ലോക്‌സഭാ തിരഞ്ഞെടുപ്പിനെ തുടർന്നുള്ള സംഭവവികാസങ്ങൾ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിന്ന് കാഴ്ചയായിരുന്നു ഇത്.
മനോരമ ന്യൂസ് എക്സിറ്റ് പോളിൽ ഇടത് തരംഗം എന്ന പ്രചരണം. ജൂണ്‍ 5-ന് ബാങ്കോക്കിലേക്കുള്ള വിമാനത്തിനുള്ള രാഹുല്‍ ഗാന്ധിയുടെ ബോര്‍ഡിംഗ് പാസിന്റെ ചിത്രം. വടകരയിലെ കാഫിര്‍ പ്രയോഗത്തിന് തൻ്റെ മകനാണ് ഉത്തരവാദി എന്ന് കെ കെ ലതിക പറഞ്ഞുവെന്നു പേരിൽ ഏഷ്യാനെറ്റ് ന്യൂസിന്റേത് എന്ന പേരിൽ ഒരു ന്യൂസ്‌കാർഡ്. കങ്കണ റണാവത്തിൻ്റെ മുഖത്ത് സിഐഎസ്എഫിലെ പോലീസുകാരി അടിച്ചപാടെന്ന പേരിലൊരു ചിത്രം. രാജസ്ഥാനില്‍ ജയിച്ച സിപിഎം സ്ഥാനാര്‍ഥി ബിജെപിയില്‍ ചേര്‍ന്ന പേരിലൊരു ചിത്രം. ഇവയൊക്കെയായിരുന്നു കഴിഞ്ഞ ആഴ്ചയിലെ പ്രധാനം സമൂഹ മാധ്യമ പ്രചാരണങ്ങൾ

Fact Check: മനോരമ ന്യൂസ് എക്സിറ്റ് പോൾ കേരളത്തിൽ ഇടതു തരംഗമെന്ന് പറഞ്ഞോ?
യു.ഡി.എഫ് 16 മുതല്‍ 18 സീറ്റു വരെ നേടൂമെന്നാണ് മനോരമ എക്സിറ്റ് പോൾ പറയുന്നത് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ വ്യക്തമായി.

Fact Check: ജൂൺ 5-ന് ബാങ്കോക്കിലേക്കുള്ള വിമാനത്തിനുള്ള രാഹുൽ ഗാന്ധിയുടെ ബോർഡിംഗ് പാസിന്റെ ചിത്രം എഡിറ്റ് ചെയ്തതാണ്
ജൂൺ 5 ന് ബാങ്കോക്കിലേക്കുള്ള വിസ്താര വിമാനത്തിനുള്ള രാഹുൽ ഗാന്ധിയുടെ ബോർഡിംഗ് പാസ് എന്ന പേരിൽ പ്രചരിക്കുന്ന ചിത്രം ഡിജിറ്റലായി മാറ്റം വരുത്തിയതാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ കണ്ടെത്തി.

Fact Check: വടകരയിലെ കാഫിർ പ്രയോഗത്തിന് തൻ്റെ മകനാണ് ഉത്തരവാദി എന്ന് കെ കെ ലതിക പറഞ്ഞോ?
“വടകരയിലെ കാഫിർ പ്രയോഗം സംഭവിക്കേണ്ടത് സംഭവിച്ചു; തൻ്റെ മകനൊരു തെറ്റ് പറ്റി, ഇനി അതിന്റെ പേരിൽ തൻ്റെ മകനെ കുരുക്കിലാക്കരുത്; കെ കെ ലതിക,” എന്നെഴുതിയ ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ്‌കാർഡ് വ്യാജമാണെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യപ്പെട്ടു.

Fact Check: കങ്കണ റണാവത്തിൻ്റെ മുഖത്ത് സിഐഎസ്എഫിലെ പോലീസുകാരി അടിച്ച പാടാണോ ഇത്?
സിഐഎസ്എഫ് കോൺസ്റ്റബിളിൻ്റെ കൈമുദ്ര പതിഞ്ഞതായി പ്രചരിക്കുന്ന ഫോട്ടോ വ്യാജമാണ്. വൈറൽ ഫോട്ടോയിലുള്ളത് കങ്കണയുടെ മുഖമല്ല; ഒരു പരസ്യ നടിയുടെ മുഖമാണ്.
കൊതുകു നിവാരണ മരുന്നിൻ്റെ പരസ്യം നൽകുന്നതിനായി തയ്യാറാക്കിയ ചിത്രം എഡിറ്റ് ചെയ്താണ് വൈറൽ ഫോട്ടോ നിർമ്മിച്ചിരിക്കുന്നത് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.

Fact Check: രാജസ്ഥാനിൽ ജയിച്ച സിപിഎം സ്ഥാനാർഥി ബിജെപിയിൽ ചേർന്നോ?
രാജസ്ഥാനിൽ ജയിച്ച സിപിഎം സ്ഥാനാർഥി ബിജെപിയിലേക്ക് എന്ന പേരിൽ പ്രചരിക്കുന്ന ഫോട്ടോയിൽ കാണുന്നത്, വഡോദരയിൽ ജയിച്ച ബിജെപിയുടെ ഹേമാംഗ് ജോഷിയാണ്. സിക്കറിൽ നിന്നും ജയിച്ച അമ്ര റാമാണ് രാജസ്ഥാനിൽ നിന്നും ജയിച്ച സിപിഎമ്മിന്റെ ഏക സ്ഥാനാർത്ഥി. അദ്ദേഹം ഇപ്പോഴും സിപിഎമ്മിൽ തന്നെയാണ്.
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽകണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.