Friday, April 26, 2024
Friday, April 26, 2024

HomeFact Checkയുവാക്കൾ പള്ളിയിൽ കയറി കാവി കൊടി  വീശുന്ന വീഡിയോയ്ക്ക്  കരൗളി അക്രമവുമായി  ബന്ധമില്ല 

യുവാക്കൾ പള്ളിയിൽ കയറി കാവി കൊടി  വീശുന്ന വീഡിയോയ്ക്ക്  കരൗളി അക്രമവുമായി  ബന്ധമില്ല 

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

കരൗളി അക്രമവുമായി ബന്ധപ്പെട്ട സംഭവ വികാസങ്ങൾ  സമൂഹ മാധ്യമങ്ങളിൽ പല തരം ചർച്ചകൾക്ക് കാരണമാവുന്നുണ്ട്. അതുമായി ബന്ധപ്പെട്ട  വീഡിയോകളും ഫോട്ടോകളും സോഷ്യൽ മീഡിയയിൽ ധാരാളം വരുന്നുണ്ട്. അതിൽ ഒരു വീഡിയോയിൽ, ഒരു കൂട്ടം യുവാക്കൾ മുസ്ലീം പള്ളിയുടെ കൊത്തളത്തിന് മുകളിൽ നിൽക്കുന്നതും കാവി കൊടികൾ വീശുന്നതും ‘ജയ് ശ്രീറാം’ എന്ന് വിളിക്കുന്നതും കാണിക്കുന്ന വീഡിയോയാണ്. ഇത് ഫേസ്ബുക്കിൽ വൈറലാണ്.”ശനിയാഴ്ച രാജസ്ഥാനിൽ നിന്നുള്ള ദൃശ്യങ്ങളാണ്. ആയുധധാരികളായ ഹിന്ദുത്വ ഭീകരവാദികൾ പതാകയുമായി പള്ളിയുടെ മുകളിൽ കയറി ജയ് ശ്രീറാം വിളിക്കുന്ന ദൃശ്യങ്ങളാണിത്.രാജസ്ഥാനിലെ കരൗളി എന്ന പ്രദേശത്തെ മുസ്ലിം മേഖലയിൽ കടന്ന് കയറി സംഘർഷമുണ്ടാക്കി നാൽപതോളം മുസ്ലിം വീടും കടകളും ദേശ ദ്രോഹികൾ കത്തിച്ചിരുന്നു,” എന്നാണ് സംഭവത്തെ കുറിച്ചുള്ള  പോസ്റ്റ് പറയുന്നത്. 

പടയോട്ടം  എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റ് ഞങ്ങൾ കണ്ടപ്പോൾ  അതിന് 116 ഷെയറുകൾ ഉണ്ടായിരുന്നു.

പടയോട്ടം’s Post

𝐓𝐄𝐀𝐌 𝐈𝐌𝐑𝐀𝐀𝐍 എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റ് ഞങ്ങൾ കണ്ടപ്പോൾ അതിന് 34 ഷെയറുകൾ ഉണ്ടായിരുന്നു.

𝐓𝐄𝐀𝐌 𝐈𝐌𝐑𝐀𝐀𝐍‘s Post

ഹുദ് ഹുദ്  എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റ് ഞങ്ങൾ കണ്ടപ്പോൾ അതിന് 18 ഷെയറുകൾ ഉണ്ടായിരുന്നു.

ഹുദ് ഹുദ്’s Post

ഇംഗ്ലീഷിലും പോസ്റ്റ് വൈറലായിരുന്നു. പ്രമുഖ എഴുത്തുകാരിയും പത്രപ്രവർത്തകയുമായ റാണ അയ്യൂബ് ഉൾപ്പെടെ നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കൾ വീഡിയോ കരൗളി അക്രമവുമായി ബന്ധമുള്ളതാണ് എന്ന  അവകാശവാദത്തോടെ  ഈ വീഡിയോ പങ്കിട്ടുണ്ട്.

A screengrab of author and journalist Rana Ayyub’s Instagram post

കരൗളി അക്രമവുമായി ബന്ധപ്പെട്ട സംഭവ വികാസങ്ങൾ എന്താണ്?

നവ സംവത്സർ എന്നറിയപ്പെടുന്ന രാജസ്ഥാനിലെ  ഹിന്ദു പുതുവത്സരം  ആഘോഷിക്കുന്നതിനായി നടത്തിയ ബൈക്ക് റാലിക്കിടെ ഫുത കോട് ഏരിയ മെയിൻ ബസാറിൽ ശനിയാഴ്ച (ഏപ്രിൽ 2) കല്ലേറുണ്ടായി. അതിനെ  തുടർന്ന് രാജസ്ഥാനിലെ കരൗലിയിൽ അക്രമവും തീവെപ്പും നടന്നു. വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി), രാഷ്ട്രീയ സ്വയംസേവക് സംഘ് (ആർഎസ്എസ്), ബജ്റംഗ്ദൾ എന്നിവയുൾപ്പെടെയുള്ള വലതുപക്ഷ സംഘടനകളാണ് റാലി സംഘടിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. അക്രമവുമായി ബന്ധപ്പെട്ട് 46 പേരെ സംസ്ഥാന പോലീസ് അറസ്റ്റ് ചെയ്യുകയും ഏഴ് പേരെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

കരൗലി അക്രമത്തെ തുടർന്ന് ഏർപ്പെടുത്തിയ കർഫ്യൂ ക്രമസമാധാന നില കണക്കിലെടുത്ത്  ഇന്ന് വരെ (April 7)  നീട്ടിയിരുന്നു. എന്നാൽ 10, 12 ക്ലാസുകളിലെ പരീക്ഷകൾക്ക് അഡ്മിറ്റ് കാർഡ് കാണിക്കുന്ന കുട്ടികളെ പരീക്ഷാ കേന്ദ്രങ്ങളിൽ എത്തിക്കാനുള്ള ക്രമീകരണങ്ങൾ ജില്ലാ ഭരണകൂടം  ഏർപ്പെടുത്തിയിട്ടുണ്ട്. 

Fact check/ Verification

വീഡിയോ ശരിക്കും കരൗളി അക്രമവുമായി ബന്ധമുള്ളതാണോ എന്ന് പരിശോധിക്കാൻ,ന്യൂസ്‌ചെക്കർ സോഷ്യൽ മീഡിയയിൽ തിരഞ്ഞു അപ്പോൾ, വീഡിയോ കരൗളിയിൽ നിന്നുള്ളതല്ലെന്ന് കരൗളിയിലെ ജില്ലാ കളക്ടറുടെ വിശദീകരണം കണ്ടെത്തി.

കൂടുതലറിയാൻ, ന്യൂസ്‌ചെക്കർ ഒരു റിവേഴ്‌സ് ഇമേജ് സേർച്ച്  നടത്തി ഇത് എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസിയുടെ ടൈംലൈനിലെ ഒരു ട്വീറ്റിലേക്ക് ഞങ്ങളെ നയിച്ചു. ഏപ്രിൽ 3 ന് അദ്ദേഹം റീട്വീറ്റ് ചെയ്ത ഒരു ട്വീറ്റായിരുന്നു അത്.

ഗാസിപൂർ, ഗഹ്‌മറിന്റെ വീഡിയോകൾ ഓൺലൈനിൽ തിരയാൻ  ഇത് ഞങ്ങളെ പ്രേരിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട ലേഖനങ്ങളൊന്നും ഞങ്ങൾ കണ്ടെത്തിയില്ല. എന്നാൽ  ഗഹ്‌മറിൽ നടന്ന സംഭവമാണെന്ന് ഇത് എന്ന് തിരിച്ചറിഞ്ഞു കൊണ്ട്   നിരവധി പേർ ഷെയർ ചെയ്ത ട്വീറ്റുകൾ ഞങ്ങൾ കണ്ടെത്തി.

പോരെങ്കിൽ @UzmaParveenLKO,എന്ന ട്വിറ്റർ ഉപയോക്താവ്  സംഭവത്തിന് ശേഷമുള്ള  പള്ളിയുടെ ചിത്രങ്ങൾ പങ്കിട്ടിട്ടുണ്ട് എന്നും ഞങ്ങൾ കണ്ടെത്തി.

സംഭവത്തെ കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ, ന്യൂസ്‌ചെക്കർ ഗാസിപ്പൂരിലെ എസ്പി (റൂറൽ) ആർ ഡി ചൗരസ്യയെ സമീപിച്ചു. ഈ  സംഭവം ഗാസിപൂരിൽ നടന്നതാണെന്ന് അദ്ദേഹം സ്ഥിരീകരിച്ചു. “ഏപ്രിൽ രണ്ടിന് ഗഹ്മറിലാണ് സംഭവം. യുവാക്കൾ ഒരു ‘ശോഭയാത്ര’യിൽ പങ്കെടുക്കുകയായിരുന്നു. പള്ളിയുടെ വഴിയിൽ എത്തിയപ്പോൾ അവരിൽ കുറച്ചുപേർ പിന്നീട് പള്ളിയുടെ പടികളും  കൊത്തളവും കയറാൻ തുടങ്ങി. അവർ കാവി കൊടി വീശാൻ തുടങ്ങി. തുടർന്ന് ‘ജയ് ശ്രീറാം’ മുദ്രാവാക്യം വിളിക്കാൻ തുടങ്ങി. സംഭവത്തിൽ ഞങ്ങൾ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.  വീഡിയോയിൽ കാണുന്ന യുവാവിനെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് ഞങ്ങൾ,” അദ്ദേഹം പറഞ്ഞു.

മുൻ എം.എൽ.എ സുനിത സിങ്ങിന്റെ അടുത്ത സഹായിയായ അഭിഷേക് പാണ്ഡെയോടും ന്യൂസ്‌ചെക്കർ സംസാരിച്ചു. സംഭവം അവർ  നടത്തിയ ശോഭാ യാത്രയിലുണ്ടായ  വീഴ്ചയുടെ ഫലമാണ് എന്ന് അദ്ദേഹം  സ്ഥിരീകരിച്ചു. “ഞങ്ങൾ ഒരു ശോഭാ യാത്ര സംഘടിപ്പിച്ചു, അതിൽ സുനിതാ സിങ്ങും പങ്കെടുത്തു. ചില കുട്ടികൾ യാത്രയിൽ നിന്ന് പിരിഞ്ഞ് പ്രാദേശിക ബസ്തിയിലെ   പള്ളിയിൽ കയറി മുദ്രാവാക്യം വിളിക്കാൻ തുടങ്ങി. ഞങ്ങൾ അവരെ ശാസിക്കുകയും മാപ്പ് പറയിക്കുകയും ചെയ്തു,” അദ്ദേഹം പറഞ്ഞു. ഇതൊക്കെ തെളിയിക്കുന്നത് കരൗളി അക്രമവുമായി ഈ സംഭവത്തിന് ബന്ധമില്ലെന്നാണ്.

ഈ അവകാശവാദം ആദ്യം ഫാക്ട് ചെക്ക് ചെയ്തത് ഞങ്ങളുടെ ഇംഗ്ലീഷ് ഫാക്ട് ചെക്ക് ടീമാണ്. അത് ഇവിടെ വായിക്കാം

Conclusion

ഒരു കൂട്ടം യുവാക്കൾ മുസ്ലീം പള്ളിയുടെ മുകളിൽ കയറുകയും കാവി കൊടികൾ വീശുകയും ചെയ്യുന്ന വീഡിയോയ്ക്ക് കരൗളി അക്രമവുമായി ബന്ധമില്ല. ഈ വീഡിയോ  യുപിയിലെ ഗാസിപൂരിൽ നിന്നുള്ളതാണെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തിരിച്ചറിഞ്ഞു. 

Result: False Context/False

വായിക്കാം: State Bank of India അദാനിക്കുവേണ്ടി നവി മുംബൈ എയർപോർട്ടിന്റെ 12770 കോടി കടം എഴുതിത്തള്ളിയിട്ടില്ല

Sources


 Tweet by District Collector of Karauli

Tweet by Ghufran Armani7

Tweet by Ashok Swain

Tweet by HindutvaWatch


Tweet by Sayyad Uzma Parveen

Telephone Conversation with RD Chaurasia, SP (Rural), Ghazipur

Telephone Conversation with Abhishek Pandey, a close aide of ex-MLA Sunita Singh


ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള   ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി  ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Sabloo Thomas
Sabloo Thomas
Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular