Fact Check
യുപിയിൽ അറസ്റ്റിലായ കുട്ടിയെ പീഡിപ്പിച്ച മദ്രസ അധ്യാപകൻ അല്ല വീഡിയോയിൽ
Claim
മദ്രസയിലെത്തിയ കുട്ടിയെ പീഡിപ്പിച്ച മദ്രസ അധ്യാപകനെ യുപി പൊലീസ് അറസ്റ്റ് ചെയ്തുകൊണ്ടുവരുന്ന ദൃശ്യം.
Fact
വീഡിയോയിൽ കാണുന്നയാൾ മദ്രസ അധ്യാപകൻ അല്ല. ഉത്തരപ്രദേശിലെ മുസാഫർനഗറിൽ നിന്നുള്ള റഹീസ് എന്നയാളെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും സോഷ്യൽ മീഡിയയിൽ അധിക്ഷേപിച്ചതിനാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
“മദ്രസയിലെത്തിയ കുട്ടിയെ പീഡിപ്പിച്ച ഉസ്താദിനെ യുപി പൊലീസ് അറസ്റ്റ് ചെയ്തുകൊണ്ടുവരുന്ന ദൃശ്യം” എന്ന പേരിൽ ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു.
വീഡിയോയിൽ, രണ്ട് പൊലീസുകാർ ചേർന്ന് ഒരാളെ തോളിൽ താങ്ങിക്കൊണ്ട് കൊണ്ടുവരുന്നതാണ് കാണുന്നത്. “മദ്രസ്സയിൽ വന്ന ആൺകുട്ടിയെ, വിളിച്ച് അടുത്തിരുത്തി സ്നേഹിച്ചതിന് പൂവിന്റെയും പൂമ്പാറ്റയുടെയും കൂട്ടുകാരനായ, വെറും 80 വയസ്സുള്ള സാഹിബിന്റെ കാലിൽ ഉഴിച്ചിൽ നടത്തി UP പോലീസ് കൊണ്ട് വരുന്ന ദൃശ്യം,” എന്നാണ് വിവരണം.
വൈറൽ പോസ്റ്റ്: Facebook Reel Link

ഇവിടെ വായിക്കുക:ബിഹാറിൽ ബിജെപി നേതാവിനെ മർദ്ദിക്കുന്നുവെന്ന അവകാശവാദം തെറ്റ്; ദൃശ്യം ഉത്തർപ്രദേശിലേതാണ്
Evidence
TV9 റിപ്പോർട്ട് (2025 നവംബർ 2)
വൈറല്‍ വീഡിയോയുടെ കീഫ്രെയ്മുകള്‍ റിവേഴ്സ് ഇമേജ് സെര്‍ച്ചിന്റെ സഹായത്തോടെ പരിശോധിച്ചപ്പോള്‍,2025 നവംബര്‍ 2ന് ടിവി9 പങ്കുവച്ച വിശദമായ റിപ്പോര്‍ട്ട് ലഭിച്ചു.
TV9 Hindi റിപ്പോർട്ട് പ്രകാരം, റഹീസ് (60) എന്നയാൾ ഒക്ടോബർ 31-ന് സോഷ്യൽ മീഡിയയിൽ പ്രധാനമന്ത്രിയെയും യുപി മുഖ്യമന്ത്രിയെയും അപകീര്‍ത്തിപ്പെടുത്തിയതാണ് സംഭവം.
വീഡിയോ വൈറലായതിനെ തുടർന്ന് ബുധാന പൊലീസ് കേസെടുത്ത് നവംബർ 1-ന് ഇയാളെ അറസ്റ്റ് ചെയ്തു.
എസ്പി സഞ്ജയ് വർമ്മയെ റിപ്പോർട്ടിൽ ഉദ്ദരിക്കുന്നുണ്ട്.
റിപ്പോർട്ട് പറയുന്നു: “ഒക്ടോബർ 31 ന് ബുധാന പോലീസ് സ്റ്റേഷനിലെ ഒരാൾ മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിക്കുമെതിരെ അധിക്ഷേപകരമായ ഭാഷ ഉപയോഗിക്കുന്നതായി കാണിക്കുന്ന വീഡിയോ പുറത്തുവന്നു, എസ്എസ്പി പറഞ്ഞു. അതിനെതിരെ ബുധാന പട്ടണത്തിലെ ഭട്വാഡയിൽ ശിവകുമാർ കേസ് ഫയൽ ചെയ്തു. തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തത്.”
TV9 Hindi റിപ്പോർട്ട് വായിക്കുക

ABP News റിപ്പോർട്ട് (2025 നവംബർ 2)
ABP News-ഉം ഈ വാർത്ത സ്ഥിരീകരിച്ചു.
റിപ്പോർട്ട് പ്രകാരം, ഭട്വാഡ ഗ്രാമത്തിൽ റഹീസ് എന്നയാൾ പൊതുസ്ഥലത്ത് പ്രധാനമന്ത്രിയെയും യുപി മുഖ്യമന്ത്രിയെയും അധിക്ഷേപിച്ച വീഡിയോ ഒക്ടോബർ 31-ന് പുറത്തുവന്നു.
വീഡിയോ വൈറലായതോടെ പൊലീസ് ഉടൻ നടപടിയെടുത്ത് പ്രതിയെ ബുധാന പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
ABP Live റിപ്പോർട്ട് വായിക്കുക

ദൈനിക്ക് ഭാസ്കർ വീഡിയോ
നവംബർ 2 2025 ൽ ദൈനിക്ക് ഭാസ്കർ സംഭവത്തിന്റെ വീഡിയോയും കൊടുത്തിട്ടുണ്ട്. ” പ്രധാനമന്ത്രിയെയും യുപി മുഖ്യമന്ത്രിയെയും അധിക്ഷേപിച്ചതിന് പോലീസ് പിടികൂടി ജയിലിലേക്ക് അയച്ചു,” വീഡിയോയുടെ വിവരണത്തിൽ പറയുന്നു.

Verdict
തെറ്റായ അവകാശവാദം. വീഡിയോയിൽ കാണുന്നത് മദ്രസ അധ്യാപകനല്ല, പ്രധാനമന്ത്രിയെയും യുപി മുഖ്യമന്ത്രിയെയും അപകീര്‍ത്തിപ്പെടുത്തിയ റഹീസ് എന്നയാളെ അറസ്റ്റ് ചെയ്യുന്ന ദൃശ്യമാണ്.
ഇവിടെ വായിക്കുക:മോദിയുടെ മുസ്ലിം തയ്യൽകാരിയുമായി സംസാരിക്കുന്ന ചിത്രം എഐ ഉപയോഗിച്ച് സൃഷ്ടിച്ചതല്ല
FAQ
1. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോ യഥാർത്ഥമാണോ?
വീഡിയോ യഥാർത്ഥമാണ്, പക്ഷേ അതിന്റെ ക്യാപ്ഷൻ തെറ്റാണ്. അത് മദ്രസ അധ്യാപകന്റെ അറസ്റ്റ് അല്ല.
2. വീഡിയോയിലെ ആളെ എന്ത് കുറ്റത്തിനാണ് അറസ്റ്റ് ചെയ്തത്?
അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും യോഗി ആദിത്യനാഥിനെയും സോഷ്യൽ മീഡിയയിൽ അധിക്ഷേപിച്ചതിനാണ് അറസ്റ്റ് ചെയ്യപ്പെട്ടത്.
3. സംഭവം എവിടെയാണ് നടന്നത്?
ഉത്തരപ്രദേശിലെ മുസാഫർനഗർ ജില്ലയിലെ ബുധാന പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്.
4. മദ്രസ അധ്യാപകൻ ഉൾപ്പെട്ട സംഭവമാണോ ഇത്?
ഇല്ല. ഈ സംഭവത്തിനും മദ്രസയുമായി ബന്ധമില്ല. തെറ്റായ വിവരപ്രചാരണമാണ്.
5. ഈ വാർത്ത ഏത് മാധ്യമങ്ങൾ സ്ഥിരീകരിച്ചു?
TV9 Hindiയും ABP Newsഉം 2025 നവംബർ 2ന് ഈ സംഭവം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Sources
TV9 Hindi – Nov 2, 2025
ABP Live – Nov 2, 2025
Dainik Bhaskar–Nov 2,2025