നവ കേരള സദസും ശബരിമല തീർതഥാടനവും ഈ ആഴ്ച സമൂഹ മാധ്യമങ്ങളിൽ വ്യാജ പ്രചരണങ്ങൾക്ക് കാരണമായ പ്രധാന സാമൂഹ്യ വിഷയങ്ങളായിരുന്നു. ഇത് കൂടാതെ കെപിസിസി പ്രസിഡൻറ് കെ സുധാകരൻ, സിപിഎം നേതാവ് ചിന്ത ജെറോം തുടങ്ങിയവരും വ്യാജ പ്രചരണങ്ങൾക്ക് ഇരയായി.

Fact Check: ആളൊഴിഞ്ഞ കസേരകള്‍ നോക്കി നവ കേരള സദസിലെ തിരക്കിനെ പറ്റി മുഖ്യമന്ത്രി പ്രസംഗിച്ചോ?
കല്യാശേരിയിലെ മുഖ്യമന്ത്രിയുടെ പ്രസംഗത്തിലെ ഭാഗങ്ങള്‍ കുട്ടനാട്ടിലെ ദൃശ്യങ്ങള്‍ക്കൊപ്പം എഡിറ്റ് ചെയ്തു ചേർത്താണ് ആളൊഴിഞ്ഞ കസേരകള്‍ നോക്കി നവകേരള സദസിലെ ജനത്തിരക്കിനെക്കുറിച്ച് മുഖ്യമന്ത്രി പ്രസംഗിക്കുന്ന വൈറൽ വീഡിയോ നിർമ്മിച്ചത് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.

Fact Check: കരിങ്കൊടി വീശാൻ വന്ന ആൾ ആണെന്ന് കരുതി അയ്യപ്പ ഭക്തനെ അറസ്റ്റ് ചെയ്തോ?
ഗുരുവായൂർ മേൽപ്പാലം ഉദ്ഘാടന ചടങ്ങിനെത്തിയ മന്ത്രി മുഹമ്മദ് റിയാസിന് നേരെ കറുപ്പ് മുണ്ട് ഉരിഞ്ഞ് പ്രതിഷേധിച്ച ആളെ അറസ്റ്റ് ചെയ്യുന്ന രംഗമാണ് വിഡിയോയിൽ എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.

Fact Check: എടച്ചേന കുങ്കൻ നായർ സ്മാരക നിർമ്മാണം തടഞ്ഞത് വർഗീയ കാരണങ്ങളാലല്ല
റവന്യു ഭൂമിയിൽ അനുവാദമില്ലാതെ നടന്ന നിർമ്മാണം ആയതിനാൽ റവന്യു വകുപ്പിന്റെ നിർദ്ദേശത്തെ തുടർന്ന് പോലീസ് ഇടപ്പെട്ടാണ് എടച്ചേന കുങ്കൻ നായർ സ്മാരക നിർമ്മാണം തടഞ്ഞത് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.

Fact Check: മുകേഷും ചിന്ത ജെറോമും തമ്മിൽ വിവാഹിതരാകുന്നുവെന്ന ന്യൂസ്‌കാർഡ് വ്യാജം
മാതൃഭൂമിയുടെ പേരിൽ പ്രചരിക്കുന്ന സിനിമാ നടനും എം.എൽ.എയുമായ മുകേഷും ഡി.വൈ.എഫ്.ഐ. നേതാവ് ഡോ. ചിന്ത ജെറോമും വിവാഹിതരാകുന്നു എന്ന വാർത്ത വ്യാജമാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു. ഈ അവകാശവാദമുള്ള മാതൃഭൂമിയുടെ ന്യൂസ്‌കാർഡ് വ്യാജമായി നിർമ്മിച്ചതാണ് എന്നും വ്യക്തമായി.

Fact Check: തന്നെ ജയിപ്പിച്ചത് ആര്‍എസ്എസുകാരാണെന്ന് കെ സുധാകരന്‍ പറഞ്ഞോ?
മലയാള മനോരമ പത്രത്തിന്റെ 1977 ഏപ്രില്‍ 28ലെ പേജ് എഡിറ്റ് ചെയ്ത് നിര്‍മിച്ചതാണ് വൈറല്‍ ചിത്രം എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ വ്യക്തമായി.
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.