Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
പ്രധാനമന്ത്രി നരേന്ദ്രമോദി ഒരു മുസ്ലിം തയ്യൽകാരിയുമായി സംസാരിക്കുന്ന ചിത്രം എഐ ആണെന്ന പ്രചരണം മുതല്‍ തളിപ്പറമ്പിലെ ₹ 24 ലക്ഷം മിനി മാസ്റ്റ് ലൈറ്റ് ₹ 24 ലക്ഷം ചെലവില്‍ സ്ഥാപിച്ച വാര്‍ത്തയും , ഇറാനിലെ ഹിജാബ് നിയമം റദ്ദാക്കിയെന്ന ദൃശ്യങ്ങള്‍ വരെ സമൂഹമാധ്യമങ്ങളിലൂടെ ഈ ആഴ്ചയും നിരവധി തെറ്റായ അവകാശവാദങ്ങള്‍ വ്യാപകമായി പ്രചരിച്ചു. ഈ ആഴ്ചയിലെ പ്രധാന ഫാക്ട്ചെക്കുകള് താഴെപ്പറയുന്നവയാണ്.

മോദിയുടെ മുസ്ലിം തയ്യൽകാരിയുമായി സംസാരിക്കുന്ന ചിത്രം എഐ ഉപയോഗിച്ച് സൃഷ്ടിച്ചതല്ല
പ്രധാനമന്ത്രി നരേന്ദ്രമോദി ഒരു മുസ്ലിം തയ്യൽകാരിയുമായി സംസാരിക്കുന്ന ചിത്രം 2023 സെപ്റ്റംബര്‍ 17-ന് ദ്വാരകയിലെ യശോഭൂമിയില്‍ നടന്ന കരകൗശല പ്ര ദര്‍ശനവേളയിൽ എടുത്തതാണ്. എഐ ഉപയോഗിച്ചില്ലെന്ന് ഔദ്യോഗിക ഫോട്ടോകളിലൂടെ സ്ഥിരീകരിക്കപ്പെട്ടു.
ഫാക്ട് ചെക്ക് റിപ്പോര്‍ട്ട് വായിക്കുക

തളിപ്പറമ്പിൽ ₹24 ലക്ഷം ചിലവിൽ ഒരു മിനി മാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു എന്ന അവകാശവാദം തെറ്റാണ്
ലഭ്യമായവിവരമനുസരിച്ച്, ₹ 24 ലക്ഷം എന്നത് ഒരു ലൈറ്റിനുള്ള ചെലവല്ല, 12മിനി മാസ്റ്റ് ലൈറ്റുകളുടെ മൊത്തം ചെലവാണ്.
ഫാക്ട് ചെക്ക് റിപ്പോര്‍ട്ട് വായിക്കുക

ഹിജാബ് നിയമം റദ്ദാക്കിയത് ആഘോഷിക്കുന്ന ഇറാനിയൻ വനിതകൾ ആണോ ഇത്?
വീഡിയോ 2022-ലെ ഹിജാബ് വിരുദ്ധ പ്രതിഷേധങ്ങളിലേതാണ്. ഇറാനില്‍ ഹിജാബ് നിയമം ഇപ്പോഴും നിലനില്‍ക്കുന്നതായി ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ഫാക്ട് ചെക്ക് റിപ്പോര്‍ട്ട് വായിക്കുക

കർണാടകയിൽ പൊലീസ് മുസ്ലിം ലീഗ് പതാക നീക്കം ചെയ്തോ?
ഇറാനിൽ ഹിജാബ് ഇപ്പോഴും നിയമപരമായി നിർബന്ധമാണ്. ദൃശ്യങ്ങൾ 2022ൽ ഇറാനിൽ ഹിജാബിനെതിരെ നടന്ന പ്രതിഷേധത്തിൻ്റെതാണ്.
Vasudha Beri
November 26, 2025
Sabloo Thomas
November 15, 2025
Sabloo Thomas
November 14, 2025