വഖഫ് ബിൽ പാസാക്കിയ ശേഷം അസദുദ്ദീൻ ഒവൈസി ബിജെപി എംപിമാർക്കൊപ്പം ചിരിച്ചുകൊണ്ട് ഇരിക്കുന്ന വീഡിയോ എന്ന അവകാശവാദത്തോടെ ഒരു വീഡിയോ വിവിധ സമൂഹ മാധ്യമ പ്ലാറ്റുഫോമുകളിൽ പ്രചരിക്കുന്നുണ്ട്.
എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി മതത്തിന്റെ അടിസ്ഥാനത്തിൽ വിവേചനം നിരോധിക്കുന്ന ഭരണഘടനയുടെ ആർട്ടിക്കിൾ 14ഉം 15ഉം വഖഫ് ബിൽ ലംഘിക്കുന്നുവെന്നരോപിച്ച് സുപ്രീം കോടതിയെ സമീപിച്ച ആളാണ്. അത് കൊണ്ട് തന്നെ ഈ പോസ്റ്റ് അദ്ദേഹത്തിന്റെ നിലപാട് കാപട്യമാണെന്നാണ് പറയുന്നത്.

ഇവിടെ വായിക്കുക: രാജീവ് ചന്ദ്രശേഖറുടെ സ്വീകരണ യോഗത്തിലല്ല പ്രവർത്തകർ പരസ്പരം കസേര എറിഞ്ഞത്
Fact Check/Verification
ഞങ്ങൾ ഗൂഗിൾ ലെൻസ് ഉപയോഗിച്ച് ഒരു കീ ഫ്രെയിം റിവേഴ്‌സ് ഇമേജ് സേർച്ച് ചെയ്തു. അപ്പോൾ 2025 ജനുവരി 29 ന് പ്രഭാത് ഖബർ പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ട് ഞങ്ങൾക്ക് ലഭിച്ചു. വൈറൽ വീഡിയോയ്ക്ക് സമാനമായ ഒരു ചിത്രം ഈ റിപ്പോർട്ടിലുണ്ട്.
പ്രഭാത് ഖബാർ റിപ്പോർട്ട് അനുസരിച്ച്, വഖഫ് ഭേദഗതി ബില്ലിന്റെ വിഷയത്തിൽ രൂപീകരിച്ച പാർലമെന്റിന്റെ സംയുക്ത സമിതി, വഖഫ് ഭേദഗതി ബില്ലിന്റെ റിപ്പോർട്ടും നിർദ്ദിഷ്ട നിയമത്തിന്റെ പുതുക്കിയ പതിപ്പും 15-11 എന്ന ഭൂരിപക്ഷത്തോടെ പാസാക്കിയ 2025 ജനുവരിയിലെ യോഗത്തിന്റെ ചിത്രമാണിത്.

കൂടുതൽ തിരഞ്ഞപ്പോൾ, 2025 ജനുവരി 29-ന് അമർ ഉജാല പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ട് ഞങ്ങൾ കണ്ടെത്തി. ഈ റിപ്പോർട്ടിൽ ഇങ്ങനെ പറയുന്നു: “വഖഫ് ബില്ലിന്റെ കരട് റിപ്പോർട്ട് ജെപിസി അംഗീകരിച്ചു, ഭേദഗതി ചെയ്ത ബില്ലും അംഗീകരിച്ചു.” വൈറൽ ക്ലിപ്പിന് സമാനമായ ഒരു രംഗം ഈ റിപ്പോർട്ടിൽ ഒരു ഫീച്ചർ ഇമേജായി ഉണ്ട്. ഇതോടെ വൈറലായ വീഡിയോ പഴയതാണെന്ന് വ്യക്തമായി.
വീഡിയോയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്, ‘JPC Adopts Draft Report On Waqf Bill’ എന്ന കീവേഡ് ഇന്റർനെറ്റിൽ തിരഞ്ഞു. അപ്പോൾ, ‘ദി ഇന്ത്യൻ എക്സ്പ്രസിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ 2025 ജനുവരി 29 ന് അപ്‌ലോഡ് ചെയ്ത ഒരു വീഡിയോ ഞങ്ങൾക്ക് ലഭിച്ചു.5 മിനിറ്റ് 6 സെക്കൻഡ് ദൈർഘ്യമുള്ള ഈ വീഡിയോയിൽ, വൈറൽ വീഡിയോ ക്ലിപ്പ് 15 മുതൽ 30 സെക്കൻഡ് വരെയുള്ള ഭാഗത്ത് കാണാൻ കഴിയും.
ദി ഇന്ത്യൻ എക്സ്പ്രസ് പ്രസിദ്ധീകരിച്ച ഈ വീഡിയോയുടെ വിവരണം ഇംഗ്ലീഷിലാണ് എഴുതിയിരിക്കുന്നത്, അതിന്റെ ഹിന്ദി വിവർത്തനം ഇങ്ങനെയാണ്: “പ്രതിപക്ഷ അംഗങ്ങളുടെ ശക്തമായ എതിർപ്പുകൾ അവഗണിച്ച് വഖഫ് ഭേദഗതി ബില്ലിനായുള്ള സംയുക്ത പാർലമെന്ററി കമ്മിറ്റി കരട് റിപ്പോർട്ട് അംഗീകരിച്ചു. 655 പേജുള്ള റിപ്പോർട്ട് രാത്രി വൈകി എംപിമാർക്ക് സമർപ്പിച്ചു. അതിന്റെ മേൽ വിയോജിപ്പ് കുറിപ്പുകൾ സമർപ്പിക്കാനുള്ള സമയപരിധി അടുത്ത ദിവസം വൈകുന്നേരം 4 മണിക്ക് നിശ്ചയിച്ചു.”

ഇവിടെ വായിക്കുക: വഖഫ് ബില്ലിനെ അനുകൂലിക്കുന്ന മുസ്ലിം സ്ത്രീ എന്ന വ്യാജേന വേഷം കെട്ടി വന്ന പുരുഷൻ: വീഡിയോയുടെ വാസ്തവം എന്താണ്?
Conclusion
അസദുദ്ദീൻ ഒവൈസി എംപിമാർക്കൊപ്പം ഇരുന്ന് ചിരിക്കുന്ന വൈറൽ വീഡിയോ വഖഫ് ഭേദഗതി ബിൽ പാസാക്കിയതിന് ശേഷമുള്ളതല്ലെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ നിന്ന് വ്യക്തമാണ്.
(ഈ വീഡിയോ ആദ്യം ഫാക്ട്ചെക്ക് ചെയ്തത് ഞങ്ങളുടെ ഹിന്ദി ടീമിലെ റോഷൻ താക്കൂറാണ്. അത് ഇവിടെ വായിക്കാം)
Sources
Media Report by Prabhat Khabar
Media Report by Amar Ujala
YouTube Video by The Indian Express