Authors
Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.
അഫ്ഗാനിസ്ഥാനിൽ നിന്ന് അമേരിക്കൻ (American)സൈന്യം പോയ ഉടനെ, പാകിസ്ഥാൻ (Pakistan) അധികാരി പാക് അഫ്ഗാൻ അതിർത്തി തുറന്നു കൊടുത്തപ്പോൾ, പാക്കിസ്ഥാനിലേക്ക് ഓടികയറുന്ന അഫ്ഗാനികൾ ആണിത്, എന്ന പേരിൽ ഒരു പോസ്റ്റ് വൈറലാവുന്നുണ്ട്.
Abdul Jabbar Smj എന്ന ഐഡിയിൽ നിന്നുമുള്ള ഈ പോസ്റ്റിനു ഞങ്ങൾ പരിശോധിക്കുമ്പോൾ 34 ഷെയറുകൾ ഉണ്ട്.
ഇതിൽ സ്ത്രീകളും, പുരുഷൻമാരും പെടും. ഇന്ത്യയിൽ നുഴഞ്ഞുകയറി അക്രമം ഉണ്ടാക്കുവാൻ, നാളെ പാക്കിസ്ഥാൻ ഇവരെ തന്നെ തിരഞ്ഞെടുക്കും, എന്ന് ഈ പോസ്റ്റ് തുടർന്ന് പറയുന്നു.
Padmamohan Mohan ഐഡിയിൽ നിന്നുള്ള ഇതേ പോസ്റ്റിനു 25 ഷെയറുകൾ ഉണ്ട്.
Satheesan Mannuthy ഇതേ വീഡിയോയ്ക്ക് 24 ഷെയറുകൾ ഉണ്ട്. ആ വീഡിയോയിലെ അവകാശവാദം “ശരിയത്ത് നിയമത്തിൻറെ നാട്ടിൽ ആരും നിൽക്കുന്നില്ല ഓടി രക്ഷപ്പെടുകയാണ് ല്ലോ കേരളത്തിലെ കുറച്ച് തീവ്രവാദികൾ അവിടെ ഉള്ള തീവ്രവാദികളും മാത്രമാവും’,’ എന്നാണ്.
ഇതേ അവകാശവാദത്തോടെ Kumar S എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിനു 365 ഷെയറുകൾ ഉണ്ട്.
Fact Check/Verification
ഇൻവിഡ് ടൂളിന്റെ സഹായത്തോടെ വൈറൽ വീഡിയോയെ കീഫ്രെയിമുകളാക്കി മാറ്റി. അതിന് ശേഷം, കീഫ്രെയിമിന്റെ സഹായത്തോടെ ഒരു ഗൂഗിൾ സെർച്ച് 2020 നടത്തി.
അപ്പോൾ ഏപ്രിൽ 8 ന് അന്താരാഷ്ട്ര വാർത്ത മാധ്യമമായ ദി ടെലിഗ്രാഫിന്റെ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്ത വീഡിയോ കണ്ടെത്തി. അവരുടെ റിപ്പോർട്ടനുസരിച്ച്, വൈറലായ വീഡിയോ ടോർഖാം അതിർത്തി വഴി ആളുകൾ പാകിസ്ഥാനിൽ നിന്ന് അഫ്ഗാനിസ്ഥാനിലേക്ക് പോകുന്നതാണ്.
ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ, ഞങ്ങൾ ചില കീവേഡുകൾ വഴി Google- ൽ തിരഞ്ഞു.
അപ്പോൾ വീഡിയോയുമായി ബന്ധപ്പെട്ട ഒരു റിപ്പോർട്ട്, പാകിസ്ഥാൻ മാധ്യമമായ ഡാണിന്റെ (DAWN) വെബ്സൈറ്റിൽ 8 ഏപ്രിൽ 2020 -ൽ പ്രസിദ്ധീകരിച്ചത് കണ്ടു.
അതിനെ തുടർന്ന് വർദ്ധിച്ചുവരുന്ന പൗരന്മാരുടെ ആവശ്യം കണക്കിലെടുത്ത്, അഫ്ഗാൻ സർക്കാർ അതിർത്തി തുറക്കാൻ പാകിസ്താനോട് അഭ്യർത്ഥിച്ചു.
തുടർന്ന് പാകിസ്ഥാൻ സർക്കാർ ഏപ്രിൽ 6 ന് ടോർഖാം അതിർത്തി തുറന്നു. ഈ സമയത്ത്, ആയിരക്കണക്കിന് പൗരന്മാർ പാക് അതിർത്തിവഴി അവരുടെ രാജ്യത്തേക്ക് മടങ്ങി,റിപ്പോർട്ട് പറയുന്നു.
ബിബിസിയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലും വീഡിയോ ഞങ്ങൾ കണ്ടെത്തി. 2020 ഏപ്രിൽ 8 ന് ഈ വീഡിയോ പങ്കിടുന്നതിനിടയിൽ, അഫ്ഗാൻ പൗരന്മാർ പാകിസ്ഥാനിൽ നിന്ന് ടോർഖാം അതിർത്തി വഴി അഫ്ഗാനിസ്ഥാനിലേക്ക് മടങ്ങുന്നുവെന്ന അതേ വിവരങ്ങളാണ് ബിബിസിയും നൽകിയിരിക്കുന്നത്.
ഇതേ വാർത്ത ഏപ്രിൽ 8, 2020 -ൽ theglobalherald.com റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
2020 ലെ വീഡിയോ ആണിത്: American പിന്മാറ്റവുമായി ഇതിന് ബന്ധമില്ല
ഈ വിഷയത്തിൽ പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഏപ്രിൽ 4,2020 -ലെ ഒരു ട്വീറ്റും ഞങ്ങൾ ശ്രദ്ധിച്ചു.
അഫ്ഗാനിസ്ഥാന്റെ പ്രത്യേക അഭ്യർത്ഥനയിലും മാനുഷിക പരിഗണനയിലും, ഏപ്രിൽ 6-9 തീയതികളിൽ തോർഖാം, ചാമൻ എന്ന അതിർത്തികൾ കടന്ന് തങ്ങളുടെ രാജ്യത്തേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന,അഫ്ഗാൻ പൗരന്മാരെ ഞങ്ങൾ പുറത്തുകടക്കാൻ അനുവദിക്കുന്നു,ട്വീറ്റ് പറയുന്നു.
വായിക്കാം: 2 ദളിത് യുവതികളെ മർദ്ദിക്കുന്ന വീഡിയോ അല്ല ഇത്
Conclusion
ഞങ്ങളുടെ അന്വേഷണത്തിൽ കണ്ടെത്തിയ വസ്തുതകൾ അനുസരിച്ച്, വൈറൽ വീഡിയോയെക്കുറിച്ചുള്ള അവകാശവാദം തെറ്റാണ്. വീഡിയോ അടുത്തിടെയുള്ളതല്ല. ഒരു വർഷം പഴക്കമുള്ളതാണ്. 2020 ൽ, കൊറോണ കാരണം, അഫ്ഗാൻ പൗരന്മാർ പാകിസ്ഥാനിൽ കുടുങ്ങി. അക്കാലത്ത് അഫ്ഗാൻ പൗരന്മാർക്ക് രാജ്യത്തേക്ക് മടങ്ങാൻ പാകിസ്ഥാൻ സർക്കാർ അതിർത്തി തുറന്നു കൊടുത്തു.
ഈ വിഷയത്തിൽ ഞങ്ങളുടെ ഹിന്ദി ചെക്ക് ഇവിടെ വായിക്കാം
Result: Misleading
Our Sources
BBC –https://twitter.com/BBCUrdu/status/1247841645699248135
DAWN –https://www.dawn.com/news/1547299
Youtube –https://www.youtube.com/watch?v=P6g1LndKLKA
The Global Herald: https://theglobalherald.com/news/thousands-rush-across-pakistan-afghanistan-border-after-officials-lift-covid-19-restrictions/
ForeignOfficePk– https://twitter.com/ForeignOfficePk/status/1246382456502181888
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.
Authors
Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.