Daily Reads
Weekly Wrap:മണിപ്പൂർ കലാപം, ക്യാൻസർ, ലൗ ജിഹാദ്:ഈ ആഴ്ചയിലെ പ്രധാന സമൂഹ മാധ്യമ പ്രചരണങ്ങൾ
ഈ ആഴ്ച സമൂഹ മാധ്യമങ്ങളിൽ പ്രധാനമായും നടന്ന വ്യാജ പ്രചരണങ്ങൾ മണിപ്പൂർ കലാപം സംബന്ധിച്ചാണ്. അത് കൂടാതെ ക്യാൻസറിനെതിരെ ആർസിസി നൽകിയ ബോധവല്കരണ കുറിപ്പ് എന്ന പേരിൽ ഒരു പോസ്റ്റും, മുസ്ലിം പുരുഷൻ ഭാര്യയായ ഹിന്ദു യുവതിയെ കൊന്ന് സ്യൂട്ട്കേസിലാക്കി എന്നൊരു പോസ്റ്റും വൈറലായിരുന്നു.

Fact Check:’ക്യാൻസർ വരാതിരിക്കാനുള്ള മുൻകരുതൽ,’ സന്ദേശം ആർസിസിയുടേതല്ല
ആർസിസി പുറത്തിറക്കിയ ക്യാൻസർ വരാതിരിക്കാനുള്ള മുൻകരുതലുകൾ എന്ന രീതിയിൽ പ്രചരിക്കുന്ന വിവരങ്ങൾ ആർസിസിയിലെ സ്പെഷ്യലിസ്റ്റ് പുറപ്പെടുവിച്ചതല്ലെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ കണ്ടെത്തി. പോരെങ്കിൽ ഈ പോസ്റ്റിൽ പറയുന്ന കാര്യങ്ങൾക്ക് ശാസ്ത്രീയമായ അടിത്തറയുമില്ല.

Fact Check:നഗ്നയായ സ്ത്രീ പൊലീസുകാരനെ അടിച്ചോടിക്കുന്ന ഫോട്ടോ മണിപ്പൂരിൽ നിന്നുള്ളതാണോ?
ഉത്തർപ്രദേശിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ചണ്ഡൗലിയിൽ ഉണ്ടായ സംഘർഷത്തിൽ നിന്നുള്ള വീഡിയോ,മണിപ്പൂരിൽ സ്ത്രീ പൊലീസിനെ അടിച്ചോടിക്കുന്നുവെന്ന പേരിൽ ഷെയർ ചെയ്യപ്പെടുകയാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ കണ്ടെത്തി.

Fact Check: പെൺകുട്ടിയെ തട്ടികൊണ്ട് പോവുന്ന വീഡിയോ മണിപ്പൂരിൽ നിന്നോ ഗുജറാത്തിൽ നിന്നോ അല്ല
വീഡിയോ മണിപ്പൂരിൽ നിന്നോ ഗുജറാത്തിൽ നിന്നോ ഉള്ളതല്ലെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു. ബിഹാറിൽ നിന്നുള്ളതാണ് ഈ വീഡിയോ. പോസ്റ്റിലെ മറ്റൊരു ആരോപണം 41,621 പെൺകുട്ടികളെ കാണാതെ ആയി എന്നാണ്. ഗുജറാത്തിൽ അഞ്ചു വർഷത്തിനിടയിൽ അത്രയും സ്ത്രീകളെ കാണാതായിട്ടുണ്ട്. എന്നാൽ കാണാതെയായ 94.90% സ്ത്രീകളെയും കണ്ടെത്തിയായി ഗുജറാത്ത് പോലീസ് പറയുന്നു.

Fact Check:റയാൻ ഖാൻ പ്രണയിനി പ്രഭാസിങ്ങിനെ സ്യൂട്ട്കെയ്സിലാക്കി എന്ന പ്രചരണത്തിന്റെ വാസ്തവം
മുസ്ലീം ആൺകുട്ടി ഒരു ഹിന്ദു പെൺകുട്ടിയെ കൊന്ന് അവളുടെ മൃതദേഹം സ്യൂട്ട്കേസിൽ നിറച്ചുവെന്ന വാദം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ഞങ്ങളുടെ വസ്തുതാ പരിശോധന വ്യക്തമാക്കുന്നു. ഈ വിഷയത്തിൽ ലൗ ജിഹാദോ മറ്റെന്തെങ്കിലും വർഗീയ ഉള്ളടക്കങ്ങളോ ഇല്ല.

Fact Check:യുവതിയെ പികാസ് ഉപയോഗിച്ച് കൊലപ്പെടുത്തുന്ന വീഡിയോ ഇന്ത്യയിൽ നിന്നാണോ?
ബ്രസീലിലെ ഒരു സ്ത്രീയെ പികാസ് ഉപയോഗിച്ച് കൊലപ്പെടുത്തുന്ന പഴയ വീഡിയോ ഇന്ത്യയിലാണ് നടന്നതെന്ന് വ്യാജമായി പ്രചരിപ്പിക്കുകയാണെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ കണ്ടെത്തി.
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ, അതിനെ കുറിച്ചുള്ള ഫീഡ്ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.