ഛാവ സിനിമ കേരളത്തിലെ തിയേറ്ററുകളിൽ പ്രദർശിപ്പിക്കുന്നില്ലെന്ന് ഒരു അവകാശവാദം ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്.
“ഛാവയ്ക്ക് എന്ത് കൊണ്ടാണ് കേരളത്തിൽ പ്രദർശനമില്ലാത്തത് ? വൻ വിജയം നേടി രാജ്യത്തെങ്ങും പ്രദർശിപ്പിക്കുന്ന ഈ സിനിമയെ ആരാണ് ഭയപ്പെടുന്നത് ?,” എന്നാണ് പോസ്റ്റുകൾ പറയുന്നത്.

ബോളിവുഡ് സൂപ്പർ താരം വിക്കി കൗശലിനെ നായകനാക്കി ലക്ഷ്മൺ ഉത്തേക്കർ സംവിധാനം നിർവഹിച്ച ഹിസ്റ്റോറിക്കൽ ആക്ഷൻ ചിത്രമാണ് ഛാവ. ഛത്രപതി ശിവാജിയുടെ മകനും മറാത്താ രാജാവുമായിരുന്ന സംഭാജിയുടെ ജീവിതത്തെ ആസ്പദമാക്കി ബിഗ് ബഡ്ജറ്റിൽ എത്തിയ ചിത്രമാണിത്.
ഫെബ്രുവരി 14 ആഗോള റിലീസായി എത്തിയ ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്.സാക്നിൽക്കിന്റെ റിപ്പോര്‍ട്ട് പ്രകാരം,ഛാവ റിലീസ് ചെയ്ത് 13 ദിവസത്തിനിടയിൽ ₹ 385 കോടി നേടിയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് പോസ്റ്റുകൾ വൈറലായിരിക്കുന്നത്.
ഇവിടെ വായിക്കുക:മുദ്ര ലോൺ വാഗ്ദാനം ചെയ്യുന്ന ലിങ്ക് വ്യാജം
Fact Check/Verification
ഞങ്ങൾ ഛാവ സിനിമയ്ക്ക് കേരളത്തിൽ ഏതെങ്കിലും തരത്തിലുള്ള വിലക്ക് നേരിടുന്നുണ്ടോ എന്നും ആ സിനിമയ്‌ക്കെതിരെ ആരെങ്കിലും പ്രതിഷേധം നടത്തിയിട്ടുണ്ടോ എന്നൊക്കെ പരിശോധിച്ചു. ഒരു വാർത്തയും കണ്ടെത്താനായില്ല. തുടർന്ന് ഗൂഗിളിൽ ‘ഛാവ മൂവീ കേരള’ എന്ന് ഇംഗ്ലീഷിൽ സെർച്ച് ചെയ്തു. അപ്പോൾ വിവിധ തിയറ്ററുകളിൽ ഈ സിനിമ പ്രദർശിപ്പിക്കുന്നതിന്റെ വിവരങ്ങൾ കിട്ടി.

ബുക്ക് മൈ ഷോ വെബ്സൈറ്റിൽ പരിശോധിച്ചപ്പോൾ, കൊച്ചിയിൽ സിനിപോളിസ്, ഫോറം മാളിലെ പിവിആർ, ലുലു മാളിലെ പിവിആർ, ഒബ്രോൺ മാളിലെ പിവിആർ, ഷേണായീസ്, ശ്രീധർ, തുടങ്ങിയ തിയറ്ററുകളിൽ ഛാവ ഫെബ്രുവരി 27 2025ൽ പ്രദർശിപ്പിക്കുന്നുണ്ട് എന്ന് വ്യക്തമായി.

ബുക്ക് മൈ ഷോ വെബ്സൈറ്റ് പ്രകാരം, ഫെബ്രുവരി 27 2025ന് ഛാവ തിരുവനന്തപുരത്ത്, ആർടെക്ക് സിനിമാസ്,മാൾ ഓഫ് ട്രാവൻകോറിലെ (MOT) സിനിപോളിസ്,ലുലു മാളിലെ പിവിആർ, എന്നിവിടങ്ങളിൽ പ്രദർശിപ്പിക്കുന്നുണ്ട് എന്ന് മനസ്സിലായി.

ഫിലിമി ടാക്കീസ്, ട്രെൻഡ് സെറ്റർ 24X7 എന്നീ യൂട്യൂബ് ചാനലുകൾ ഫെബ്രുവരി 22,2025ൽ ഛാവയെ കുറിച്ചുള്ള കേരളത്തിലെ തീയറ്ററുകളിൽ നിന്നുള്ള പ്രേക്ഷകരുടെ പബ്ലിക്ക് റിവ്യൂകൾ കൊടുത്തിട്ടുണ്ടായിരുന്നു.


Conclusion
ഛാവ കേരളത്തിൽ പ്രദർശിപ്പിക്കുന്നില്ല എന്ന സോഷ്യൽ മീഡിയ പ്രചാരണം തെറ്റാണെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ കണ്ടെത്തി.
Sources
Theatres in Kochi showing Chhava on February 27,2025
Theatres in Thiruvananthapuram showing Chhava on February 27,2025
Kerala Theatre Response Chaava in YouTube channel Filimii Talkies on February 22,2025
Kerala Theatre Response Chaava in YouTube channel TREND SETTER 24×7 on February 22,2025