പർദ്ദയിട്ട വനിതകൾ ബസ്സിൽ ഹിന്ദു വനിതയെ തടഞ്ഞുവെന്ന പ്രചരണം, ചൈന ദീപാവലിയ്ക്ക് ആസ്തമ വരുത്തുന്ന പടക്കങ്ങൾ ഇന്ത്യയിൽ വിതരണം ചെയ്യാൻ ശ്രമിക്കുന്നുവെന്ന പ്രചരണം. ഗാസയിൽ നടക്കുന്ന ഹമാസ് ഇസ്രേയൽ യുദ്ധം. ഉമാ തോമസ് എംഎൽഎയുടെ മകനെ ലഹരി മരുന്നുമായി പിടിച്ചുവെന്ന പ്രചരണം. മേക്കപ്പ് ഇല്ലാത്ത മമ്മുട്ടിയുടെ ഫോട്ടോ എന്ന പ്രചരണം.കഴിഞ്ഞ ആഴ്ചയിൽ ഫേസ്ബുക്കിൽ സജീവമായിരുന്ന പ്രചരണങ്ങളിൽ ചിലതാണിവ,

Fact Check: പർദ്ദയിട്ടാത്തവർ ബസ്സിൽ കയറുന്നത് തടഞ്ഞോ?
കുമ്പള കൻസ വനിത കോളേജിന് മുൻവശമുള്ള സ്റ്റാൻഡിൽ ബസ് നിർത്തിയില്ലെന്ന് ആരോപിച്ച് റോഡിൽ ബസ് തടഞ്ഞ വിദ്യാർഥിനികളും യാത്രക്കാരിയും തമ്മിലുള്ള തർക്കത്തെ തുടർന്നാണ് വീഡിയോയിൽ കാണുന്ന പ്രശ്നങ്ങൾ ഉണ്ടായതെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു. സംഭവത്തിൽ വർഗീയമായ പ്രശ്നങ്ങൾ ഒന്നും തന്നെയില്ല.

Fact Check: ‘മേക്കപ്പ് ഇല്ലാത്ത മമ്മൂട്ടി,’ ചിത്രം വ്യാജമാണ്
കഴുത്തിലും മുഖത്തും ചുളിവുകളും നരയും കഷണ്ടിയുമായി ഉള്ള മമ്മൂട്ടി ചിത്രം ഫോട്ടോഷോപ്പ് ചെയ്തതാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ വ്യക്തമായി.

Fact Check: മേക്കപ്പിന്റെ സഹായത്തോടെ വ്യാജ പരിക്കുകൾ ഉണ്ടാക്കുന്നതാണോയിത്?
ഞങ്ങളുടെ അന്വേഷണത്തിൽ വൈറലായ വീഡിയോ അടുത്തിടെയുള്ളതല്ലെന്നും 2017 മുതൽ ഇന്റർനെറ്റിൽ ലഭ്യമാണെന്നും മനസ്സിലായി. ഫ്രഞ്ച് ചാരിറ്റി സംഘടനയായ ഡോക്‌ടേഴ്‌സ് ഓഫ് ദി വേൾഡിന്റെ ഒരു മെഡിക്കൽ പരിശീലന പരിശീലനവുമായി ബന്ധപ്പെട്ടതാണ് വീഡിയോ. അവരുമായി സഹകരിച്ച പാലസ്തീനിൽ നിന്നുള്ള വനിതാ മേക്കപ്പ് ആർട്ടിസ്റ്റിന്റെ പ്രവർത്തനമാണ് വിഡിയോയിൽ.

Fact Check:ഉമാ തോമസിന്റെ മകൻ പൊലീസ് പിടിയിലായോ?
ഉമാ തോമസിന്റെ മകന്റെ എതിരെ മയക്കുമരുന്ന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ എന്നറിയാന്‍ ഞങ്ങള്‍ പൊലീസിനെയും ബന്ധപ്പെട്ടു. എന്നാല്‍ ഇത്തരത്തില്‍ ഒരു വിവരവും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് സ്റ്റേറ്റ് പൊലീസ് മീഡിയ സെന്റര്‍ ഡെപ്യൂട്ടി ഡയറക്ടർ വിപി പ്രമോദ് കുമാർ അറിയിച്ചു.

Fact Check: ആസ്ത്മ പടര്‍ത്താന്‍ ചൈന പടക്കങ്ങള്‍, എന്താണ് വാസ്തവം?
ചൈന പടക്കങ്ങള്‍ ബഹിഷ്‌കരിക്കാൻ ആവശ്യപ്പെടുന്ന സന്ദേശം കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ചിട്ടില്ലെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ മനസ്സിലായി.
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.