ഇ പി ജയരാജനും ഹേമ കമ്മിറ്റിയും വായനാടിലെ ഉരുൾപൊട്ടലും എല്ലാം സമൂഹ മാധ്യമങ്ങളിൽ വ്യാജ പ്രചരണങ്ങൾക്ക് കാരണമായ ആഴ്ചയാണ് കടന്ന് പോയത്.

Fact Check: നടി ചാർമിള നടത്തിയ വെളിപ്പെടുത്തലിൽ മോഹൻലാലിന്റെ പടം ഏഷ്യാനെറ്റ് ഉപയോഗിച്ചിട്ടില്ല
ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ പശ്ചാത്തലത്തിൽ മലയാള സിനിമയിലെ മോശം അനുഭവം തുറന്ന് പറഞ്ഞ് നടി ചാർമിള,” എന്ന പേരിൽ ഓഗസ്റ്റ് 31,2024ൽ ഏഷ്യാനെറ്റ് ന്യൂസ് കൊടുത്ത ന്യൂസ്‌കാർഡ് ഞങ്ങൾ കീ വേർഡ് സെർച്ചിൽ കണ്ടെത്തി. അതിൽ മോഹനലാലിന്റെ ഫോട്ടോയില്ല. ന്യൂസ്‌കാർഡിനൊപ്പം കൊടുത്തിട്ടുള്ള വാർത്തയിൽ ഒരിടത്തും മോഹൻലാലിനെ കുറിച്ച് പരാമർശമില്ല.

Fact Check: ഇപി ജയരാജൻ പിണറായി വിജയന് താക്കീത് നൽകുന്ന വീഡിയോ അല്ലിത്
2014ൽ ടിപി കേസിനെ കുറിച്ച് ഇപി ജയരാജൻ യുഡിഎഫ് സർക്കാരിനെ വിമർശിച്ചു കൊണ്ട് നടത്തിയ പ്രസംഗമാണ് വൈറൽ വീഡിയോയിൽ ഉള്ളതെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യമായി.

Fact Check: ജങ്ക് ഫുഡ് കഴിച്ച കുട്ടിയുടെ വയറ്റില്‍ നിന്ന് മാലിന്യം നീക്കം ചെയ്യുന്ന ദൃശ്യമല്ലിത്
സുഡാനില്‍ നിന്നുള്ള ബാലികയുടെ കുടലിൽ നിന്നും നിന്ന് വൈക്കോല്‍ നീക്കം ചെയ്യുന്ന ദൃശ്യമാണ്, ജങ്ക് ഫുഡ് കഴിച്ച സൗദി അറേബ്യന്‍ കുട്ടിയുടെ വയറ്റില്‍ നിന്ന് മാലിന്യം നീക്കം ചെയ്യുന്ന ദൃശ്യം എന്ന പേരിൽ പ്രചരിപ്പിക്കുന്നത് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.

Fact Check: മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം അല്ലിത്
മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം എന്ന അവകാശവാദത്തോടെയുള്ള വീഡിയോ പ്രചാരണം വ്യാജമാണെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു. പ്രധാനമന്ത്രിയുടെ വയനാട് സന്ദർശനത്തിലെ വാഹനവ്യൂഹത്തിന്റെ ദൃശ്യങ്ങളാണ് വൈറൽ വീഡിയോയിൽ.

Fact Check: ഊട്ടിയിലെ യുവതിയുടെ കൊലപാതകം ലൗ ജിഹാദിനെ തുടർന്നല്ല
കൊല്ലപ്പെട്ട ഊട്ടിയിലെ യുവതിയും കേസിൽ അറസ്റ്റിലായവരും മുസ്ലിം മതസ്ഥരാണ് എന്നാണ് ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യമായത്. സംഭവത്തിൽ വർഗീയമായ പ്രശ്നങ്ങളില്ല.
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽകണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.