Thursday, December 19, 2024
Thursday, December 19, 2024

HomeFact CheckViralFact Check: മുസ്ലീം പുരുഷൻ തന്റെ ഹിന്ദുവായ ഭാര്യയെ മർദ്ദിക്കുന്ന വീഡിയോ ആണോ ഇത്?

Fact Check: മുസ്ലീം പുരുഷൻ തന്റെ ഹിന്ദുവായ ഭാര്യയെ മർദ്ദിക്കുന്ന വീഡിയോ ആണോ ഇത്?

Authors

An Electronics & Communication engineer by training, Arjun switched to journalism to follow his passion. After completing a diploma in Broadcast Journalism at the India Today Media Institute, he has been debunking mis/disinformation for over three years. His areas of interest are politics and social media. Before joining Newschecker, he was working with the India Today Fact Check team.

Sabloo Thomas
Pankaj Menon

Claim
ഒരു മുസ്ലീം പുരുഷൻ തന്റെ ഹിന്ദുവായ ഭാര്യയെ/കാമുകിയെ മർദ്ദിക്കുന്ന വീഡിയോ.
Fact
കേസിലെ പ്രതിയും ഇരയും ഹിന്ദു സമുദായത്തിൽ ഉള്ളവരാണ്.

ഒരു പുരുഷൻ സ്ത്രീയെ ക്രൂരമായി മർദ്ദിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഹിന്ദുവായ ഭാര്യയെ/കാമുകിയെ ക്രൂരമായി മർദ്ദിക്കുന്ന ഇയാൾ മുസ്ലീമാണെന്ന് വീഡിയോ പങ്കിട്ടുന്നവർ അവകാശപ്പെടുന്നു. യുവതിയുടെ മുടിയിൽ പിടിച്ച് വെച്ച ശേഷം വടികൊണ്ട് പുരുഷൻ തുടർച്ചയായി മർദ്ദിക്കുന്നതാണ് വീഡിയോയിലുള്ളത്. സ്ത്രീ വേദനകൊണ്ട് നിലവിളിക്കുന്നു, പക്ഷേ പുരുഷൻ നിർത്തുന്നില്ല.

വാട്ട്സ്ആപ്പിൽ ഈ പോസ്റ്റ് വളരെ അധികം വൈറലാണ്. ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒരാൾ  ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ (9999499044) മെസ്സേജ് ചെയ്തിരുന്നു.

Request we got in our tipline
Request we got in our tipline


ഇവിടെ വായിക്കുക:Fact Check: വൈറൽ വീഡിയോ മണിപ്പൂരിൽ  കുക്കി സ്ത്രീയെ കൊല്ലുന്നതാണോ?

Fact Check/Verification


വൈറലായ വീഡിയോയുടെ കീഫ്രെയിമുകൾ റിവേഴ്സ് ഇമേജ് സേർച്ച് നടത്തി. അപ്പോൾ  eNewsIndiaAഎന്ന വെബ്‌സൈറ്റിന്റെ വാർത്ത ഞങ്ങൾ കണ്ടെത്തി. 2023 ജൂൺ 4 ന് പ്രസിദ്ധീകരിച്ച ഈ വാർത്തയിൽ, വൈറലായ വീഡിയോ യുപിയിലെ ഇറ്റാവയിൽ നിന്നുള്ളതാണെന്ന് പറഞ്ഞിട്ടുണ്ട്. നഹ്‌റയ്യ ഗ്രാമത്തിൽ സ്ത്രീധന തുക  ആവശ്യപ്പെട്ട്  ഇറ്റാവയിലെ ബക്വാർ പോലീസ് സ്റ്റേഷൻ പരിധിയിൽ ഒരാൾ ഭാര്യയെ മർദ്ദിച്ചതായി വാർത്തയിൽ പറയുന്നു. യുവതിയെ ക്രൂരമായി മർദ്ദിച്ചതിനാൽ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നു. ജൂൺ ഒന്നിനാണ് സംഭവമെന്നും വാർത്തയിൽ പറയുന്നു.

Screen shot of  eNewsIndiaA's news
Screen shot of eNewsIndiaA’s news

ശ്രദ്ധേയമായ കാര്യം, പ്രതിയുടെ പേര് ശിവം യാദവ് എന്നും പെൺകുട്ടിയുടെ പേര് ജ്യോതി എന്നും വാർത്തകളിൽ പരാമർശിച്ചിട്ടുണ്ട്. പ്രതിയുടെ പേര് ശിവം യാദവ് എന്നാണെന്നും ഈ വിഷയത്തിൽ വാർത്ത പ്രസിദ്ധീകരിച്ച ETV Bharat  റിപ്പോർട്ടിൽ എഴുതിയിട്ടുണ്ട്.

Screen shot of ETV Bharat's report 
Screen shot of ETV Bharat’s report 

അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച് ഭർത്താവ് ഭാര്യയെ മർദിച്ചതായും റിപ്പോർട്ടിലുണ്ട്. ഇറ്റാവ (റൂറൽ) എസ്പി സത്യപാൽ സിങ്ങിന്റെ വീഡിയോയും വാർത്തയിൽ കാണാം. അതിൽ പ്രതിയുടെ പേര് ശിവം യാദവ് എന്നാണ് കൊടുത്തിരിക്കുന്നത്.

ഇക്കാര്യം സ്ഥിരീകരിക്കാൻ ഞങ്ങൾ ബകേവാർ പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ രൺബഹാദൂർ സിങ്ങുമായി ബന്ധപ്പെട്ടു. പ്രതി മുസ്ലീമാണെന്ന തെറ്റായ അവകാശവാദത്തോടെയാണ് വീഡിയോ പ്രചരിക്കുന്നതെന്നും അദ്ദേഹം  ഞങ്ങളോട് പറഞ്ഞു. കേസിലെ പ്രതിയും ഇരയും ഹിന്ദു സമുദായത്തിൽ ഉള്ളവരാണെന്നാണ് രൺബഹദൂർ സിംഗ് പറഞ്ഞത്. ശിവം യാദവ് എന്നാണ് പ്രതിയുടെ പേർ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇവിടെ വായിക്കുക:Fact Check:  2023 ജൂലൈ 1 മുതൽ റെയിൽവേയുടെ 10 നിയമങ്ങൾ മാറൂമോ?

Conclusion

ഞങ്ങൾ നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിൽ തെറ്റായ വർഗീയ അവകാശവാദത്തോടെയാണ് വീഡിയോ പങ്കിടുന്നത് എന്ന് വ്യക്തമായി . വീഡിയോയിലെ സ്ത്രീയെ മർദ്ദിക്കുന്നയാൾ അവളുടെ ഭർത്താവാണെന്നത് ശരിയാണ്. എന്നാൽ അയാൾ മുസ്ലീമല്ല, ഹിന്ദുവാണ്.

Result: False

ഇവിടെ വായിക്കുക: Fact Check: റാഫിയ അർഷാദ് അമേരിക്കയിലെ ആദ്യത്തെ ഹിജാബ് ധരിച്ച ജഡ്ജിയാണോ?

Sources
Report of eNewsIndia, published on June 4, 2023
Report of ETV Bharat, published on June 5, 2023
Telephonic conversation with Etawah Police

ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

Authors

An Electronics & Communication engineer by training, Arjun switched to journalism to follow his passion. After completing a diploma in Broadcast Journalism at the India Today Media Institute, he has been debunking mis/disinformation for over three years. His areas of interest are politics and social media. Before joining Newschecker, he was working with the India Today Fact Check team.

Sabloo Thomas
Pankaj Menon

Most Popular