Dr പി പി വേണുഗോപാലിന്റേത് എന്ന പേരില്‍ ഒരു പോസ്റ്റ് പ്രചരിക്കുന്നുണ്ട്.
മൂന്നാം തരംഗ അപ്ഡേറ്റ്. പുതിയ വൈറസ് കോവിഡ് ഡെല്‍റ്റയോടൊപ്പം. ചുമയോ പനിയോ ഇല്ല. ധാരാളം സന്ധി വേദന, തലവേദന, കഴുത്ത്, നടുവേദന തീര്‍ച്ചയായും, കൂടുതല്‍ മാരകവും ഉയര്‍ന്ന മരണനിരക്കും, എന്നാണ് ഡോക്ടറുടെ പേരില്‍ പ്രചരിക്കുന്ന പോസ്റ്റ്.
വാട്ട്സ് ആപ്പിലാണ് പോസ്റ്റുകൾ കൂടുതൽ പ്രചരിക്കുന്നത്.

ഫേസ്ബുക്കിലും ധാരാളം ഐഡികളിൽ നിന്നും അത് ഷെയർ ചെയ്യപ്പെടുന്നുണ്ട്.
Fact Check/Verification
ഗൂഗിൾ കീ വേർഡ് സെർച്ചിൽ ഡോക്ടറുടെ ബ്ലോഗ് കണ്ടെത്തി.
ഹെഡ്-എമര്‍ജെന്‍സി വിഭാഗം, ആസ്റ്റര്‍ മിംമ്‌സ് കോഴിക്കോട് എന്നാണ് പ്രചരിക്കുന്ന പോസ്റ്റുകളിലെ വിലാസം.

അദ്ദേഹം ഇപ്പോൾ കൊച്ചി ആസ്റ്റര്‍ മെഡിസിറ്റിയിലെ എമെര്‍ജന്‍സി വിഭാഗം സീനിയര്‍ കണണ്‍സള്‍ട്ടന്റ് കൂടിയാണ്.

യുട്യൂബ് വഴിയും അദ്ദേഹം ഇതേ കാര്യം വ്യക്തമാക്കിയിട്ടുണ്ട്.
വനിതയ്ക്ക് ഇന്റർവ്യൂവിലും അദ്ദേഹം ഇത് പറയുന്നുണ്ട്.

കോവിഡിനെ കുറിച്ച് ഇത്തരം വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടി എടുക്കുമെന്ന് കേരളാ പോലീസം അറിയിച്ചിട്ടുണ്ട്.
വായിക്കാം: American സൈന്യം പോയ ഉടനെ, പാക്കിസ്ഥാനിലേക്ക് ഓടികയറുന്ന അഫ്ഗാനികൾ അല്ല ഇത്
Conclusion
ഡോക്ടറുടെ പേരിൽ നടക്കുന്ന ഈ പ്രചാരണം വ്യജമാണ് എന്ന് അദ്ദേഹം തന്നെ വ്യക്തമാക്കിയതാണ്.
Result: False
Our Sources
Doctor venugopal’s Blog
Doctor Venugopal’s youtube video
Aster Medcity Website
Doctor Venugopal’s interview in Vanitha
Kerala Police Facebook
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.