Claim
കെ സുധാകരനൊപ്പം ജെബി മേത്തര്‍ എംപി യാത്ര ചെയ്യുന്ന ഒരു വീഡിയോ,വേൾഡ് ടൂറിന് പോവുന്നുവെന്ന വിവരണത്തോടൊപ്പം വൈറലാവുന്നുണ്ട്. വിവിധ സംസ്‌ഥാനങ്ങളിൽ ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുമ്പോൾ പിണറായി വിജയൻ വിദേശ യാത്ര നടത്തുന്നതിനെ കെ സുധാകരൻ വിമർശിച്ചിരുന്നു. ഈ വീഡിയോയോടൊപ്പം ഒരു കൊളാഷയായി കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ ജെബി മേത്തര്‍ എംപിയോടൊപ്പം എയര്‍പോര്‍ട്ടിലൂടെ നടന്ന് വരുന്ന ഒരു വീഡിയോ ചേർത്താണ് പ്രചാരണം. “ഒരു വേൾഡ് ടൂർ ആവുമ്പോൾ വീട്ടിലുള്ളതിനെ അവിടിരുത്തി ദാ ഇങ്ങനെ പോണം,” എന്നാണ് പോസ്റ്റിലെ വിവരണം.

ഇവിടെ വായിക്കുക:Fact Check: ബിജെപിക്ക് മാത്രം വോട്ട് രേഖപ്പെടുത്തുന്ന ഇവിഎം അല്ലിത്
Fact
“ഇടതുപക്ഷത്തിന് ഇന്ത്യയിലാകെയുളള മുഖ്യമന്ത്രിയാണ് പിണറായി. അവിടയൊക്കെ പോകേണ്ട ആളല്ലേ മുഖ്യമന്ത്രി. എല്ലായിടവും പോകുകയെന്നത് ഇദ്ദേഹത്തിന്റെ രാഷ്ട്രീയ ഉത്തരവാദിത്വമല്ലേ,” എന്നാണ് സുധാകരൻ വിമർശിച്ചത്. ആ വിമർശനത്തെ കുറിച്ചുള്ള വാർത്ത വീഡിയോയിലെ, “പോകുന്നിടത്ത് ഭാര്യയെയും മക്കളെയും കൂട്ടിപ്പോകേണ്ട കാര്യമുണ്ടോ? വേറെ പണിയൊന്നുമില്ലേ ഇയാള്‍ക്ക്. ആരെങ്കിലും ഇയാളുടെ കൂടെ വേണമെന്നുണ്ടെങ്കില്‍ രണ്ട് മൂന്ന് അല്‍സേഷ്യനെ കൂട്ടിക്കൊണ്ടുപോകാന്‍ പറ’ എന്ന ഭാഗം മാത്രം മുറിച്ചെടുത്ത്, കെ.സുധാകരന്‍ ജെബി മേത്തര്‍ എംപിയോടൊപ്പം എയര്‍പോര്‍ട്ടിലൂടെ നടന്ന് വരുന്ന ഒരു വീഡിയോയും ചേർത്തുള്ള കൊളാഷാണ് ഇപ്പോൾ പ്രചരിക്കുന്ന വീഡിയോയിൽ.
കെ.സുധാകരന്‍ അമേരിക്കയില്‍ ചികിത്സയ്ക്കായി പോകുന്നത് ജെബി മേത്തര്‍ക്കൊപ്പമെന്ന അവകാശവാദത്തോടെ ഇതേ വീഡിയോ മുന്‍പ് പ്രചരിച്ചിരുന്നപ്പോൾ ഞങ്ങൾ ഫാക്‌ട് ചെക്ക് ചെയ്തിരുന്നു. അത് ഇവിടെ വായിക്കാം.
ഞങ്ങൾ പ്രചരിക്കുന്ന വീഡിയോയുടെ കീ ഫ്രെയ്മുകള്‍ റിവേഴ്‌സ് ഇമേജ് സേർച്ച് ചെയ്തപ്പോൾ ഈ വീഡിയോയിൽ നിന്നുള്ള ഒരു സ്റ്റിൽ ജെബി മേത്തര്‍ എംപിയുടെ ഇന്‍സ്റ്റഗ്രാം പേജില്‍ 2023 ഡിസംബര്‍ 22ന് കൊടുത്തതായി കണ്ടെത്തി.
ഡെല്‍ഹി, ഇന്ദിരാഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്നുള്ള ദൃശ്യമെന്നാണ് അതിൽ പറയുന്നത്.

Instagram Photo by Jeby Mether
“ജന്തര്‍ മന്തറില്‍ ഇന്ന് നടന്ന ഇന്ത്യ മുന്നണിയുടെ പ്രതിഷേധ സമ്മേളനത്തില്‍ പങ്കെടുത്തതിന് ശേഷം നാളെ കെ.പി.സി.സി. നടത്തുന്ന ഡി.ജി.പി. ഓഫീസ് മാര്‍ച്ചില്‍ പങ്കെടുക്കാന്‍ പ്രിയ പ്രസിഡന്റ് ശ്രീ കെ സുധാകരന്‍ എംപിക്കൊപ്പം തിരുവനന്തപുരത്തേക്ക്,” എന്നാ അടിക്കുറിപ്പും അതിൽ ഉണ്ടായിരുന്നു.
പോരെങ്കിൽ വീഡിയോ മുഴുവനായി 2023 ഡിസംബർ 23 ന് ഇൻസ്റ്റാഗ്രാമിൽ ജെബി പോസ്റ്റ് ചെയ്തിട്ടുണ്ട് എന്നും ഞങ്ങൾക്ക് മനസ്സിലായി.
Result: False
ഇവിടെ വായിക്കുക:Fact Check: യാത്രക്കാരുമായി വന്ന നവകേരള ബസിന് നേരെ യൂത്ത് ലീഗ് നടത്തിയ പ്രതിഷേധമല്ലിത്
Sources
Instagram video by Jeby Mether on December 23, 2023
Instagram Photo by Jeby Mether on December 22, 2023
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽകണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.