Thursday, December 19, 2024
Thursday, December 19, 2024

HomeFact CheckViralFact Check: തെലങ്കാനയിൽ അശ്ലീല പ്രവൃത്തി ചെയ്തുവെന്ന ആരോപിക്കപ്പെട്ട ആൾ മുസ്ലീമല്ല 

Fact Check: തെലങ്കാനയിൽ അശ്ലീല പ്രവൃത്തി ചെയ്തുവെന്ന ആരോപിക്കപ്പെട്ട ആൾ മുസ്ലീമല്ല 

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Chayan Kundu

Claim: തെലങ്കാനയിൽ, ഒരു മുസ്ലീം ഐസ്ക്രീം വ്യാപാരി അശ്ലീല പ്രവൃത്തി  നടത്തി ഐസ്ക്രീം മലിനമാക്കി.
Fact: വൈറലായ അവകാശവാദം തെറ്റാണ്.

ഒരു വണ്ടിയുടെ മുന്നിൽ നിൽക്കുന്ന ഒരാൾ പരസ്യമായി അശ്ലീല പ്രവൃത്തി ചെയ്തുവെന്ന ആരോപിച്ച് കൊണ്ട് ഒരു  വീഡിയോ സമൂഹ മാധ്യമങ്ങളിൽ  വൈറലാന്നുണ്ട്. തെലങ്കാനയിലെ ഒരു മുസ്ലീം ഐസ്ക്രീം വിൽപനക്കാരൻ അശ്ലീലം കാണിച്ച് ഐസ്ക്രീം മലിനമാക്കിയെന്ന അവകാശവാദത്തോടെയാണ് വീഡിയോ സമൂഹ മാധ്യമങ്ങളിൽ  പ്രചരിക്കുന്നത്.

ഏകദേശം 22 സെക്കൻഡ് ദൈർഘ്യമുള്ള ഈ വീഡിയോ ഷെയർ ചെയ്യുന്ന ഉപഭോക്താക്കൾ വണ്ടിയുടെ മുന്നിൽ നിൽക്കുന്ന ഒരാൾ അശ്ലീല പ്രവൃത്തി ചെയ്യുന്നതായി ആരോപിക്കുന്നു. വീഡിയോയിൽ ഇതേ ആൾ ഒരു പോലീസുകാരനൊപ്പം നിൽക്കുന്ന ചിത്രവും ഉണ്ട്.

“തെലങ്കാനയിലെ ഒരു ജിഹാദി തന്റെ ശുക്ലം ഐസ്ക്രീമിൽ ചേർക്കുന്നു,” എന്ന വിവരണത്തോടെയാണ് പോസ്റ്റുകൾ.

Anoop Akkaliയുടെ പോസ്റ്റ് ഞങ്ങളുടെ ശ്രദ്ധയിൽ വന്നപ്പോൾ അതിന് 49 ഷെയറുകൾ ഉണ്ടായിരുന്നു.

Anoop Akkali's Post
Anoop Akkali’s Post

ഞങ്ങൾ കാണും വരെ Annop Anoopന്റെ പോസ്റ്റിന് 14 ഷെയറുകൾ ഉണ്ടായിരുന്നു.

Annop Anoop's Post
Annop Anoop’s Post

ഇവിടെ വായിക്കുക: Fact Check: ഭര്‍ത്താവിനെ ഇടിച്ചു കൊന്ന് ഭാര്യ; ചിത്രത്തിന്റെ വസ്തുത ഇതാണ് 

Fact Check/ Verification

ഞങ്ങൾ ഈ പോസ്റ്റിലെ വിവരങ്ങൾ ചില കീവേഡുകളുടെ സഹായത്തോടെ ഗൂഗിളിൽ തിരഞ്ഞു. അപ്പോൾ മാർച്ച് 20,2024ൽ ഇന്ത്യ ടുഡേയുടെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ട് ഞങ്ങൾ കണ്ടെത്തി.

 Courtesy: India Today
 Courtesy: India Today

ഇന്ത്യ ടുഡേ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച ഈ റിപ്പോർട്ട്, തെലങ്കാനയിലെ വാറങ്കലിൽ ഒരു ഐസ്ക്രീം വിൽപനക്കാരൻ അശ്ലീലപ്രവൃത്തി നടത്തി ഐസ്ക്രീം മലിനമാക്കുന്ന വീഡിയോ പുറത്തു വന്നതായുള്ള ആരോപണത്തെ കുറിച്ചാണ് . തുടർന്ന് വാറങ്കൽ ജില്ലയിലെ നെക്കോണ്ടയിൽ ഐസ്ക്രീം വിൽപന നടത്തിയിരുന്ന രാജസ്ഥാൻ സ്വദേശി കലുറാം കുർബിയയാണെന്ന് അതെന്ന്  തിരിച്ചറിഞ്ഞുവെന്നും റിപ്പോർട്ട് പറയുന്നു.

വീഡിയോ പുറത്തുവന്നതിന് പിന്നാലെ കലുറാമിനെ പോലീസ് കസ്റ്റഡിയിൽ എടുത്തതായും ഐപിസി 294 വകുപ്പ് പ്രകാരം ഇയാൾക്കെതിരെ കേസെടുത്തതായും റിപ്പോർട്ടിൽ പറയുന്നു. കൂടാതെ, ഒരു ഫുഡ് ഇൻസ്പെക്ടർ ഈ വണ്ടിയിൽ നിന്ന് ഐസ്ക്രീമിൻ്റെ സാമ്പിളും എടുത്തിരുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

തുടർന്നുള്ള അന്വേഷണത്തിൽ, 2024 മാർച്ച് 20-ന് നവഭാരത് ടൈംസിൻ്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ടും ഞങ്ങൾ കണ്ടെത്തി. രാജസ്ഥാൻ സ്വദേശിയായ കലുറാം കുർബിയ വാറങ്കലിലെ നെക്കോണ്ടയിൽ റോഡരികിൽ ഐസ്ക്രീം വിൽക്കുന്നുവെന്ന വിവരണത്തോടെ ഒരു വീഡിയോ പുറത്തുവന്നതായി റിപ്പോർട്ടിൽ പറയുന്നു. അശ്ലീല പ്രവൃത്തി നടത്തി ഐസ്ക്രീം മലിനമാക്കുന്നതായാണ് ആരോപണം എന്നും റിപ്പോർട്ടിൽ കാണുന്നു.

Courtesy: NBT HINDI
Courtesy: NBT HINDI

“വണ്ടിയുടെ സമീപത്ത് നിന്ന ഒരാളാണ് ഈ വീഡിയോ പകർത്തിയത്. വീഡിയോ പുറത്തുവന്നതിന് പിന്നാലെ നെക്കൊണ്ട പൊലീസ് കലുറാമിനെതിരെ കേസെടുത്ത് കസ്റ്റഡിയിലെടുക്കുകയും ഇയാളുടെ വണ്ടിയും കണ്ടു കെട്ടുകയും ചെയ്തു. ഇതിനുശേഷം പോലീസ് ഫുഡ് ഇൻസ്‌പെക്ടറെ വിളിച്ചുവരുത്തി സാമ്പിളുകൾ ശേഖരിച്ചു,” റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

തുടർന്നും അന്വേഷണത്തിൽ, മാർച്ച് 19 ന് നെക്കോണ്ട പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ നടത്തിയ ഒരു ട്വീറ്റും ഞങ്ങൾ കണ്ടെത്തി. ഈ ട്വീറ്റിലും   വൈറലായ വീഡിയോയിലുള്ള ചിത്രം ഉണ്ട്.

   Courtesy: X/Sho_Nekkonda
   Courtesy: X/Sho_Nekkonda

ഇതിനുശേഷം ഞങ്ങൾ കലുറാം കുർബിയ മുസ്ലീമാണെന്ന  അവകാശവാദവും അന്വേഷിച്ചു. അതിനായി  ഞങ്ങൾ നെക്കോണ്ട പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ എം മഹേന്ദ്രയുമായി ബന്ധപ്പെട്ടു. മുസ്ലീമാണെന്ന മനുഷ്യൻ്റെ അവകാശവാദത്തെ നിരാകരിച്ച അദ്ദേഹം, ഈ സംഭവത്തിൽ ഒരു തരത്തിലുള്ള മതപരമായകാരണങ്ങളില്ലെന്നും  അദ്ദേഹം വ്യക്തമാക്കി.

ഇവിടെ വായിക്കുക: Fact Check: പിണറായി വിജയൻ രാഹുൽ ഗാന്ധിക്ക് വേണ്ടി വോട്ട് ചോദിച്ചോ?

Conclusion

.ഐസ്‌ക്രീം വിൽപനക്കാരൻ  മുസ്ലീമാണെന്ന വൈറൽ വാദം വ്യാജമാണെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ കണ്ടെത്തിയ തെളിവുകളിൽ നിന്ന് വ്യക്തമായി.

ഈ ലേഖനം ആദ്യം ഫാക്ട് ചെക്ക് ചെയ്തത് ഞങ്ങളുടെ ഹിന്ദി ഫാക്ട് ചെക്ക് ടീമാണ്. അത് ഇവിടെ വായിക്കാം.

Result: False

Sources
Article Published by India Today on 20th March 2024
Article Published by NBT Hindi on 20th March 2024
Telephone Conversation with Nekkonda Sub Inspector


ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള  ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Chayan Kundu

Most Popular