തിരുവനന്തപുരം പദ്മനാഭാ സ്വാമി ക്ഷേത്രത്തിലെ 3000 വർഷം പഴയ വിഗ്രഹം എന്ന പേരിൽ ഒരു വീഡിയോ ഈ ആഴ്ച വൈറലായിട്ടിരുന്നു.

Weekly Wrap: പദ്മനാഭാ സ്വാമി ക്ഷേത്രത്തിലെ 3000 വർഷം പഴയ വിഗ്രഹംവും, മറ്റ് സമൂഹ മാധ്യമ പ്രചരണങ്ങളും
3000 വർഷം പഴക്കമുള്ള അനന്തപത്മനാഭസ്വാമി വിഗ്രഹത്തെക്കുറിച്ച് പ്രചരിക്കുന്ന വീഡിയോയിൽ വിവരങ്ങൾ തെറ്റാണെന്ന് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ വ്യക്തമായി.

Fact Check: പാകിസ്താനിലെ കുട്ടികളല്ല അസാധുവാക്കിയ നോട്ടുകൾ വെച്ച് കളിക്കുന്നത്
അസാധുവാക്കപ്പെട്ട നോട്ടുകളുമായുള്ള കുട്ടികളുടെ വീഡിയോ , ഉത്തർ പ്രദേശിലെ ലഖ്നൗവിൽ നിന്നാണെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.

Fact Check: ബിരിയാണിയിൽ ഇറച്ചി കഷ്ണം കുറഞ്ഞത്തിനുണ്ടായ അടിയാണോയിത്?
കാസർഗോഡ് കളനാട് ബിരിയാണിയിൽ ഇറച്ചി കഷ്ണം കുറഞ്ഞ് പോയതിനെ തുടർന്ന് ഉണ്ടായ അടി എന്ന വൈറൽ വീഡിയോയിലെ അവകാശവാദം തെറ്റാണെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ കണ്ടെത്തി. വിവാഹ പാർട്ടിയുടെ വാഹനത്തിന് മറ്റൊരു വാഹനം തട്ടിയതിന്റെ പേരിൽ നടന്ന അടിയാണ് വിഡിയോയിൽ ഉള്ളതെന്നും ഞങ്ങൾ കണ്ടെത്തി.

Fact Check: ചത്തീസ്ഘട്ടിൽ ക്രിസ്തുമസ്സ് ആഘോഷത്തിന് നേരെ നടന്ന ആക്രമണത്തിന്റെ ദൃശ്യങ്ങളാണോ ഇത്?
വൈറല്‍ വീഡിയോ, ചത്തീസ്ഘട്ടിൽ ക്രിസ്തുമസ്സ് ആഘോഷത്തിന് നേരെ സംഘപരിവാറുകാര്‍ നടത്തിയ ആക്രമണത്തിന്റേതല്ലെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു. തെലങ്കാനയിലെ മഞ്ചീരിയല്‍ ജില്ലയിലുള്ള കണ്ണേപ്പള്ളിയിലുള്ള ദി ബ്ലസ്ഡ് മദര്‍തെരേസ ഹൈസ്‌കൂളില്‍ നടന്ന സംഭവമാണ് വൈറൽ വീഡിയോ.
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽകണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.