Claim
മണിപ്പൂരില്‍ മാതാവിന്റെ രൂപം തകര്‍ത്തതിന്റെ പടം.
Fact
2023ല്‍ ഛത്തീസ്ഗഡിലെ നാരായണ്‍പുര്‍ പള്ളിയിലുണ്ടായ സംഘര്‍ഷത്തിലേതാണ് ചിത്രം.
മണിപ്പൂരില്‍ മാതാവിന്റെ രൂപം തകര്‍ത്തു എന്ന പേരിൽ ഒരു ചിത്രം ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. “തൃശ്ശൂരിലെ മാതാവിന് സ്വര്‍ണ്ണം അണിയിക്കുന്നത് കാണുന്ന മണിപ്പൂരിലെ മാതാവ്,” എന്ന പേരിലാണ് ഫോട്ടോ ഷെയർ ചെയ്യപ്പെടുന്നത്.

ഇലക്ഷൻ ജയിച്ച ശേഷം സുരേഷ് ഗോപി തൃശൂരിലെ ലൂർദ് മാതാ പള്ളിയിലെ മാതാവിന് സ്വർണക്കൊന്ത സമ്മാനിച്ചിരുന്നു.
അതിന് മുൻപ്, മകളുടെ വിവാഹത്തിന് മുന്നോടിയായി സുരേഷ് ഗോപിയുടെ കുടുംബം ജനുവരി 15,2024ൽ തൃശ്ശൂരിലെ ലൂർദ്ദ് പള്ളിയിലെ മാതാവിന് കിരീടം കൊടുത്തിരുന്നു. ആ കീരീടം പല വാർത്തകൾക്കും കാരണമായിരുന്നു. സുരേഷ് ഗോപിയും കുടുംബവും പ്രാര്‍ഥിക്കുന്നതിനിടെ സ്വര്‍ണ കിരീടം താഴെ വീണ് മുകുള്‍ ഭാഗം വേര്‍പ്പെട്ടു.
സുരേഷ് ഗോപി ലൂർദ് പള്ളിയിൽ സമർപ്പിച്ച കിരീടത്തിലെ സ്വർണ്ണത്തിന്റെ അളവിനെ കുറിച്ചായിരുന്നു മറ്റൊരു വിവാദം. തൃശൂർ ലോക്‌സഭാ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർത്ഥിയും നടനുമായ സുരേഷ് ഗോപി ലൂർദ് പള്ളിയിൽ സമർപ്പിച്ച കിരീടത്തിലെ സ്വർണത്തിന്റെ അളവെത്രയെന്ന് അറിയണമെന്നാവശ്യപ്പെട്ട് കോർപ്പറേഷനിലെ കോൺഗ്രസ് കൗൺസിലർ രംഗത്തെത്തിയതിനെ തുടർന്നാണ് വിവാദം ഉണ്ടായത്.
സ്വർണ്ണക്കിരീടം എന്ന പേരിൽ ചെമ്പിൽ സ്വർണ്ണം പൂശി നൽകിയെന്ന് ആരോപണം ഉയർന്നുവന്നതിന് പിന്നാലെയാണ് കൗൺസിലറായ ലീല വർഗീസ് സ്വർണ്ണത്തിന്റെ അളവറിയണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയത്. ലൂർദ് ഇടവക പ്രതിനിധി യോഗത്തിലാണ് ഈ ആവശ്യം ഉന്നയിച്ചത്. ഈ സംഭവങ്ങൾ ഒക്കെ ഓർമിപ്പിക്കുന്ന തരത്തിലാണ് ചിത്രം ഷെയർ ചെയ്യപ്പെടുന്നത്.
ഇവിടെ വായിക്കുക:Fact Check: കങ്കണ റണാവത്തിനെ തല്ലിയ കുൽവീന്ദർ കൗർ അല്ല രാഹുൽ ഗാന്ധിയ്‌ക്കൊപ്പം നിൽക്കുന്നത്
Fact Check/Verification
ഞങ്ങള്‍ ചിത്രത്തിനെ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് സെർച്ച് ചെയ്തു. അപ്പോൾ ഞങ്ങള്‍ക്ക് ദി ക്വിന്‍റ് ജനുവരി 3, 2023ൽ പ്രസിദ്ധികരിച്ച യുട്യൂബ് വീഡിയോയുടെ തംബ്നൈലില്‍ ഈ ചിത്രം കണ്ടു.

ഛത്തീസ്ഗഡിലെ നാരായൺപൂറിൽ നടന്ന സംഭവമാണ്. ഇതെന്നാണ് ആ വീഡിയോ പറയുന്നത്. നാരായന്‍പ്പൂര്‍ ഛത്തീസ്ഗഡിലെ ഒരു ആദിവാസി പ്രദേശമാണ്. ഇവിടെ മതപരിവര്‍ത്തനത്തിനെ തുടര്‍ന്ന് ആദിവാസികളുടെ രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ 2022ഡിസംബ൪ മുതല്‍ സംഘർഷം ഉണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് ജനുവരിയില്‍ ഒരു സംഘം ആദിവാസികൾ ഒരു സംഘം നാരായന്‍പ്പുരിലെ ഈ പള്ളി ആക്രമിച്ചു. വിദേശ അജണ്ട നടപ്പിലാക്കുന്ന ക്രിസ്ത്യന്‍ മിഷനറികള്‍ ആദിവാസികളെ ഗ്രാമത്തില്‍ നിന്ന് പുറത്താക്കാന്‍ ശ്രമം നടത്തുന്നവെന്ന ആരോപണത്തെ തുടർന്നാണ് പള്ളി ആക്രമിച്ചത് എന്നാണ് വാർത്തകൾ എന്ന് ഇവര്‍ ആരോപിക്കുന്നു.
ഇന്ത്യ ടൈംസിലെ പത്രപ്രവർത്തകനായ ബോബിൻസ് എബ്രഹാം ജനുവരി 2, 2023ൽ ഈ പടം ഉൾപ്പെടെ എക്സ് പ്ലേറ്റോഫ്മിൽ ഛത്തീസ്ഗഡിലെ പള്ളി തകർത്തത്തിന്റെ ദൃശ്യങ്ങൾ എന്ന പേരിൽ ഷെയർ ചെയ്തിട്ടുണ്ട്.

ജനുവരി 3,2023 സമാനമായ പടം പങ്ക് വെച്ച ബോബിൻസ് എബ്രഹാം ഇന്ത്യ ടൈംസിൽ എഴുതിയ ഈ സംഭവത്തെ കുറിച്ചുള്ള വാർത്ത ഞങ്ങൾ കണ്ടെത്തി. അതിൽ ഈ ചിത്രം ഇല്ലെങ്കിലും സമാനമായ മറ്റ് ചിത്രങ്ങൾ കാണാം.
ഈ വാര്‍ത്ത ജനുവരി 2, 2023ൽടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. റിപ്പോര്‍ട്ട് പ്രകാരം ഈ സംഭവം ഛ്ത്തീസ്ഗഡിലെ ആദിവാസി പ്രദേശമായ നാരായൺപൂറിൽ നടന്നതാണ്. വിദേശ അജണ്ട നടപ്പിലാക്കുന്ന ക്രിസ്ത്യന്‍ മിഷനറികള്‍ ആദിവാസികളെ ഗ്രാമത്തില്‍ നിന്ന് പുറത്താക്കാന്‍ ശ്രമം നടത്തുന്നവെന്ന ആരോപണത്തെ തുടര്‍ന്ന് ക്രിസ്ത്യാനി ആദിവാസികളും ക്രിസ്ത്യാനി അല്ലാത്ത ആദിവാസികളും തമ്മില്‍ സംഘര്‍ഷമുണ്ടായി. ഇത്തരം സംഘര്‍ഷത്തില്‍ എസ്.പി. സദാനന്ദ് കുമാറിനും പരിക്കേറ്റിരുന്നതായി വാർത്ത പറയുന്നു.
ഇവിടെ വായിക്കുക:Fact Check: ശ്രീജിത്ത് പണിക്കർക്കെതിരായ പരാമർശത്തിൽ കെസുരേന്ദ്രൻ മാപ്പ് പറയണമെന്ന് ജി സുകുമാരൻ നായർ ആവശ്യപ്പെട്ടോ?
Conclusion
2023ല്‍ ഛത്തീസ്ഗഡിലെ നാരായണ്‍പുര്‍ പള്ളിയിലുണ്ടായ സംഘര്‍ഷത്തിലേതാണ്, മണിപ്പൂരില്‍ മാതാവിന്റെ രൂപം തകര്‍ത്തു എന്ന പേരിൽ ഷെയർ ചെയ്യപ്പെടുന്നത് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.
Result: False
ഇവിടെ വായിക്കുക:Fact Check: ബിജെപിയുടെ വിജയാഘോഷം കാസർഗോഡ് മസ്ജിദിന് മുന്നിലാണോ?
Sources
YouTube video by The Quint on January 3, 2023
X post by @BobinsAbraham on January 2, 2023
News report by India Times on January 3, 2023
News report by Times of India on January 3, 2023
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽകണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.