Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
ധ്രുവ് റാഠി മുതൽ മണിപ്പൂരിലെ മാതാവിന്റെ പ്രതിമ വരെ ഈ ആഴ്ചയിലെ സമൂഹ മാധ്യമ പ്രചരണങ്ങളിൽ നിറഞ്ഞു നിന്നു.
ധ്രുവ് റാഠി എഴുതിയത് എന്ന പേരില്‍ ഈദ് ആഘോഷത്തെ പ്രകീര്‍ത്തിക്കുന്ന ഒരു പോസ്റ്റ്. കണ്ണൂരില്‍ തേങ്ങ പൊട്ടിത്തെറിച്ചു വൃദ്ധൻ മരിച്ചു ,”എന്ന ദേശാഭിമാനി തലക്കെട്ട്.സ്ത്രീകളെ അധികാരമേല്പ്പിച്ച ഒരു ജനതയും വിജയിച്ചിട്ടില്ല എന്ന പോസ്റ്റർ. കേരളത്തിലെ ചില പ്രദേശങ്ങളില്‍ താമസിച്ചാല്‍ 100 വയസ്സ് വരെ ജീവിക്കും എന്ന പ്രചരണം. മണിപ്പൂരില്‍ മാതാവിന്റെ രൂപം തകര്‍ത്തുവെന്ന പേരിലൊരു പടം. കഴിഞ്ഞ ആഴ്ചയിലെ പ്രധാന സമൂഹ മാധ്യമ പ്രചാരണങ്ങളിൽ ചിലതായിരുന്നു ഇവ.

രാത്തി എഴുതിയത് എന്ന പേരിൽ പ്രചരിക്കുന്ന മുസ്ലിങ്ങളുടെ ഈദ് ആഘോഷത്തെ പ്രകീർത്തിക്കുന്ന എക്സ് പോസ്റ്റ് ഒരു പാരഡി അക്കൗണ്ടിൽ നിന്നുള്ളതാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യമായി.

“കണ്ണൂരിൽ തേങ്ങ പൊട്ടിത്തെറിച്ചു വൃദ്ധൻ മരിച്ചു ,”ദേശാഭിമാനി പത്രത്തിന്റെ മുൻപേജിൽ എന്ന തലകെട്ടുള്ള വാർത്ത വന്നിട്ടില്ലെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.

2020 മുതൽ ഇന്റർനെറ്റിൽ പ്രചാരത്തിലുള്ള പോസ്റ്റർ കണ്ണൂർ ജില്ലയിലെ ചക്കരക്കൽ പ്രദേശത്ത് നിന്നുള്ളതാണെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യപ്പെട്ടു.

കേരളത്തിലെ ചില പ്രദേശങ്ങളിൽ താമസിക്കുന്നവരുടെ ആയുസ്സ് 100 വയസ്സിനു മുകളിലാണ് എന്ന പേരിൽ പ്രചരിക്കുന്ന പോസ്റ്റുകൾ തീർത്തും അശാസ്ത്രീയവും അടിസ്ഥാനരഹിതവുമാണെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യപ്പെട്ടു.

2023ല്‍ ഛത്തീസ്ഗഡിലെ നാരായണ്‍പുര്‍ പള്ളിയിലുണ്ടായ സംഘര്‍ഷത്തിലേതാണ്, മണിപ്പൂരില്‍ മാതാവിന്റെ രൂപം തകര്‍ത്തു എന്ന പേരിൽ ഷെയർ ചെയ്യപ്പെടുന്നത് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്ബാക്ക് നൽകണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്സ്ആപ്പിൽ തത്സമയം ലഭ്യമാണ്.
Sabloo Thomas
September 17, 2024
Sabloo Thomas
June 20, 2024
Sabloo Thomas
June 17, 2024