Fact Check
Weekly Wrap: നിലമ്പൂർ ഉപതിരഞ്ഞെടുപ്പും ഈ ആഴ്ചയിലെ പ്രധാന സമൂഹ മാധ്യമ പ്രചരണങ്ങളും

സ്ഥാനാർത്ഥികൾ ആരെന്ന് വ്യക്തമായതോടെ നിലമ്പൂർ ഉപതിരഞ്ഞെടുപ്പും രാഷ്ട്രീയ പാർട്ടികളുടെ അതിനോട് അനുബന്ധിച്ചുള്ള നിലപാടുകളും സമൂഹ മാധ്യമങ്ങളിൽ പ്രധാന പ്രചരണ വിഷയങ്ങളായി.

നിലമ്പൂരിൽ പ്രകൃതി ദുരന്ത സമയത്ത് സ്വരാജ് സന്ദർശനം നടത്തിയില്ലേ?
നിലമ്പൂരിൽ പ്രകൃതി ദുരന്ത സമയത്ത് സ്വരാജ് സന്ദർശനം നടത്തിയില്ലെന്ന് പോസ്റ്ററുകളിൽ വാദം ശരിയല്ലെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.

മുസ്ദലിഫയിലെ നടപ്പാതയിൽ തീർത്ഥാടകർ ഉറങ്ങുന്ന ചിത്രം ഐഐ ജനറേറ്റഡ് ആണ്
മുസ്ദലിഫയിലെ നടപ്പാതയിൽ തീർത്ഥാടകർ ഉറങ്ങുന്ന ചിത്രം ഐഐ ജനറേറ്റഡ് ആണെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ കണ്ടെത്തി.

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ എസ്ഡിപിഐ സ്ഥാനാർത്ഥിയുടെ പത്രിക തള്ളി പോയോ?
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ എസ്ഡിപിഐ സ്ഥാനാർത്ഥിയുടെ പത്രിക തള്ളി എന്ന വാദം ശരിയല്ലെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.

പിണറായി സർക്കാർ സഞ്ചരിക്കുന്ന ബാർ ആരംഭിച്ചിട്ടില്ല
പിണറായി സർക്കാർ ആരംഭിച്ച സഞ്ചരിക്കുന്ന ബാറിന്റെ ദൃശ്യം എന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന ദൃശ്യങ്ങൾ എന്ന പേരിൽ പ്രചരിക്കുന്നത്, 2023 ഏപ്രിൽ 26ന് എക്സൈസ് അറസ്റ്റ് ചെയ്ത തിരുവനന്തപുരം സ്വദേശിയായ ഇഷാൻ നിഹാൽ എന്ന വ്യക്തി അനധികൃതമായ നിർമ്മിച്ച സഞ്ചരിക്കുന്ന ബാറിന്റെ ദൃശ്യമാണെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.