Claim
ദേശീയ പതാകയുടെ കെട്ടുമുറുകിയപ്പോള്‍ എവിടെന്നോ പറന്നുവന്ന ദേശസ്‌നേഹിയായ കാക്ക കെട്ടഴിച്ചു ” എന്ന് അവകാശപ്പെടുന്ന ഒരു ഫേസ്ബുക്ക് പോസ്റ്റ് വൈറലാവുന്നുണ്ട്. സ്വന്തന്ത്ര്യ ദിവസത്തിന്റെ തൊട്ടടുത്ത ദിവസങ്ങളിലാണ് വീഡിയോ ഷെയർ ചെയ്യപ്പെട്ടത്.
മമ്പാട് കാട്ടുമുണ്ട മാരമംഗലം അംഗനവാടിയിൽ നിന്നുള്ള ദൃശ്യങ്ങളാണിത് എന്നും ചില പോസ്റ്റുകൾ പറയുന്നു.

ഇവിടെ വായിക്കുക: Fact Check: കേരള ബാങ്കിന് ചൂരല്‍മലയില്‍ ശാഖയുണ്ട്
Fact
ദേശീയ പതാക ഉയര്‍ത്തുന്ന മറ്റൊരു ആംഗിളില്‍ നിന്നുള്ള ദൃശ്യമടങ്ങുന്ന മറ്റൊരു വീഡിയോ Prabhakaran Kuttoth എന്ന ഐഡി ഓഗസ്റ്റ് 17,2024ൽ പങ്ക് വെച്ചത് ഞങ്ങൾക്ക് കിട്ടി. അതിൽ തൊട്ടടുത്ത തെങ്ങിലാണ് കാക്കയിരിക്കുന്നത് എന്ന് വ്യക്തമായി കാണാം. പതാക ഉയർത്തി കഴിയുമ്പോഴുള്ള കൈയടി ശബ്‍ദം കേൾക്കുമ്പോൾ കാക്ക പറന്ന് പോവുന്നതും വീഡിയോയിൽ കാണാം.

തൊട്ടടുത്ത തെങ്ങിലാണ് കാക്കിയിരിക്കുന്നത് എന്ന് വ്യക്തമാക്കുന്ന ഒരു വീഡിയോ യൂട്യൂബിൽ 24 ന്യൂസ് ഓഗസ്റ്റ് 18,2024ൽ പങ്ക് വെച്ചതും ഞങ്ങൾക്ക് കിട്ടി. ഒപ്റ്റിക്കൽ ഇല്ല്യൂഷൻ കൊണ്ടാണ് കാക്ക പതാക ഉയർത്തിയത് എന്ന് തോന്നിക്കുന്നത് എന്ന് ഈ വീഡിയോയിൽ വ്യക്തമാക്കുന്നു.

ആ ദൃശ്യങ്ങളിൽ പതാക ഉയർത്തുന്നതായി കാണുന്ന മമ്പാട് പഞ്ചായത്തിലെ ഏഴാം വാര്‍ഡ് മെമ്പര്‍ ഷിഹാബിനെ ഫോണില്‍ ബന്ധപ്പെട്ടു. ” മാരാമംഗലം, കാട്ടുമുണ്ടയിലുള്ള അങ്കണവാടിയില്‍ പകര്‍ത്തിയ ദൃശ്യമാണിത്” എന്ന് അദ്ദേഹം വ്യക്തമാക്കി.
” വൈറലായ വീഡിയോ ചിത്രീകരിച്ച ആംഗിളിന്റെ പ്രത്യേകതകൊണ്ടാണ് കാക്കയാണ് പതാകയുടെ കുരുക്കഴിച്ചത് എന്ന് തോന്നിയത്,” എന്നദ്ദേഹം വ്യക്തമാക്കി.
Result: False
ഇവിടെ വായിക്കുക:Fact Check: ഇന്ത്യൻ ഉത്പന്നങ്ങൾ ബഹിഷ്ക്കരിക്കാൻ ആഹ്വാനം ചെയ്യുന്ന വീഡിയോ ഫെബ്രുവരിയിലേത്
Sources
Facebook post by Prabhakaran Kuttoth on August 17, 2024
YouTube video by 24 News on August 18, 2024
Telephone Conversation with Shihab, Member Mambad Grama Panchayat
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽകണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.