എൽപിജി വില വർധനവിനെ തുടർന്ന് നദിയിൽ ഒഴുകിയ ഗ്യാസ് സിലിണ്ടറുകളെ കുറിച്ചുള്ള പോസ്റ്റുകൾ. വാറ്റ് ചാരായം കുടിച്ച് പൂസായ പുലിയെ കുറിച്ചുള്ള പ്രചരണം. ഈ കൊല്ലം ഫെബ്രുവരി മാസത്തിന്റെ പ്രത്യേകതകളെ കുറിച്ചുള്ള പ്രചരണം. ഇതൊക്കെയാണ് സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിന്ന് വ്യാജ പ്രചരണങ്ങൾ,

Fact Check: നിറയ്ക്കാൻ പണമില്ലാത്തതിനാൽ എൽപിജി സിലിണ്ടറുകൾ നദിയിൽ ഒഴുക്കുന്ന ദൃശ്യങ്ങളല്ലിത്
ഇത് നടന്നത് പഞ്ചാബിൽ ആണ് ആരും എൽപിജി സിലിണ്ടറുകൾ നദിയിൽ ഒഴുക്കുന്ന ദൃശ്യങ്ങളല്ല വീഡിയോയിൽ ഉള്ളത്. ട്രക്ക് അപകടത്തെ തുടർന്നാണിത് സംഭവിച്ചത്

Fact Check: 2024 ഫെബ്രുവരി മാസത്തില്‍ 823 വര്‍ഷത്തിലൊരിക്കല്‍ മാത്രം വരുന്ന പ്രതിഭാസം: വസ്തുത എന്ത്?
. 2024 ലീപ് ഇയർ ആയതിനാൽ ഈ വർഷം ഫെബ്രുവരിയിൽ 4 ഞായർ, 4 തിങ്കൾ, 4 ചൊവ്വ, 4 ബുധൻ, 4 വ്യാഴം, 4 വെള്ളി, 4 ശനി എന്നിവയുണ്ട് എന്ന അവകാശവാദം തെറ്റാണ്. പോരെങ്കിൽ ഇങ്ങനെ വരുന്നത് 823 വര്‍ഷത്തിലൊരിക്കല്‍ മാത്രം വരുന്ന പ്രതിഭാസമാണ് എന്ന വാദവും തെറ്റാണ്. ലീപ് ഇയർ ഒഴിക്കെ ഉള്ള എല്ലാ വർഷവും ഇങ്ങനെയാണ് വരുന്നത്.

Fact Check: വാറ്റ് ചാരായം അടിച്ചു പൂസായ പുലിയല്ല വീഡിയോയിൽ
പുലി ന്യൂറോട്ടിക് രോഗത്തിൻ്റെ പിടിയിലാണെന്നാണ് ഈ റിപ്പോർട്ടുകൾ പറയുന്നത്.

Fact Check: അമ്മയുടെ മൃതദേഹത്തിൽ നിന്നും വിരലടയാളം എടുക്കുന്നത് മകനല്ല
മരിച്ച സ്ത്രീയുടെ ഭർതൃ സഹോദരന്റെ മകൻ ഒരു അഭിഭാഷകനൊപ്പമെത്തി മൃതദേഹത്തിൽ നിന്നും വിരലടയാളം വ്യാജ വിൽപ്പത്രത്തിൽ പകർത്തി എന്നാണ് ആരോപണം.

Fact Check: രാമനും ലക്ഷ്മണനും അല്ല കര്‍ണാടക ഡിവൈഎഫ്‌ഐയുടെ പോസ്റ്ററിലുള്ളത്
ചിത്രത്തിലുള്ളത്, കര്‍ണാടകയിലെ സാമൂഹിക പരിഷ്‌ക്കാര്‍ത്താക്കളായിരുന്നു കോട്ടി, ചിന്നയ്യ എന്ന ഇരട്ട സഹോദരന്മാരാണ്.
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.