Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
സിപിഎം തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഇറക്കാതെ മാറ്റിനിർത്തി.
തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ സിപിമ്മിന്റെയും എൽഡിഫിലെ മറ്റ് കക്ഷികളുടെയും സ്ഥാനാർത്ഥികൾക്ക് വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുത്തിട്ടുണ്ട്.
“നിലവിലെ തിരുവനന്തപുരം മേയറെ തെരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് പോലും ഇറക്കാതെ സിപിഎം മാറ്റി നിർത്തി” എന്ന അവകാശവാദവുമായൊരു പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു.
ശാസ്തമംഗലം വാർഡിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കുന്ന മുൻ ഐപിഎസ് ഉദ്യോഗസ്ഥ ആർ.ശ്രീലേഖയുടെ പ്രസ്താവനയെ ആധാരമാക്കിയാണിത്. ജനം ടിവി ഈ വാർത്ത ശ്രീലേഖയെ ഉദ്ധരിച്ച് പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്.
Claim Post : https://www.facebook.com/sudharshanam12/posts/pfbid0pTfVErA8Guy77SxFYLUkRGqSnwGDioPMfCvg4v4oPtq52GS6SBQdN6QHqBdCYjwWl

ഇവിടെ വായിക്കുക:മുഖം മുഴുവനായി മൂടുന്ന ബുർഖ ധരിച്ച വേങ്ങര വാർഡ് 12–ലെ യുഡിഎഫ് സ്ഥാനാർഥിയുടെ പോസ്റ്റർ വ്യാജം
ആര്യ രാജേന്ദ്രന്റെ ഫേസ്ബുക്ക് പ്രൊഫൈൽ പരിശോധിച്ചപ്പോൾ, അവർ സിപിമ്മിന്റെയും എൽഡിഫിലെ മറ്റ് കക്ഷികളുടെയും സ്ഥാനാർത്ഥികൾക്ക് വേണ്ടി പ്രചരണത്തിൽ പങ്കെടുത്ത നിരവധി പോസ്റ്റുകൾ കണ്ടെത്തി.
ലിങ്ക്:
https://www.facebook.com/s.aryarajendran

തീയതി: 7 ഡിസംബർ 2025
ശ്രീവരാഹം വാർഡിൽ പ്രചാരണത്തിനിടയിൽ എടുത്ത ചിത്രം അവർ ഫേസ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്.
ലിങ്ക്:
https://www.facebook.com/s.aryarajendran/posts/pfbid02U6LXyNHpfjoMUbnUWeqBRwSKwRYeq24WGYSvzgX2WwY66ZJ5XqntXRkCay9qXfXCl

തീയതി: 6 മേയ് 2025
സിപിഎം സ്ഥാനാർത്ഥി ഡിഎസ് സന്ദീപിന് വേണ്ടി നെയ്യാറ്റിൻകര നഗരസഭയിലെ പുന്നക്കാട് വാർഡിൽ പ്രചാരണത്തിൽ പങ്കെടുത്തതായി പോസ്റ്റ് ചെയ്തു.
ലിങ്ക്:
https://www.facebook.com/s.aryarajendran/posts/pfbid0oJcKdePc6cEXL9155YYjAPRKcKoJiiNdvSPAchJTPy1jJF7dELpHm2XWcVKmJ7Apl

തീയതി: 5 ഡിസംബർ 2025
താഴെപ്പറയുന്ന എൽഡിഎഫ് സ്ഥാനാർത്ഥികൾക്കായി അവർ പ്രചാരണത്തിൽ പങ്കെടുത്തു:

മുട്ടട വാർഡിൽ നിന്നും മത്സരിക്കുന്ന നിലവിലെ കൗൺസിലർ അംശു രാജേന്ദ്രനോട് സംസാരിച്ചപ്പോൾ, മേയർ പ്രചാരണത്തിൽ സജീവമാണെന്ന് സ്ഥിരീകരിച്ചു. അദ്ദേഹത്തിന്റെ വാക്കുകൾ പ്രകാരം:
“സിപിഎം തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനെ പ്രചാരണത്തിൽ നിന്ന് മാറ്റിനിർത്തി” എന്ന പ്രചാരണം തെറ്റാണ്. അവർ സിപിഎം/എൽഡിഎഫ് സ്ഥാനാർത്ഥികൾക്ക് വേണ്ടി സജീവമായി പ്രചാരണത്തിൽ പങ്കെടുത്തിട്ടുണ്ട്.
ഇവിടെ വായിക്കുക:അസദുദ്ദീൻ ഒവൈസി ഹനുമാൻ ക്ഷേത്രത്തിൽ ആരതി നടത്തുന്നതായി പ്രചരിക്കുന്ന വീഡിയോ എഐ നിർമ്മിതം
FAQ
Q1. സിപിഎം തിരുവനന്തപുരം മേയറെ പ്രചരണത്തിൽ നിന്ന് മാറ്റിനിർത്തിയോ?
ഇല്ല. ആര്യ രാജേന്ദ്രൻ നിരവധി വാർഡുകളിൽ സജീവമായി പ്രചാരണം നടത്തി.
Q2. ഈ അവകാശവാദം എവിടുന്നാണ് വന്നത്?
ബിജെപി സ്ഥാനാർത്ഥി ആർ ശ്രീലേഖയുടെ പ്രസ്താവനയെ ആധാരമാക്കി സമൂഹമാധ്യമ പോസ്റ്റുകളിൽ നിന്നാണ്.
Q3. ആര്യ രാജേന്ദ്രനെ പൂർണമായും പ്രചരണത്തിൽ ഒഴിവാക്കിയിരുന്നോ?
അല്ല. ചെറിയ ആരോഗ്യപ്രശ്നങ്ങൾ മൂലം രണ്ടു ദിവസളിൽ മാത്രമാണ്പ്രചരണ യോഗങ്ങളിൽ അവര്മാറി നിന്നത്.
Q4. അവര് പ്രചാരണത്തില് പങ്കെടുത്തതായി തെളിവുണ്ടോ?
ഉണ്ട്. ഫേസ്ബുക്ക് പോസ്റ്റുകളും ദൃശ്യങ്ങളും ഇതിന് തെളിവാണ്.
Sources
Arya Rajendran Facebook Profile
Facebook Post (Sreevaraham Ward Campaign) – 7 December 2025
Facebook Post (Punnakad Ward, Neyyatinkara) – 6 May 2025
Facebook Post (Multiple Wards Campaign) – 5 December 2025
Sabloo Thomas
November 29, 2025
Sabloo Thomas
November 20, 2025
Sabloo Thomas
November 5, 2025