Sunday, April 14, 2024
Sunday, April 14, 2024

HomeFact Checkഈ വീഡിയോ ഉജ്ജയിനിൽ നിന്നുള്ളതല്ല

ഈ വീഡിയോ ഉജ്ജയിനിൽ നിന്നുള്ളതല്ല

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

ഉജ്ജയിനിൽ ഒരു മുസ്ലിം പള്ളിയിൽ പാക്കിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ചതായുള്ള ഒരു ആരോപണം നിലനിൽക്കുന്നു. അതിനു മറുപടിയായി രാജ്യസ്‌നേഹികൾ നടത്തിയ പ്രകടനം എന്ന പേരിൽ ഒരു വീഡിയോ വൈറലാവുന്നുണ്ട്.

ആ വീഡിയോയ്‌ക്കൊപ്പമുള്ള കുറിപ്പ് ഇങ്ങനെയാണ്:

ആർക്കാടാ വേണ്ടത് പാകിസ്ഥാൻ ഉജ്ജയിനിയിലെ (മധ്യപ്രദേശ്) പള്ളിക്ക് മുന്നിൽ മുഹറം ഘോഷയാത്രയിൽ “പാകിസ്താൻ സിന്ദാബാദ്” വിളിച്ച ദേശദ്രോഹികൾക്ക് അതിന്റെ രണ്ടാം ദിവസം അതേ പള്ളിയുടെ മുന്നിൽ രാജ്യസ്നേഹികൾ നൽകിയ മറുപടി

ഇന്ന് രാജ്യം മുഴുവൻ ഉജ്ജയിനിയിൽ അഭിമാനിക്കുന്നു! നന്ദി ഉജ്ജയിൻ.

Ramanandan Chakkaraparamb Veettil എന്ന ഐഡിയിൽ നിന്നും പോസ്റ്റ്  ചെയ്ത വീഡിയോയ്ക്ക് ഞങ്ങൾ നോക്കുമ്പോൾ 87 ഷെയറുകൾ ഉണ്ട്.

ആർക്കൈവ്ഡ് ലിങ്ക്

P. Sanal Purushothaman എന്ന ഐഡിയിൽ നിന്നും പോസ്റ്റ്  ചെയ്ത വീഡിയോയ്ക്ക് ഞങ്ങൾ നോക്കുമ്പോൾ  22  ഷെയറുകൾ ഉണ്ട്.

ആർക്കൈവ്ഡ് ലിങ്ക്

സമാനമായ മറ്റ് അനവധി വീഡിയോകളും ഫേസ്ബുക്കിൽ പ്രചാരത്തിലുണ്ട്. ഉജ്ജയിനിയിലെ ഒരു പള്ളിയിലെ മുഹറം ഘോഷയാത്രയ്ക്ക് ഇടയിൽ പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ചുവെന്നാണ് ആരോപണം. അതിനെ തുടർന്നുണ്ടായ വിവിധ തരം അവകാശവാദങ്ങളിൽ ഒന്നാണ് ഇത്. ഇതിന് സമാനമായ മറ്റു അവകാശവാദങ്ങളും സമൂഹ മാധ്യമങ്ങളിൽ സുലഭമാണ്.

Fact Check/Verification

ഈ വീഡിയോയുടെ സത്യാവസ്ഥ അറിയാൻ, ഉജ്ജയിനിയിൽ ഈയിടെ നടന്നതായി ആരോപിക്കപ്പെടുന്ന  വർഗീയ സംഘർഷവുമായി ബന്ധപ്പെട്ട വാർത്തകൾ ഞങ്ങൾ തിരഞ്ഞു. പക്ഷേ ഒരു മാധ്യമ റിപ്പോർട്ടിലും വൈറൽ വീഡിയോയെ കുറിച്ചുള്ള വിവരങ്ങൾ  കണ്ടെത്താനായില്ല.

അതിനു ശേഷം ഞങ്ങൾ InVID ടൂളിന്റെ സഹായത്തോടെ വീഡിയോയെ കീഫ്രെയിമുകളാക്കി വിഭജിച്ചു.

ഒരു കീഫ്രെയിമിന്റെ സഹായത്തോടെ ഗൂഗിൾ സെർച്ച് ചെയ്തപ്പോൾ  കർണ്ണാടകയിലെ ഗുൽബർഗയിൽ 2019 ഏപ്രിൽ 21 ന് നടന്ന രാമ നവമി ശോഭാ യാത്രയുടെ വീഡിയോ ഭക്തി സാഗർ എആർ എന്റർടൈൻമെന്റ്സ് (Bhakti Sagar AR Entertainments) യൂട്യൂബ് ചാനലിൽ കണ്ടെത്തി.

അത് ഇപ്പോൾ  ഉജ്ജയിനിൽ നടന്നതാണ്  എന്ന രീതിയിൽ പ്രചരിപ്പിക്കപ്പെടുന്ന സംഭവത്തിന്റെ വീഡിയോ തന്നെയാണ് എന്ന് ഞങ്ങൾക്ക് മനസിലായി.

ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ, ഞങ്ങൾ ചില കീവേഡുകൾ വഴി Google- ൽ തിരഞ്ഞു. അപ്പോൾ  വൈറൽ വീഡിയോയ്ക്ക് സമാനമായ നിരവധി വീഡിയോകൾ കണ്ടെത്തി. എല്ലാ വീഡിയോകളുടെയും അടിക്കുറിപ്പിൽ ഗുൽബർഗയിലെ രാം നവമി ശോഭ യാത്ര എന്നാണ്  എഴുതിയിരിക്കുന്നത്.

വൈറലായ  വീഡിയോ ഉജ്ജയിനിയിലേത് അല്ല, കർണാടകയിലെ ഗുൽബർഗയിലേതാണെന്ന്  അപ്പോൾ  വ്യക്തമായി.

തുടർന്ന്  വീഡിയോയിൽ കാണുന്ന പള്ളിയെക്കുറിച്ച് ഞങ്ങൾ തിരയാൻ തുടങ്ങി. വീഡിയോയിൽ കാണുന്ന പള്ളി കർണ്ണാടകയിലെ ഗുൽബർഗയിലെ ഖാദ്രി ചൗക്കിൽ സ്ഥിതി ചെയ്യുന്ന ഷാ ഹസൻ ഖാദ്രി ബർഗ-ഇ-ഏകാദ്രി ചമൻ ആണ് എന്ന് ഞങ്ങൾക്ക് സംശയമുണ്ടായി.

ഷാ ഹസൻ ഖാദ്രി ബർഗ-ഇ-ഏകാദ്രി ചമൻ മസ്ജിദിന്റെ ചിത്രങ്ങൾ വൈറൽ വീഡിയോയിൽ കാണുന്ന പള്ളിയുമായി താരതമ്യം ചെയ്തപ്പോൾ രണ്ട് ചിത്രങ്ങളും സമാനമാണെന്ന് കണ്ടെത്തി. 

ഗൂഗിൾ മാപ്പിൽ നിന്നും പള്ളി സ്ഥിതി ചെയ്യുന്ന സ്ഥലം മനസിലാക്കാനുമായി.

ഈ വീഡിയോയെ കുറിച്ച് ഞങ്ങളുടെ ഹിന്ദി ടീം ഫാക്ട് ചെക്ക് ചെയ്തിട്ടുണ്ട്. ഇതിനു സമാനമായ മറ്റൊരു വീഡിയോയും ഉജ്ജയിനിയുമായി ബന്ധപ്പെട്ടു പ്രചരിക്കുന്നുണ്ട്. അതിനെ കുറിച്ച് ഞങ്ങളുടെ പഞ്ചാബി ടീം ഫാക്ട് ചെക്ക് ചെയ്തിട്ടുണ്ട്.

Conclusion

ഉജ്ജയിനിയിൽ  നടന്നതായി ആരോപിക്കപ്പെടുന്ന  വർഗീയ സംഘർഷവുമായി ബന്ധപ്പെടുത്തി  പ്രചരിക്കുന്ന വീഡിയോ കർണാടകയിലെ ഗുൽബർഗയിൽ നിന്നുള്ളതാണ്. അതിന്  രണ്ട് വർഷം പഴക്കമുണ്ട്. 2019 ൽ കർണാടകയിലെ രാമ നവമി ശോഭാ യാത്രയുടെ വൈറൽ വീഡിയോ ആണിത്.

വായിക്കാം:ടോളോ ന്യൂസ് റിപ്പോർട്ടറെ താലിബാൻ തല്ലി കൊന്നോ?

Result: False

Our Sources

Youtube https://www.youtube.com/watch?v=KSfiywZlcHo

https://shquadri.com/

Google Map

ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള   ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി  ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Sabloo Thomas

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular