Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
അംഗനവാടി വിദ്യാർത്ഥികൾക്കിടയില്‍ ലഹരി ഉപയോഗം വർദ്ധിച്ചിട്ടില്ല എന്ന് എംബി രാജേഷ്.
പോസ്റ്ററിൽ കൃത്രിമം വരുത്തിയാണ് പ്രചാരണം നടക്കുന്നത്. വിദ്യാർത്ഥികൾ എന്നാണ് മന്ത്രി പറഞ്ഞത്. അതിന്റെ കൂടെ അംഗനവാടി എന്ന് എഴുതി ചേർത്തു.
“അംഗനവാടി വിദ്യാർത്ഥികൾക്കിടയില്‍ ലഹരി ഉപയോഗം വർദ്ധിച്ചിട്ടില്ല,” എന്ന് എക്സൈസ് മന്ത്രി എംബി രാജേഷ് പറഞ്ഞതായി അവകാശപ്പെടുന്ന ഒരു പോസ്റ്റർ പ്രചരിക്കുന്നുണ്ട്. നിയമസഭയിൽ പ്രസംഗിക്കുന്ന എംബി രാജേഷിന്റെ ചിത്രത്തിനൊപ്പമാണ് പോസ്റ്റർ. ‘തേങ്ങാക്കൊല മീഡിയ’ എന്ന് പോസ്റ്ററിൽ എഴുതിയിട്ടുണ്ട്.
ഈ പോസ്റ്റർ ഒരു സറ്റയർ എന്നാണ് ആദ്യം തോന്നിയത്. എന്നാൽ പോസ്റ്റിനൊപ്പമുള്ള വിവരണത്തിൽ, “കഷ്ടം എന്നല്ലാതെ എന്ത് പറയാൻ,” എന്ന് എഴുത്തിയിരിക്കുന്നതും പോസ്റ്റർ യാഥാർഥ്യമായാണ് ഷെയർ ചെയ്തിരിക്കുന്നത് എന്ന് വ്യക്തമാക്കുന്നു. “അന്തം_കമ്മിക്ക്, നേരം വെള്ത്തില്ല, എല്ലാം കൂരിരുട്ട്, അംഗനവാടി വിദ്യാർത്ഥികൾക്കിടയിൽ ലഹരി ഉപയോഗം വർദ്ധിച്ചിട്ടില്ല എന്നേ ഉള്ളൂ. ഉളുപ്പ് എന്ന് 3 അക്ഷരം മിനിമം വേണം പറയാൻ, അതും നിയമസഭയിൽ,” എന്നിങ്ങനെ സമാനമായ രീതിയിലുള്ള വിവരണത്തോടെ ഷെയർ ചെയ്യപ്പെട്ട മറ്റു പോസ്റ്റുകളും കണ്ടതിനാൽ ഇവ സത്യമാണ് എന്ന രീതിയിലാണ് ഷെയർ ചെയ്യുന്നത് എന്ന് മനസ്സിലായി.
പോസ്റ്റിന് ലഭിച്ച കമന്റുകളും ആളുകളിൽ പലരും എംബി രാജേഷ് അത്തരം ഒരു കമന്റ് ചെയ്തിട്ടുണ്ട് എന്ന് വിശ്വസിക്കുന്നുവെന്ന് ബോധ്യപ്പെടുത്തി.
ഇവിടെ വായിക്കുക: പിസി ജോര്‍ജ്ജിന്റെ അറസ്റ്റിനെതിരെ കെ സുധാകരന്‍ പ്രതികരിക്കുന്ന വീഡിയോ പഴയതാണ്
Fact Check/Verification
തുടർന്ന് ഞങ്ങൾ ഒരു കീ വേർഡ് സേർച്ച് ചെയ്തു. അപ്പോൾ തേങ്ങാക്കൊല മീഡിയ എന്ന ഫേസ്ബുക്ക് പേജിൽ, 2025 ഫെബ്രുവരി 26ന് ഷെയർ ചെയ്ത ഇതേ പോസ്റ്റർ ലഭിച്ചു. പോസ്റ്ററിൽ ‘വിദ്യാർത്ഥികൾക്കിടയിൽ ലഹരി ഉപയോഗം വർദ്ധിച്ചിട്ടില്ല’ എന്ന പ്രസ്താവന എംബി രാജേഷിന്റെ പേരിൽ കൊടുത്തിട്ടുണ്ട്. എന്നാൽ അംഗനവാടി എന്ന് അതിൽ രേഖപ്പെടുത്തിയിട്ടില്ല. അതിൽ നിന്നും ഈ പോസ്റ്ററിൽ അംഗനവാടി എന്ന് എഴുതിച്ചേർത്ത് വ്യാജപ്രചാരണം നടത്തുകയാണെന്ന് മനസ്സിലായി.
തുടർന്ന്, ഇത്തരം ഒരു വാചകം എം ബി രാജേഷ് പറഞ്ഞിട്ടുണ്ടോ എന്ന് പരിശോധിച്ചു.
അപ്പോൾ നിയമസഭയിൽ, “സംസ്ഥാനത്ത് ലഹരിയുടെ വ്യാപനം തടയുന്നതിൽ സർക്കാർ പരാജയപ്പെട്ടതുമൂലം കൊലപാതകങ്ങളും മറ്റു കുറ്റകൃത്യങ്ങളും വർദ്ധിക്കുന്നത് കേരള സമൂഹത്തിൽ ഉണ്ടാക്കിയിരിക്കുന്ന ആശങ്ക എന്ന വിഷയത്തിലുള്ള അടിയന്തിര പ്രമേയത്തിന്റെ ചർച്ചയിൽ മന്ത്രി എംബി രാജേഷ് സംസാരിക്കുന്ന ദൃശ്യം സഭ ടിവിയുടെ യൂടൂബ് ചാനലിൽ നിന്നും 2025 ഫെബ്രുവരി 11ന് അപ്ലോഡ് ചെയ്തത് കണ്ടെത്തി.
ഈ ചർച്ചയിൽ വിദ്യാർത്ഥികൾക്കിടയിലെ ലഹരി ഉപയോഗത്തെ കുറിച്ച് കണക്കുകൾ വെച്ച് മന്ത്രി രാജേഷ് വിവരിക്കുന്നുണ്ട്. അതിൽ വിദ്യാർത്ഥികൾക്കിടയിൽ ലഹരി ഉപയോഗം വർധിച്ചിട്ടില്ല എന്ന് മന്ത്രി എംബി രാജേഷ് സൂചിപ്പിക്കുന്നുണ്ട്. അതിനെ തുടർന്നാണ് തേങ്ങാക്കൊല മീഡിയ പോസ്റ്റർ തയ്യാറാക്കിയത് എന്ന് ഇതിൽ നിന്നും മനസ്സിലായി. ഈ പോസ്റ്ററാണ് ഇപ്പോൾ എഡിറ്റ് ചെയ്തു പ്രചരിപ്പിക്കുന്നത്.
ഇവിടെ വായിക്കുക: ഛാവ സിനിമ കേരളത്തിലെ തിയേറ്ററുകളിൽ പ്രദർശിപ്പിക്കുന്നുണ്ട്
വിദ്യാർത്ഥികൾക്കിടയില്‍ ലഹരി ഉപയോഗം വർദ്ധിച്ചിട്ടില്ല എന്ന് എം ബി രാജേഷ് പറഞ്ഞതിനെ കുറിച്ചുള്ള ഒരു ഫേസ്ബുക്ക് പേജിലെ പോസ്റ്ററിൽ കൃത്രിമം വരുത്തിയാണ് പ്രചാരണം നടക്കുന്നത്.
പോസ്റ്ററിൽ കൃത്രിമം വരുത്തിയാണ് പ്രചാരണം നടക്കുന്നത്. വിദ്യാർത്ഥികൾ എന്നാണ് മന്ത്രി പറഞ്ഞത്. അതിന്റെ കൂടെ അംഗനവാടി എന്ന് എഴുതി ചേർത്തു.
Sources
Facebook post by ThengaKola Media on February 26,2025
YouTube Video by Sabha TV on February 11,2025