മണ്ണാറശാല അമ്പലത്തിലെ മുഖ്യ പൂജാരി മരിച്ചതായി വ്യഖ്യാനിക്കാവുന്ന തരത്തിൽ ഒരു പ്രചാരണം നടക്കുന്നുണ്ട്.
സ്നേഹത്തിന്റെയും.. സഹനത്തിന്റെയും. വിശ്വാസത്തിന്റെയും പര്യായം.. അമ്മ…. മണ്ണാറശാല അമ്മ. പ്രാർത്ഥനയോടെ….. സമർപ്പണം,എന്ന വരികളുള്ള പോസ്റ്റിൽ നിന്നാണ് പ്രചാരണത്തിന്റെ തുടക്കം.
അഷ്ടമൻ സുകുമാരൻ അഷ്ടമൻ എന്ന ഐഡിയിൽ നിന്നും ശ്രീകണ്ഠേശ്വരം മഹാദേവക്ഷേത്രത്തിന്റെ ഫേസ്ബുക്ക് പേജിൽ ഷെയർ ചെയ്ത പോസ്റ്റിനു 750 റിയാക്ഷനുകളുണ്ട്.
മണ്ണാറശാല അമ്പലത്തിന്റെ പ്രത്യേകതകൾ
ആലപ്പുഴയിലെ ഏറ്റവും വിസ്തൃതിയുള്ള, ജൈവവൈവിധ്യം നിറഞ്ഞ കാവ്. സർപ്പമുത്തച്ഛനും കൂട്ടരും ഉണ്ടുറങ്ങുന്ന നിലവറ.നിലവറയിൽ വിഷ്ണു സർപ്പമായ അനന്തനേയും പ്രതിഷ്ഠിച്ചിട്ടുണ്ട്.
പരശുരാമൻ വിഷ്ണുസ്വരൂപമായ അനന്തനേയും ശിവമയമായ വാസുകിയേയും ഏക ഭാവത്തിൽ പ്രതിഷ്ഠ നടത്തിയ ഏക സർപ്പക്ഷേത്രമാണ് മണ്ണാറശാല എന്നാണ് വിശ്വാസം.
മുഖ്യപൂജാരി സ്ത്രീയായ കേരളത്തിലെ ഏക സർപ്പക്ഷേത്രവുമിതാണ്.
ക്ഷേത്രത്തിലെ പ്രധാന പൂജകൾ ചെയ്യുന്നത് മണ്ണാറശാല ഇല്ലത്തെ മുതിർന്ന സ്ത്രീ ആണ്. “വലിയമ്മ” എന്ന പേരിലാണ് ഈ പുരോഹിതയായ അന്തർജ്ജനം അറിയപ്പെടുന്നത്.
നാഗരാജാവിന്‍റെ “അമ്മയുടെ” സ്ഥാനമാണ് വലിയമ്മക്കെന്നാണ് വിശ്വാസം. ഇല്ലത്തെ മൂപ്പുമുറ അനുസരിച്ചുള്ള കാരണവന്മാർ വേളികഴിച്ചുകൊണ്ടുവന്ന സ്ത്രീകളാണ് അമ്മയായി വാഴിക്കപ്പെടുന്നത്.
Fact Check/Verification
ഈ പ്രചാരണം തെറ്റാണ് എന്ന് മണ്ണാറശാല ശ്രീ നാഗരാജ ക്ഷേത്രം അവരുടെ ഫേസ്ബുക്ക് പേജിൽ തന്നെ പറയുന്നു.
അവരുടെ ഫേസ്ബുക്ക് പേജ് പറയുന്നു:
മണ്ണാറശാല വല്യമ്മയുടെ ആരോഗ്യ സ്ഥിതി സംബന്ധിച്ചു വ്യാജ വാർത്തകൾ പ്രചരിക്കുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി വലിയമ്മ സമാധിആയി എന്നടക്കമുള്ള പോസ്റ്റുകളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. തികച്ചും വ്യാജമായ വാർത്ത ആരോ കെട്ടിച്ചാമച്ചതാണ്. ഇത്തരം പ്രചരണങ്ങൾ ആരും ഷെയർ ചെയ്യരുതെന്നും അമ്മയുടെ ആരോഗ്യ സ്ഥിതിയിൽ പ്രശനങ്ങൾ ഇല്ലെന്നും മണ്ണാറശാല കുടുംബാംഗങ്ങൾ അറിയിച്ചു”
ആലപ്പുഴ ജില്ലയിലെ മറ്റൊരു പ്രധാനക്ഷേത്രമായ ചക്കുളത്തുകാവും അവരുടെ ഫേസ്ബുക്ക് പേജിൽ വാർത്ത വ്യജമാണ് എന്ന് അറിയിച്ചിട്ടുണ്ട്.
വായിക്കുക:വളഞ്ഞ വരയുള്ള Road:ചിത്രം കേരളത്തിലേതാണോ?
Conclusion
കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി വലിയമ്മ സമാധി ആയി എന്ന തരത്തിലുള്ള വാർത്തകൾ വ്യാജമാണ് എന്ന് മണ്ണാറശാല ക്ഷേത്രം അവരുടെ ഫേസ്ബുക്ക് പേജിൽ അറിയിച്ചിട്ടുണ്ട്.
Result: False
Our Sources
മണ്ണാറശാല ക്ഷേത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്
ചക്കുളത്തുകാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്
Update: മണ്ണാറശാലയിലെ മുഖ്യ പൂജാരിണി അമ്മ ഉമാദേവി അന്തര്‍ജനം 2023 ഓഗസ്റ്റ് 9 ന് അന്തരിച്ചു.
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.