Claim
“നമ്മൾ എല്ലാം വിനോദ സഞ്ചാരത്തിന് പോവുമ്പോൾ വാട്ടർ സ്ളൈഡറിൽ വളരെ ഏറെ ശ്രദ്ധിക്കുക വെള്ളത്തിൽ ലാൻഡ് ആയി കഴിഞ്ഞാൽ സുരക്ഷിതസ്ഥാനത്തേക്ക് മാറുക വാട്ടർ സ്ളൈഡറിലൂടെ യുവതി കുതിച്ചെത്തി വന്നിടിച്ചു. യുവാവിന് ദാരുണാന്ത്യം,” എന്ന അവകാശപ്പെടുന്ന ഒരു പോസ്റ്റ്.

Fact
ഞങ്ങൾ ചില കീവേഡുകളുടെ സഹായത്തോടെ ഗൂഗിളിൽ തിരഞ്ഞു. അപ്പോൾ ജൂൺ അഞ്ചിന് ദൈനിക് ഭാസ്‌കർ പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ട് ഞങ്ങൾക്ക് ലഭിച്ചു. രാംഗഞ്ച് മാണ്ഡിയിൽ നിന്നുള്ള ഒരു യുവാവ് തന്റെ ചില സുഹൃത്തുക്കളോടൊപ്പം ജലവാറിലെ വാട്ടർ പാർക്കിൽ എത്തിയതായി റിപ്പോർട്ടിൽ പറയുന്നു. അവിടെ കുളത്തിൽ ഒരു യുവതി തെന്നിമാറി വെള്ളത്തിൽ നിന്ന യുവാവുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടി ശക്തമായതിനാൽ യുവാവിന്റെ തലയിൽ നിന്ന് രക്തം ഒഴുകാൻ തുടങ്ങി. റിപ്പോർട്ടുകൾ പ്രകാരം യുവാവിനെ ആശുപത്രിയിൽ എത്തിച്ചു. അവിടെ നിന്ന് ചികിത്സയ്ക്ക് ശേഷം ഡിസ്ചാർജ് ചെയ്തു.

” വാട്ടർ സ്ളൈഡറിലൂടെ യുവതി കുതിച്ചെത്തി വന്നിടിച്ചു. യുവാവിന് ദാരുണാന്ത്യം,”എന്ന അവകാശവാദത്തോടെ ഇപ്പോൾ ഷെയർ ചെയ്യുപ്പെടുന്നത് ഇതേ വീഡിയോയാണ്.
ആജ് തക്കിന്റെ റിപ്പോർട്ടിൽ, വൈറൽ വീഡിയോയെ ജലവാറിലെ മുകുന്ദര വാട്ടർ പാർക്കിന്റേതാണെന്നാണ് പറഞ്ഞിരിക്കുന്നത്. സംഭവത്തിന് ശേഷം യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും റിപ്പോർട്ടിൽ പറയുന്നു.
ജലവാർ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടപ്പോൾ, വൈറലായ വീഡിയോ ജലവാറിലെ വാട്ടർ പാർക്കിൽ നിന്നുള്ളതാണെന്ന് പറഞ്ഞു. ഈ സംഭവത്തിന് ഒരു മാസത്തോളം പഴക്കമുണ്ട്. വീഡിയോയിൽ കാണുന്ന യുവാവിന് പരിക്കേറ്റ് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച് രണ്ട് തുന്നലുകൾ ഇട്ട ശേഷം ഡിസ്ചാർജ് ചെയ്തു.വാട്ടർ സ്ളൈഡറിലൂടെ യുവതി കുതിച്ചെത്തി വന്നിടിച്ചു. യുവാവിന് ദാരുണാന്ത്യം എന്ന പ്രചരണം തെറ്റാണ് എന്ന് ഇതിൽ നിന്നും മനസിലായി.
ഇതിനുപുറമെ, വാട്ടർ പാർക്കിന്റെ നടത്തിപ്പുകാരുമായി ബന്ധപ്പെടാനും ഞങ്ങൾ ശ്രമിച്ചിട്ടുണ്ട്. അവരുടെ വേർഷൻ ലഭിക്കുമ്പോൾ ലേഖനം അപ്ഡേറ്റ് ചെയ്യും.
Result: False Context/False
Sources
Newsreport in Aajtak on June 3,2022
News report in Dainik Bhaskar on June5 ,2022
Telephone Conversation with Jalwa Police
നിങ്ങൾക്ക് ഈ വസ്തുതാ പരിശോധന ഇഷ്ടപ്പെടുകയും അത്തരം കൂടുതൽ വസ്തുതാ പരിശോധനകൾ വായിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നുവെങ്കിൽ, ഇവിടെ ക്ലിക്ക് ചെയ്യുക.
(ഈ വീഡിയോ ആദ്യം ഫാക്ട് ചെക്ക് ചെയ്തത് ഞങ്ങളുടെ ഹിന്ദി ഫാക്ട് ചെക്കിംഗ് ടീമാണ്. അത് മലയാളത്തിലേക്ക് വിവർത്തനം ചെയ്തത് സാബ്‌ളു തോമസ് ആണ്. ഹിന്ദി ഫാക്ട് ചെക്ക് ഇവിടെ വായിക്കാം.)
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ [email protected] ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.