Sunday, December 22, 2024
Sunday, December 22, 2024

HomeFact CheckViralFact Check:  വൈദ്യുതി ചാർജ്ജ് വികസിപ്പിക്കുമെന്ന തലക്കെട്ട് ദേശാഭിമാനി കൊടുത്തോ?

Fact Check:  വൈദ്യുതി ചാർജ്ജ് വികസിപ്പിക്കുമെന്ന തലക്കെട്ട് ദേശാഭിമാനി കൊടുത്തോ?

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Claim

വൈദ്യുതി ചാർജ്ജ് വികസിപ്പിക്കുമെന്ന തലക്കെട്ടുള്ള ദേശാഭിമാനി പത്രം

Fact check request we got in Whatsapp tipline
Fact check request we got in Whatsapp tipline

Fact

“വൈദ്യുതി നിരക്ക് വർദ്ധിക്കുന്നില്ല.യൂണിറ്റിന് 26 പൈസ മുതൽ 80 പൈസ വരെ വികസിപ്പിക്കുകയാണ്.ഇത് ജനങ്ങൾക്ക് ആശ്വാസമാണെന്നാണ് ദേശാഭിമാനി പറയുന്നത്,” എന്നാണ് പോസ്റ്റിനൊപ്പമുള്ള വിവരണം.

ഈ പോസ്റ്റ് പരിശോധിയ്ക്കാൻ  ഒരാൾ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ (9999499044) ആവശ്യപ്പെട്ടിരുന്നു. ഫേസ്ബുക്കിലും പോസ്റ്റ് വൈറലാണ്. സിപിഎം മുഖപത്രമായ ദേശാഭിമാനി വൈദ്യതി ചാർജ്ജ് വർദ്ധനവിനെ വികസനമായി കാണുന്നുന്നവെന്നാണ് പോസ്റ്റിന്റെ വിവക്ഷ.

ഞങ്ങൾ ആദ്യം ഇത്തരത്തിലുള്ള ഒരു വാർത്ത വന്നിട്ടുണ്ടോ എന്ന് കീ വേർഡ് സേർച്ച് ചെയ്തു. അപ്പോൾ മേയ് 23,2023 ലെ മാതൃഭൂമി വാർത്ത കിട്ടി.

Screen shot of Mathrubhumi
Screen shot of Mathrubhumi’s news

“വൈദ്യുതിക്ക് മൂന്നുമാസം 16 പൈസകൂടി സർച്ചാർജ് ആവശ്യപ്പെട്ട് കെഎസ്ഇബി റെഗുലേറ്ററി കമ്മിഷന് അപേക്ഷ നൽകി. ഈ വർഷം ജനുവരി മുതൽ മാർച്ചുവരെ വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള ഇന്ധനവിലയിലെ വർദ്ധന കാരണം വൈദ്യുതി വാങ്ങാൻ 94 കോടി അധികം വേണ്ടിവന്നുവെന്നാണ് ബോർഡ് അറിയിച്ചത്. ഇത് ഈടാക്കാൻ യൂണിറ്റിന് 16 പൈസ അധികം ചുമത്തേണ്ടിവരും. 2022 ഒക്ടോബർ മുതൽ ഡിസംബർവരെ അധികം ചെലവായ തുക ഈടാക്കാൻ യൂണിറ്റിന് 30 പൈസ അധികം ചുമത്തണമെന്നാവശ്യപ്പെട്ട് ബോർഡ് നൽകിയ അപേക്ഷ കമ്മിഷന്റെ പരിഗണനയിലാണ്. ഇതിൽ തെളിവെടുപ്പ് പൂർത്തിയായി. ജൂൺ ഒന്നുമുതൽ തീരുമാനം അനുസരിച്ചുള്ള തുക ഈടാക്കും. തുക എത്ര അനുവദിക്കണമെന്ന് തീരുമാനിക്കുന്നത് കമ്മിഷനാണ്,” എന്നാണ് വാർത്ത പറയുന്നത്.

ഈ വാർത്തയൊക്കെ വന്ന സാഹചര്യത്തിലാണ് ദേശാഭിമാനിയുടെ മുൻ പേജിൽ പ്രധാന വാർത്തയായി വൈദ്യുതി ചാർജ്ജ് വികസിപ്പിക്കുമെന്ന തലക്കെട്ട് കാണിക്കുന്ന ചിത്രം  പ്രചരിക്കുന്നത്. തുടർന്ന് ഞങ്ങൾ പ്രചരിക്കുന്ന പോസ്റ്റുകളിലെ ദേശാഭിമാനി പത്രം നോക്കി. പത്രത്തിന്റെ മാസ്ററ്ഹെഡിൽ ദേശാഭിമാനി എന്നതിന് പകരം ദോശാഭിമാനി എന്നാണ് കൊടുത്തിരിക്കുന്നത് എന്ന കാര്യം ശ്രദ്ധയിൽ വന്നു. പോസ്റ്റിൽ കൊടുത്തിരിക്കുന്ന പത്രത്തിലെ തീയതി മേയ് 14,2023 ആയതിനാൽ ഞങ്ങൾ ആ ദിവസത്തെ വിവിധ ദേശാഭിമാനി എഡിഷനുകളിലെ ഫ്രണ്ട് പേജിന്റെ ഇ പേപ്പറുകൾ  നോക്കി. കർണാടകത്തിൽ ബിജെപിയെ തോൽപിച്ച് കോൺഗ്രസ് അധികാരത്തിൽ വന്നതാണ് എല്ലാ എഡിഷനുകളിലെയും പ്രധാന വാർത്ത.

E Paper of Thiruvananthapuram edition of Deshabhimani
E Paper of Thiruvananthapuram edition of Deshabhimani

ഞങ്ങൾ ദേശാഭിമാനിയുടെ ചീഫ് ന്യൂസ് എഡിറ്റർ മനോഹരൻ മോറായിയെ വിളിച്ചു. “ഇത്തരം ഒരു പ്രചരണം ഫേസ്ബുക്കിൽ നടക്കുന്നുണ്ടെന്നത് ദേശാഭിമാനിയുടെ ശ്രദ്ധയിൽ വന്നിട്ടുണ്ടെന്നും ആ പ്രചരണം വ്യാജമാണ്,” എന്നും അദ്ദേഹം പറഞ്ഞു.

Result: False

ഇവിടെ വായിക്കുക:Fact Check:₹ 500 വിലയിൽ ഗ്യാസ് സിലിണ്ടർ നൽകാൻ കർണാടക സർക്കാർ തീരുമാനിച്ചോ?

Sources
News report by Mathrubhumi on May 23,2023
E paper of Deshabhimani on May 14,2023|
Telephone Conversation with Deshabhimani Chief News Editor Manoharan Morayi

ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള  ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Sabloo Thomas

Most Popular