Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Daily Reads
സ്ത്രീ പ്രാതിനിധ്യം, ചൈനയിൽ പുഴു മഴ, കെ.കെ. രമയുടെ പരിക്ക്, വാക്സിനേഷൻ,ആറ്റുകാൽ പൊങ്കാല തുടങ്ങി വൈവിധ്യമുള്ള വിഷയങ്ങളിൽ കഴിഞ്ഞ ആഴ്ച വ്യാജ പ്രചാരണങ്ങൾ സമൂഹ മാധ്യമങ്ങളിൽ നടന്നു.

ഷാഫി പറമ്പിൽ അല്ല കെ കെ രമയ്ക്ക് പ്ലാസ്റ്ററിടുന്നത്, ജനറൽ ആശുപത്രിയിലെ ജീവനക്കാരനാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു. പോരെങ്കിൽ കൊളാഷിലെ ചിത്രങ്ങളുടെ ഓർഡർ മാറ്റി തെറ്റായ രീതിയിൽ പ്രചരിപ്പിക്കുകയാണ്. അസംബ്ലയിലെ ഡോക്ടർ പരിശോധിച്ച് കയ്യിൽ ചരട് കെട്ടിയ ശേഷം,രമ പത്രക്കാരെ കണ്ടു. അതിന് ശേഷമാണ് ജനറൽ ആശുപത്രിയിൽ പോയി പ്ലാസ്റ്ററിട്ടത്.

ചിത്രത്തിലുള്ളത് കോര്‍പ്പറേഷന്‍ ജീവനക്കാരല്ലെന്നും വഞ്ചിയൂരുള്ള റസിഡന്റ്‌സ് അസോസിയേഷന്‍കാര്‍ പൊങ്കാലയിടാന്‍ കോണ്‍ട്രാക്ടറുടെ പക്കല്‍ നിന്ന് വാടകയ്ക്ക് എടുത്ത് കല്ലുകള്‍ തിരികെ കൊണ്ട് പോവുന്നതാണ് എന്നും ഞങ്ങളുടെ അന്വേഷണത്തിൽ മനസിലായി.

വാക്സിനേഷൻ എടുത്ത 40 തിനും 60 നും യി ഇടയിയിലുള്ളവർക്ക് ഹൃദയാഘാതം വരാനുള്ള സാധ്യത കൂടുതൽ അത് കൊണ്ട് ഡി ഡൈമർ ടെസ്റ്റ് എടുക്കുക എന്ന കളമശേരി ഇഎസ്ഐ ആശുപത്രി നോട്ടീസ് ഇറക്കിയിട്ടില്ല.

ചൈനയിൽ പുഴു മഴ പെയ്തുവെന്ന റിപ്പോർട്ട് തെറ്റാണെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ വ്യക്തമായി.

സ്ത്രീ പ്രാതിനിധ്യ വിഷയത്തിൽ മുസ്ലിം ലീഗിനെ പിന്തുണച്ച് സമസ്ത നേതാവ് എന്ന പേരിൽ പ്രചരിക്കുന്ന മീഡിയവൺ ന്യൂസ് കാർഡ് വ്യജമാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.