Claim
കീർത്തി സുരേഷ് ഫർഹാൻ എന്ന മുസ്ലിം യുവാവിനെ കല്യാണം കഴിയ്ക്കുന്നു.
Fact
ഇത് കീർത്തിയും കുടുംബവും നിഷേധിച്ചിട്ടുണ്ട്.
കീർത്തി സുരേഷ് ഒരു മുസ്ലിം യുവാവുമായി പ്രണയത്തിലാണ് എന്ന ഒരു പോസ്റ്റ് ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. “മേനകയും ഭർത്താവ് സുരേഷും ദി കേരള സ്റ്റോറി കണ്ടതിനു ശേഷം എടുത്ത തീരുമാനം. മകളായ നടി കീർത്തിയെ ഫർഹാൻ എന്ന ജിഹാദിക്ക് കെട്ടിച്ചു കൊടുക്കാനുള്ള തീരുമാനം,” എന്നാണ് പോസ്റ്റുകൾ.
മുൻകാല സിനിമ നടി മേനകയും മലയാള സിനിമ നിർമ്മാതാവ് സുരേഷ് കുമാറുമാണ് കീർത്തി സുരേഷിന്റെ മാതാപിതാക്കൾ. ദി കേരള സ്റ്റോറി നായികയായ അഭിനയിച്ച ദേവൊലീന ഭട്ടാചാര്യയുടെ ഭർത്താവിൻ്റെ പേര് ഷാനവാസ് ഷൈക്ക് എന്ന അവകാശവാദവും ചില പോസ്റ്റുകളിൽ ഉന്നയിച്ചിട്ടുണ്ട്. കീർത്തി സുരേഷിന്റെ കുടുംബത്തിന്റെയും ദി കേരളാ സ്റ്റോറിയിലെ അഭിനേത്രിയുടെയും കാപട്യം തുറന്നു കാട്ടുന്നുവെന്ന രീതിയിലാണ് ആ പോസ്റ്റുകൾ.
ദി കേരള സ്റ്റോറിയെ പിന്തുണച്ച് നിലപാട് എടുത്ത ഒരാളാണ് നിർമ്മാതാവ് സുരേഷ് കുമാർ. ദി കേരള സ്‌റ്റോറി സിനിമയില്‍ ആരെയും മോശമായി ചിത്രീകരിച്ചിട്ടില്ലെന്ന് നിര്‍മാതാവും ഫിലിം ചേംബര്‍ പ്രസിഡന്റുമായ സുരേഷ് കുമാര്‍. എന്തിനാണ് സിനിമയെ ഭയക്കുന്നതെന്നും എല്ലാവരും സിനിമ കാണട്ടെയെന്നും സുരേഷ് കുമാര്‍ പറഞ്ഞിരുന്നു.
ദേവൊലീന ഭട്ടാചാര്യയെ കുറിച്ചുള്ള പ്രചരണം മുൻപ് ഞങ്ങളുടെ ഹിന്ദി ഫാക്ട് ചെക്ക് ടീം പരിശോധിച്ചിട്ടുണ്ട്. ദേവൊലീന ഭട്ടാചാര്‍ജി ഭര്‍ത്താവ് ഷാനവാസ് ഷെയ്ഖ് എന്ന ആളാണ് എന്നത് ശരിയാണ്. എന്നാൽ ദി കേരള സ്റ്റോറിയില്‍ ദേവൊലീന അഭിനയിച്ചിട്ടില്ലെന്നും ആ ഫാക്ട് ചെക്കിൽ വ്യക്തമാക്കിയിരുന്നു.
Sulfi A എന്ന ഐഡിയിൽ നിന്നും 820 പേർ ഈ പോസ്റ്റ് ഞങ്ങൾ കാണും വരെ ഷെയർ ചെയ്തിട്ടുണ്ട്.

ഞങ്ങൾകാണുമ്പോൾ Sheik Mustafa എന്ന ഐഡിയിൽ നിന്നും 230 പേർ പോസ്റ്റ് ഷെയർ ചെയ്തിട്ടുണ്ട്.

Thahir Zaman Shornur എന്ന ഐഡിയിൽ നിന്നും ഞങ്ങൾ കാണുമ്പോൾ 70 പേർ പോസ്റ്റ് ഷെയർ ചെയ്തിട്ടുണ്ട്.

ഇംഗ്ലീഷ് വാർത്ത ചാനലായ റിപ്പബ്ലിക്ക് ടിവി അവരുടെ വെബ്‌സൈറ്റിൽ മെയ് 20,2023 ന് കൊടുത്ത ഒരു അടിസ്ഥാനത്തിലാണ് പ്രചരണം ആ വാർത്തയിലാണ് ദുബായിലെ ബിസിനസ്സ് നടത്തുന്ന ഫർഹാനുമായി കീർത്തി സുരേഷ് വിവാഹം കഴിയ്ക്കുന്നുവെന്ന വാർത്ത ആദ്യം വന്നത്.

ഇവിടെ വായിക്കുക: Fact Check: വൈദ്യുതി ചാർജ്ജ് വികസിപ്പിക്കുമെന്ന തലക്കെട്ട് ദേശാഭിമാനി കൊടുത്തോ?
Fact Check/Verification
ഫർഹാൻ ബിൻ ലിയാഖത് എന്ന ദുബായിൽ ബിസിനസ് ചെയ്യുന്ന യുവാവാണ് കീർത്തിയുടെ ഒപ്പമുള്ള ചിത്രത്തിൽ ഉള്ളത്.
മേയ് 22,2023 ന് ട്വീറ്റർ വഴി, തന്റെയൊപ്പമുള്ള ‘നിഗൂഢ പുരുഷനെ’ കുറിച്ചുള്ള പ്രചാരണത്തിന് കീർത്തി മറുപടി കൊടുത്തിട്ടുണ്ട്. “എന്റെ പ്രിയ സുഹൃത്തിനെ ഇതിലേക്ക് വലിച്ചിടേണ്ട കാര്യമില്ല. നിഗൂഢ പുരുഷൻ ആരെന്ന് സമയമാകുമ്പോൾ ഞാൻ തന്നെ അറിയിക്കും. അതുവരെ സമാധാനത്തോടെ ഇരിക്കുക” എന്നാണ് കീർത്തിയുടെ മറുപടി.
ഈ മറുപടിയുടെ ഫർഹാനുമായുള്ള വിവാഹ വാർത്ത കീർത്തി നിഷേധിക്കുകയാണ്. റിപ്പബ്ലിക്ക് ടിവി ഈ വിഷയത്തിൽ കൊടുത്ത വാർത്തയുടെ ലിങ്ക് അടങ്ങിയ ട്വീറ്റ് ചേർത്താണ് കീർത്തി പോസ്റ്റ് ചെയ്തത്. റിപ്പബ്ലിക്ക് ടിവി എന്നാൽ ട്വീറ്ററിൽ നിന്നും ഈ ലിങ്ക് പിൻവലിച്ചതായാണ് വ്യക്തമാവുന്നത്.

സുഹൃത്ത് ഫർഹാൻ ബിൻ ലിഖായത്തും കീർത്തി സുരേഷും വിവാഹിതരാകുന്നുവെന്ന വാർത്ത വ്യാജമാണെന്ന് നടിയുടെ പിതാവും നിർമാതാവുമായ സുരേഷ് കുമാറും വ്യക്തമാക്കി കഴിഞ്ഞു. ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ പുറത്തുവിട്ട വീഡിയോയിലൂടെയാണ് സുരേഷ് കുമാർ ഇക്കാര്യം പറഞ്ഞത്.
“കീർത്തിയുടെ വിവാഹം വന്നാൽ ആദ്യം അറിയിക്കുന്നത് ഞാനായിരിക്കും. എനിക്കും അറിയാവുന്ന പയ്യനാണ് ഫർഹാൻ. ഞങ്ങൾ ഗൾഫിലൊക്കെ പോകുമ്പോൾ ഞങ്ങളുടെ ഒപ്പം ഷോപ്പിംഗിനെല്ലാം വരാറുണ്ട്. അവനും കുടുംബമില്ലേ? അവനും മുന്നോട്ട് ജീവിതമില്ലേ? ഇത് മോശം പ്രവണതയാണ്,” സുരേഷ് കുമാർ, ശോഭ സുരേന്ദ്രന്റെ മേയ് 24,2023ന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു.
“ഇദ്ദേഹത്തിന്റെ നിലപാടിനെ വ്യക്തിപരമായി എതിർക്കാനുള്ള സ്വാതന്ത്ര്യം നിങ്ങൾക്കുണ്ട് .പക്ഷെ ആ നിലപാടുകളുടെ പേരിൽ ഇദ്ദേഹത്തിന്റെ കുടുംബത്തെ വേദനിപ്പിക്കരുത്,” എന്ന കുറിപ്പിനൊപ്പമാണ് ശോഭ സുരേന്ദ്രന്റെ പോസ്റ്റ്.
കീർത്തി സുരേഷ് മുസ്ലിമിനെ കല്യാണം കഴിച്ചുവെന്ന് അവകാശപ്പെടുന്ന പോസ്റ്റുകളിൽ ചിലതിൽ ദേവൊലീന ഭട്ടാചാര്യയെ കുറിച്ച് പരാമർശം ഉണ്ടെന്ന മുൻപേ വ്യക്തമാക്കിയതാണ്. അവർ മുസ്ലിമിനെ വിവാഹം കഴിച്ചുവെന്നത് ശരിയാണ് എന്നാണ് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞതെന്നും പറഞ്ഞിരുന്നു. എന്നാൽ അവർ ദി കേരളാ സ്റ്റോറിയുടെ ഭാഗമായിരുന്നില്ല.
IMDB പേജ് പരിശോധിച്ചപ്പോൾ,ദി കേരളാ സ്റ്റോറി എന്ന സിനിമയുമായി ബന്ധപ്പെട്ടവരുടെ കൂടെ നടി ദേവൊലീന ഭട്ടാചാര്യയുടെ പേര് കണ്ടെത്തിയില്ല ഇതിന് ശേഷം സിനിമയുടെ പ്രൊഡക്ഷൻ ഹൗസായ സൺഷൈൻ പിക്‌ചേഴ്‌സിന്റെ യൂട്യൂബ് ചാനലിൽ തിരഞ്ഞു. അപ്പോൾ, സൺഷൈൻ പിക്‌ചേഴ്‌സിന്റെ യൂട്യൂബ് ചാനൽ പ്രസിദ്ധീകരിച്ച ചിത്രത്തിന്റെ ട്രെയിലർ ഞങ്ങൾ കണ്ടെത്തി. ചിത്രവുമായി ബന്ധപ്പെട്ടവരുടെ പേരുകൾ ട്രെയിലറിലും വിവരണത്തിലും പറഞ്ഞിട്ടുണ്ടെങ്കിലും ഇതിലും നടി ദേവോലീന ഭട്ടാചാര്യയുടെ പേര് കണ്ടെത്താൻ കഴിഞ്ഞില്ല.ദേവോലീന ഭട്ടാചാര്യയുടെ ട്വിറ്റർ പേജ് സന്ദർശിച്ചു. ഈ പ്രക്രിയയിൽ, അവർ പങ്കിട്ട നിരവധി ട്വീറ്റുകൾ ഞങ്ങൾ കണ്ടു, അതിൽ അദ്ദേഹം ദി കേരള സ്റ്റോറി നടിയെ ന്യായീകരിക്കുകയും സ്വന്തം മിശ്രവിവാഹത്തെ പരാമർശിക്കുകയും ചെയ്തു. എന്നാൽ അവരുടെ ട്വിറ്ററിലും മറ്റ് സോഷ്യൽ മീഡിയ പേജുകളിലും സിനിമയിലെ അഭിനയത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഒരു പോസ്റ്റും കണ്ടെത്തിയില്ല എന്ന് ഞങ്ങളുടെ ഹിന്ദി ഫാക്ട് ചെക്ക് ടീം കണ്ടെത്തിയിരുന്നു.

ഇവിടെ വായിക്കുക:Fact Check: കേരളത്തിൽ ആർഎസ്എസ് പ്രവർത്തകയെ മുസ്ലീങ്ങൾ കൊലപ്പെടുത്തുന്ന വീഡിയോ ആണോ ഇത്?
Conclusion
കീർത്തി സുരേഷ് ഫർഹാൻ എന്ന മുസ്ലിം യുവാവിനെ കല്യാണം കഴിയ്ക്കുന്നുവെന്ന വാർത്ത കീർത്തിയും കുടുംബവും നിഷേധിച്ചിട്ടുണ്ട് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.
ഇവിടെ വായിക്കുക:Fact Check:₹ 500 വിലയിൽ ഗ്യാസ് സിലിണ്ടർ നൽകാൻ കർണാടക സർക്കാർ തീരുമാനിച്ചോ?
Result: False
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.