Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ എസ്ഡിപിഐ സ്ഥാനാർത്ഥിയുടെ പത്രിക തള്ളി.
എസ്ഡിപിഐ സ്ഥാനാർത്ഥിയുടെ പത്രിക അംഗീകരിച്ചിട്ടുണ്ട്.
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ എസ്ഡിപിഐ സ്ഥാനാർത്ഥിയുടെ പത്രിക തള്ളി പോയി എന്നൊരു പ്രചരണം വിവിധ സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകളിൽ നടക്കുന്നുണ്ട്. കോൺഗ്രസ്സ് സ്ഥാനാർത്ഥിയ്ക്ക് അനുകൂലമായുള്ള നിലപാട് ഉള്ളത് കൊണ്ട് എസ്ഡിപിഐ സ്ഥാനാർത്ഥിയുടെ പത്രിക തള്ളിപ്പോവുന്ന സാഹചര്യം മനഃപൂർവം സൃഷ്ടിച്ചതാണ് എന്നാണ് പോസ്റ്റുകളിലെ ആരോപണം.
“അമിതാഭിനയം തീവ്രവാദികളുടെ രക്തത്തിൽ അലിഞ്ഞതാണ്. അത് തുമ്പ് മുറിച്ചവൻ ആയാലും ഇല്ലാത്തവൻ ആയാലും. തള്ളാൻ വേണ്ടി ഒരു പത്രിക കൊടുക്കുന്നു. പത്രിക തള്ളിയ സ്ഥിതിക്ക് ഇനി ആ വോട്ട് എന്ത് ചെയ്യും? മനഃസാക്ഷി വോട്ട് ചെയ്യാൻ പരസ്യമായി പറയും. എന്നിട്ട് അത് congRSSന് കൊടുക്കുന്നു ഇപ്പൊ congRSSനെ സഹായിച്ചു എന്ന പേരുദോഷം ഉണ്ടാവത്തുമില്ല. എങ്ങനെയൂണ്ട് ഐഡിയ,” എന്നാണ് പോസ്റ്റിലെ വാചകം.
“കോൺഗ്രസ്സ് എന്നതിന് പകരം പകുതി ഇംഗ്ലീഷിൽ congRSS എന്നാണ് എഴുതിയിരിക്കുന്നത്. പരോക്ഷമായി ആർഎസുമായി സഖ്യമുണ്ട് എന്ന് ധ്വനിപ്പിയ്ക്കാൻ വേണ്ടിയാണിത്. ഡൂൾ ന്യൂസ് എന്ന ഓൺലൈൻ ചാനലിന്റെ ലോഗോയ്ക്കൊപ്പമാണ് പ്രചരണം.
ഇവിടെ വായിക്കുക:മുസ്ദലിഫയിലെ നടപ്പാതയിൽ തീർത്ഥാടകർ ഉറങ്ങുന്ന ചിത്രം ഐഐ ജനറേറ്റഡ് ആണ്
ഞങ്ങൾ ഗൂഗിൾ ലെൻസ് ഉപയോഗിച്ച് ഒരു കീ ഫ്രെയിം റിവേഴ്സ് ഇമേജ് സേർച്ച് ചെയ്തു. അപ്പോൾ ഡൂൾ ന്യൂസിന്റെ ഒരു ലിങ്കിൽ ഇതേ ചിത്രമുള്ളതായി സേർച്ച് റിസൾട്ട് കാണിച്ചു. ആ ലിങ്കിൽ ക്ലിക്ക് ചെയ്തപ്പോൾ, 404 error,Oops, we can’t find the page എന്നും the page you are looking for does not exist or might be moved, എന്നും എഴുതി കാണിക്കുന്നുണ്ടെന്ന് മനസ്സിലായി.
ജൂൺ 3, 2025ലെ ഒരു വാർത്തയിൽ, ഡൂൾ ന്യൂസ് വാർത്തയിൽ ഖേദം പ്രകടിപ്പിച്ചിട്ടുണ്ട് എന്നും ഞങ്ങൾക്ക് കീ വേർഡ് സേർച്ച് നടത്തിയപ്പോൾ മനസ്സിലായി. നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്; എസ്.ഡി.പി.ഐ സ്ഥാനാർത്ഥിയുടെ പത്രിക തള്ളിയെന്ന വാർത്ത തെറ്റ് എന്നായിരുന്നു റിപ്പോർട്ടിന്റെ തലക്കെട്ട്.
“നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ എസ്ഡിപിഐ സ്ഥാനാർത്ഥിയുടെ നാമനിർദേശ പത്രിക തള്ളിയെന്ന വാർത്ത തെറ്റ്. എസ്.ഡി.പി.ഐ സ്ഥാനാർത്ഥിയായ സാദിഖ് നടുത്തൊടിയുടെ പത്രിക പെരിന്തൽമണ്ണ സബ് കലക്ടർ തള്ളിയെന്ന തരത്തിൽ വാർത്ത വന്നിരുന്നു,” വാർത്ത പറയുന്നു.
“എന്നാൽ സ്ഥാനാർത്ഥി സമർപ്പിച്ച മൂന്ന് പത്രികകളിൽ ഒന്ന് മാത്രമാണ് തള്ളിയത്. രണ്ടെണ്ണം അംഗീകരിച്ചിട്ടുണ്ടെന്ന് എസ്ഡിപിഐ വൃത്തങ്ങൾ അറിയിച്ചു. അധികാരികളുടെ ഭാഗത്ത് നിന്നുണ്ടായ ആശയവിനിമയത്തിലെ തെറ്റിനെത്തുടർന്നാ ഇത്തരമൊരു വാർത്ത നൽകിയത്. ഈ വിഷയത്തിൽ ഡൂൾന്യൂസ് വായനക്കാരോട് നിർവാജ്യം ഖേദം പ്രകടിപ്പിക്കുന്നു,” വാർത്ത തുടരുന്നു.
“നിലമ്പൂരിൽ എസ്ഡിപിഐ പ്രചാരണം ശക്തമാക്കിയതിനെ തുടർന്നാണ് ഇത്തരം വ്യാജവാർത്തകൾ പ്രചരിക്കുന്നതെന്ന് എസ്ഡിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഉസ്മാൻ പ്രതികരിച്ചു. ഇപ്പോൾ ഊന്നൽ നൽകുന്നത് എല്ലാ വിഭാഗം ജനങ്ങളുടെ കൂട്ടായ ശ്രമത്തിലൂടെ നമുക്ക് ഈ പ്രതിസന്ധി അതിജീവിക്കണം,” എന്നും വാർത്തയിൽ പറയുന്നു.
“നിലമ്പൂരിൽ പ്രചാരണം ശക്തമാക്കി എസ്ഡിപിഐ: വ്യാജപ്രചാരണങ്ങൾ വിറളി പിടിച്ചത് മൂലം – പി കെ ഉസ്മാൻ,” എന്ന തലക്കെട്ടിൽ എസ്ഡിപിഐ അവരുടെ ഫേസ്ബുക്ക് പേജിൽ പ്രസിദ്ധീകരിച്ച ഒരു പോസ്റ്റും ഞങ്ങൾ കണ്ടു.
“നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ പാർട്ടി പ്രചാരണം ശക്തമാക്കിയതോടെ വിറളി പിടിച്ച് ചില കേന്ദ്രങ്ങൾ, എസ്ഡിപിഐ സ്ഥാനാർത്ഥിയുടെ പത്രിക തള്ളി എന്നതടക്കമുള്ള വ്യാജ പ്രചാരണങ്ങൾ നടത്തുകയാണെന്ന് എസ്ഡി പി ഐ സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഉസ്മാൻ. സ്ഥാനാർഥി പട്ടിക പൂർത്തിയായതോടെ പലരും അങ്കലാപ്പിലാണ്,” പോസ്റ്റ് പറയുന്നു.
“സ്ഥാനാർഥി പ്രഖ്യാപനത്തിലും പ്രചാരണത്തിലും എസ്ഡിപിഐ സ്ഥാനാർഥി അഡ്വ. സാദിഖ് നടുത്തൊടി ബഹുദൂരം മുന്നിലാണ്. അവസാനത്തെ അടവുനയം എന്ന നിലയിൽ ചിലർ മാധ്യമങ്ങളെ ഉപയോഗപ്പെടുത്തി നടത്തുന്ന വ്യാജ പ്രചാരണങ്ങൾ ജനങ്ങൾ പുഛിച്ചു തള്ളും. എസ് ഡി പി ഐ സ്ഥാനാർഥിയെ പിൻവലിച്ചു, നാമനിർദ്ദേശ പത്രിക തള്ളി തുടങ്ങിയ വ്യാജ വാർത്തകൾ സൃഷ്ടിക്കുന്നവരുടെ അങ്കലാപ്പ് വോട്ടർമാർ തിരിച്ചറിയുന്നുണ്ടെന്നും പി കെ ഉസ്മാൻ വ്യക്തമാക്കി,” പോസ്റ്റ് തുടരുന്നു.
ഇലക്ഷൻ കമ്മീഷന്റെ സൈറ്റിലും പത്രിക സ്വീകരിച്ചവരുടെ കൂട്ടത്തിൽ അഡ്വ. സാദിഖ് നടുത്തൊടിയുടെ പേർ ഉൾപ്പെടുത്തിയിട്ടുണ്ട്.
അദ്ദേഹത്തിന്റെ ഇലക്ഷൻ അഫിഡവിറ്റും ആ സൈറ്റിൽ കൊടുത്തിട്ടുണ്ട്.
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ എസ്ഡിപിഐ സ്ഥാനാർത്ഥിയുടെ പത്രിക തള്ളി എന്ന വാദം ശരിയല്ലെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.
Sources
News Report by Dool News on June 3,2025
Facebook Post by SDPI Kerala on June 3,2025
Affidavit in Election Commission of India Website
Sabloo Thomas
June 21, 2025
Sabloo Thomas
June 17, 2025
Sabloo Thomas
June 7, 2025