓✓ = മെസ്സേജ് ഡെലിവറി ആയി. Tᴡᴏ ʙʟᴜᴇ ✓✓= മെസ്സേജ് വായിച്ചു.Tʜʀᴇᴇ ʙʟᴜᴇ ✓✓✓ = നിങ്ങളുടെ മെസ്സേജ് ഗവൺമെന്റ് കണ്ടു.5. Tᴡᴏ ʙʟᴜᴇ ✓✓ ᴀɴᴅ ᴏɴᴇ ʀᴇᴅ ✓= നിങ്ങളുടെ മെസ്സേജ് ഗവൺമെന്റ് കാണുകയും ആക്ഷൻ എടുക്കുകയും ചെയ്തേക്കാം. Oɴᴇ ʙʟᴜᴇ✓ ᴀɴᴅ ᴛᴡᴏ ʀᴇᴅ✓✓ = നിങ്ങളുടെ ഇൻഫോർമേഷൻ ഗവൺമെന്റ് ചെക്ക് ചെയ്യുന്നു. Tʜʀᴇᴇ ʀᴇᴅ ✓✓✓ = നിങ്ങൾക്ക് എതിരെയുള്ള പ്രൊസീഡിംഗ്സ് ഗവൺമെന്റ് ആരംഭിച്ചു.ഉടനെ തന്നെ നിങ്ങൾക്ക് കോടതിയുടെ  സമൻസ് കിട്ടുന്നതായിരിക്കും.

Fact Check/Verification

ഈ വാർത്തയുടെ നിജസ്ഥിതി അറിയാൻ കീ വേർഡ് സെർച്ച് ചെയ്തു. അപ്പോൾ  മലയാളം മനോരമയുടെയും ഏഷ്യാനെറ്റിന്റേയും ഫെബ്രുവരി രണ്ടാം തീയതിയുള്ള വാർത്തയുടെ ലിങ്ക് കിട്ടി. ഇതേ സന്ദേശം അക്കാലത്തും പ്രചരിച്ചിരുന്നുവെന്നും അവ തെറ്റാണ് എന്നു അന്ന് തന്നെ തെളിഞ്ഞുവെന്നും ലിങ്കുകളിൽ നിന്നും മനസിലാക്കി.ഇത്തരം വ്യാജ പ്രചാരണങ്ങളിൽ വീഴാതിരിക്കുക. പ്രചരിപ്പിക്കാതിരിക്കുക എന്ന് ആവശ്യപ്പെടുന്ന കേരള പൊലീസിന്റെ ഫേസ്ബുക്ക് പേജിൽ അതേ  ദിവസം വന്ന നിർദേശം ചൂണ്ടിക്കാട്ടിയാണ് ഈ വാർത്തകൾ കൊടുത്തിരിക്കുന്നത്. 

ഇതിനു മുൻപ് ജനുവരിയിൽ ഹിന്ദിയിലും ഇംഗ്ലീഷിലും  ഈ പ്രചാരണം വൈറലായിരുന്നുവെന്നും മനസിലാക്കാനായി.ഈ വാർത്ത വ്യാജമാണെന്ന് വിശദീകരിച്ചു കൊണ്ട് കേന്ദ്ര ഗവൺമെന്റിന്റെ ഫാക്ട് ചെക്ക് വിഭാഗമായ പി ഐ ബി ഫാക്ട് ചെക്ക്  ജനുവരി 29ന് ഹിന്ദിയിലും ഇംഗ്ലീഷിലും ട്വീറ്റ് ചെയ്തിട്ടുണ്ട്. വാട്ട്സ് ആപ്പിന്റെ പ്രൈവസി പോളിസി വായിച്ചാലും ഈ വാർത്ത വ്യാജമാണെന്ന് ബോധ്യപ്പെടും. 

Conclusion

നാളെ മുതൽ വാട്സ്ആപ്പ് നും വാട്സ്ആപ്പ് കാൾസിനും നടപ്പിലാവുന്ന പുതിയ നിയമങ്ങൾ എന്ന വാർത്ത ഫെബ്രുഅവരിയിൽ തന്നെ വൈറലായിരുന്നതാണ്. ഇവ വീണ്ടും ആരൊക്കെയോ പ്രചരിപ്പിക്കുന്നതാണ്. അതിനു മുൻപ് ജനുവരിയിൽ ഹിന്ദിയിലും വാർത്ത വൈറലായിരുന്നു.  കേന്ദ്ര ഗവൺമെന്റിന്റെ ഫാക്ട് ചെക്ക് വിഭാഗമായ പി ഐ ബി ഫാക്ട് ചെക്ക്, കേരള പൊലീസിന്റെ ഫേസ്ബുക്ക് പേജ് എന്നിവ വാർത്ത വ്യാജമാണ് എന്ന് മുൻപേ തന്നെ വ്യക്തമാക്കിയതും മാധ്യമങ്ങൾ അവ റിപ്പോർട്ട് ചെയ്തതുമാണ്. വാട്ട്സ് ആപ്പിന്റെ പ്രൈവസി പോളിസി വായിച്ചാലും ഇത് വ്യക്തമാവുന്നതാണ്.

Result: False 

Our Sources

https://www.asianetnews.com/fact-check/truth-behind-claim-that-govt-recording-whatsapp-calls-and-messages-qnwab4

https://www.manoramanews.com/news/kerala/2021/02/02/kerela-police-on-fake-message-about-whatsapp-monitoring.html

https://faq.whatsapp.com/general/security-and-privacy/answering-your-questions-about-whatsapps-privacy-policy


ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള   ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി  ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular