Roadൽ ഒരു തെങ്ങോല കിടക്കുന്നതും അത് കിടക്കുന്ന ഭാഗത്ത് റോഡിലെ വെളുത്ത വര വളച്ചു വരച്ചതായും കാണിക്കുന്ന ഒരു ഫോട്ടോ ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്.
നേരിനൊപ്പം നാടിനൊപ്പം എന്ന ഐഡിയിൽ നിന്നും പോസ്റ്റ് ചെയ്ത ഫോട്ടോയ്ക്ക് ഇതുവരെ 76 ഷെയറുകളുണ്ട്.
പോസ്റ്റിനൊപ്പമുള്ള വിവരണം ഇങ്ങനെയാണ്:
“ലോകത്തിന്റെ നാനാ ഭാഗത്തു നിന്നും കേരളത്തിന്റെ ഇതുപോലെ ഉള്ള വികസന മാതൃകകൾ കണ്ടു പഠിക്കാൻ വൻ വ്യവസായികൾ വരാൻ സാധ്യത ഉണ്ട്.
എന്റെ കേരളം എത്ര സുന്ദരം”

Fact Check/Verification
ഈ ചിത്രത്തിന് പിന്നിലെ യഥാർഥ്യം ഞങ്ങൾ പരിശോധിച്ചു. ഫോട്ടോയ്ക്ക് പിന്നിലെ വസ്തുതയെ കുറിച്ച് ഞങ്ങളുടെ തമിഴ് ടീം മുൻപ് അന്വേഷിച്ചിരുന്നു. ഞങ്ങളുടെ ടീം തമിഴിൽ ഇതിന്റെ ഫാക്ട് ചെക്ക് ചെയ്തു ഒരു ലേഖനം പ്രസിദ്ധീകരിച്ചിട്ടുമുണ്ട്.
തമിഴ്‌നാട്ടിലെ ഡിണ്ടിഗള്‍ ജില്ലയിലെ മണിയക്കരൺപട്ടിയിൽ സ്ഥിതിചെയ്യുന്ന റോഡാണ് ഇത്.ഇതിനെ കുറിച്ച് പ്രമുഖ തമിഴ് മാധ്യമങ്ങളിൽ വാർത്ത വന്നിട്ടുണ്ട്.
വാഹനങ്ങൾ അതിനു മുകളിലൂടെ പോകുന്നത് തടയാൻ റോഡിൽ വെളുത്ത വര വരയ്ക്കാൻ നിയോഗിച്ച തൊഴിലാളികളാണ് വര വളഞ്ഞ രീതിയിൽ വരച്ചത് എന്ന് ഉദ്യോഗസ്ഥർ പറഞ്ഞതായി, തമിഴ് ടീമിനായി ഫാക്ട് ചെക്ക് ചെയ്ത വിജയലക്ഷ്മി അറിയിച്ചു.
പ്രദേശത്തെ ചിലർ പറയുന്നത്, പൈപ്പ് സ്ഥാപിച്ച റോഡിൽ വര വരച്ചിട്ടുണ്ട്.എന്നാലും ചിലർ ആ വര കാണാതെ പോവുന്നത് കൊണ്ട് അപകടം ഉണ്ടാക്കാറുണ്ട്.
ഇത് തിരിച്ചറിഞ്ഞു,വാഹനമോടിക്കുന്നവർക്ക് ഒരു അടയാളമായി നാട്ടുകാരാണ് റോഡിനടിയിലെ പൈപ്പ് പോവുന്ന സ്ഥലം തെങ്ങോല വെച്ച് മറച്ചത്,വിജയലക്ഷ്മി പറഞ്ഞു.വേഗതയിൽ വരുന്ന വാഹനങ്ങൾ അപകടങ്ങളിൽ പെടാതിരിക്കാണീത്.
ഈ പ്രശ്നത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കാൻ അധികാരികൾ ശ്രമം തുടങ്ങിയിട്ടുണ്ട്.
ഞങ്ങളുടെ തമിഴ് ഫാക്ട് ചെക്ക് ഇവിടെ വായിക്കാം
Result: Misleading
Conclusion
ഈ റോഡ് കേരളത്തില്ലല്ല. തമിഴ്‌നാട്ടിലെ ഡിണ്ടിഗള്‍ ജില്ലയിലെ മണിയക്കരൺപട്ടിയിൽ സ്ഥിതിചെയ്യുന്ന റോഡാണ് അത്.
വായിക്കുക:‘LPG :സംസ്ഥാനം 55% നികുതി ഈടാക്കുന്നു’: വാസ്തവമെന്ത്?
Our Sources:
Conversation with Government officials of Dindigul
Telephone conversation with people of the area
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.