Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
Claim
റാഫിയ അർഷാദ് അമേരിക്കയിലെ ആദ്യത്തെ ഹിജാബ് ധരിച്ച ജഡ്ജി.
Fact
അവർ 2020-ൽ യുകെയിലെ ആദ്യത്തെ ഹിജാബ് ധരിച്ച ജഡ്ജിയായി.
അമേരിക്കയിലെ ആദ്യത്തെ ഹിജാബ് ധരിച്ച ജഡ്ജി റാഫിയ അർഷാദ് നിയമിക്കപ്പെട്ടുവെന്ന് അവകാശപ്പെടുന്ന ഒരു പോസ്റ്റ് ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. മാഷാ അള്ളാ#ഇസ്ലാമിക് ചിന്തകൾ #ഇസ്ലാമിക അറിവുകൾ #പ്രാർത്ഥനകൾ #ഭക്തി എന്നിങ്ങനെയുള്ള ഹാഷ്ടാഗുകൾക്കൊപ്പമാണ് പോസ്റ്റുകൾ വൈറലാവുന്നത്.
Ali Akbar എന്ന ഐഡിയിൽ നിന്നും ഉള്ള പോസ്റ്റ് ഞങ്ങൾ കാണും വരെ അതിന് 1 k ഷെയറുകൾ ഉണ്ടായിരുന്നു.
യുക്തിവാദി എന്ന ഗ്രൂപ്പിലെ പോസ്റ്റിന് ഞങ്ങൾ കാണും വരെ 23 ഷെയറുകൾ ഉണ്ടായിരുന്നു.
ഞങ്ങളുടെ ശ്രദ്ധയിൽ വരുന്നതിന് മുൻപ്, esSENSE Global Public Group എന്ന ഗ്രൂപ്പിൽ നിന്നും ഈ പോസ്റ്റ് 10 പേർ ഷെയർ ചെയ്തിരുന്നു.
ഇവിടെ വായിക്കുക:Fact Check: 2023 ജൂലൈ 1 മുതൽ റെയിൽവേയുടെ 10 നിയമങ്ങൾ മാറൂമോ?
റാഫിയ അർഷാദ് എന്ന് ഞങ്ങൾ ഇംഗ്ലീഷിൽ കീ വേർഡ് സേർച്ച് നടത്തിയപ്പോൾ, ഗൂഗിളിൽ നിന്നും ധാരാളം ഫലങ്ങൾ കിട്ടി. അതിലൊന്ന് ബിബിസിയുടെ മേയ് 27,2020ലെ റിപ്പോർട്ടാണ്. അവരെ യുകെയിലെ ആദ്യ ഹിജാബ് ധരിച്ച ജഡ്ജ് എന്നാണ് ബിബിസി വിശേഷിപ്പിച്ചിരിക്കുന്നത്.
നോട്ടിംഗ്ഹാമിലെ സെന്റ് മേരീസ് ചേമ്പേഴ്‌സിലെ അംഗമായ റാഫിയ അർഷാദിന് കഴിഞ്ഞയാഴ്ച മിഡ്‌ലാൻഡ്‌സ് സർക്യൂട്ടിന്റെ ജഡ്ജിയായി നിയമന കത്ത് ലഭിച്ചുവെന്നാണ് ബിബിസി വാർത്ത പറയുന്നത്.
“ഞാൻ ഇത് ഒരു വ്യക്തിഗത നേട്ടമായി കാണുന്നില്ല, ഇത് അതിനേക്കാൾ വലുതാണ്,” 40-കാരിയായ അവർ പറഞ്ഞു.”മുസ്ലീം സ്ത്രീകൾക്ക് തൊഴിൽ രംഗം എന്ന നിലയിൽ നിയമം കൈകാര്യം ചെയ്തു വിജയിക്കാൻ ഈ വഴിയൊരുക്കിയെന്ന്,” സെന്റ് മേരീസ് ചേംബേഴ്സിന്റെ സംയുക്ത മേധാവികൾ പറഞ്ഞുവെന്നും വാർത്ത പറയുന്നു.
യുകെയിലെ ആദ്യത്തെ ഹിജാബ് ധരിച്ച ജഡ്ജിയായി റാഫിയ അർഷാദ് നിയമിക്കപ്പെട്ടുവെന്ന വാർത്ത മേയ് 27,2020ൽ വോഗ് കൊടുത്തിട്ടുണ്ട്.
ജൂൺ 18,2020ൽ ഒരു ഫേസ്ബുക്ക് പോസ്റ്റിൽ റാഫിയ തന്നെ താൻ ജഡ്ജിയായതിന്റെ ‘കഥ,’ വിവരിക്കുന്നുണ്ട്. “സ്കോളർഷിപ്പ് ഇൻറർവ്യൂ അറ്റൻറ് ചെയ്യാൻ ഹിജാബ് നീക്കം ചെയ്യാൻ എന്റെ കുടുംബം എന്നോട് പറഞ്ഞു. എന്നെ പരിഗണിക്കാതിരിക്കാനുള്ള ഘടകമായി ഹിജാബ് മാറുമെന്നതായിരുന്നു കുടുംബത്തിൻ്റെ ആശങ്ക. അതായിരുന്നു എന്റെ കരിയറിന്റെയും നിർണായക നിമിഷം!,” പോസ്റ്റിൽ പറയുന്നു.
“ഹിജാബ് ഒഴിവാക്കിയുള്ള കരിയർ വേണ്ടന്ന് തീരുമാനിച്ച് ഞാൻ മുന്നോട്ട് പോയി ഒരു ലോ കോളേജിൽ സ്കോളർഷിപ്പിന് തിരഞ്ഞെടുക്കപ്പെട്ടു,” അവർ പറയുന്നു.
“എന്ന് മാത്രമല്ല, 17 വർഷത്തെ നിയമ പരിചയത്തിന് ശേഷം, യുകെയിൽ ഹിജാബ് ധരിച്ച ആദ്യ ജഡ്ജിയായി ഞാൻ നിയമിതയായി,” അവർ കൂടിച്ചേർത്തു.
ഇവിടെ വായിക്കുക:ഇത് ബിജെപിക്കാരുടെ ‘ക്ലീനിംഗ് ഫോട്ടോഷൂട്ട്’ ആണോ?
പോസ്റ്റില്‍ നൽകിയിരിക്കുന്ന വിവരം ഭാഗികമായി തെറ്റാണ്. റാഫിയ അർഷാദ് 2020-ൽ യുകെയിലെ ആദ്യത്തെ ഹിജാബ് ധരിച്ച ജഡ്ജിയായി. അവർ അമേരിക്കയിലെ ജഡ്ജിയല്ല.
ഇവിടെ വായിക്കുക: Fact Check:ഈ വെള്ളപ്പൊക്ക ദൃശ്യങ്ങൾ ക്യൂബയിലേതാണോ?
Sources
News report by BBC on May 27, 2020
News report by Vogue on May 27,2020
Facebook Post by Raffia Arshad on June 18, 2020
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.