Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
25 kg അരിയാണ് ഇത്തവണ ഓണം കിറ്റായി സ്കൂൾ കുട്ടികൾക്ക് കൊടുക്കുന്നത് എന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി
4 കിലോ അരിയെന്നാണ് ശിവൻകുട്ടി തന്റെ പോസ്റ്റിൽ പറയുന്നത്.
25kg അരിയാണ് ഇത്തവണ ഓണം കിറ്റായി സ്കൂൾ കുട്ടികൾക്ക് കൊടുക്കുന്നത് എന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞതായി ഒരു പ്രചരണം ഫേസ്ബുക്കിൽ നടക്കുന്നുണ്ട്.
“25kg അരിയാണ് ഇത്തവണ ഓണം കിറ്റായി കൊടുക്കുന്നത് അത് കുട്ടികളെ കൊണ്ട് ഇങ്ങനെ ഒറ്റക്ക് എടുപ്പിക്കുന്നത് ശരിയല്ല അരി വാങ്ങാൻ രക്ഷിതാകളും പോവണം,” എന്ന വിവരണത്തോടെ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റിന്റെ സ്ക്രീൻ ഷോട്ട് എന്ന നിലയിൽ ഒരു പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നുണ്ട്.

ഇവിടെ വായിക്കുക:സ്കൂൾ ഓണാവധി വെട്ടിക്കുറയ്ക്കാൻ സർക്കാർ നീക്കം നടത്തുന്നുണ്ടോ?; വാർത്ത കാർഡിന്റെ വാസ്തവം അറിയുക
ഇത് ഒരു തെറ്റായ അവകാശവാദമാണ്. ഓണത്തിന് സ്കൂള് വിദ്യാര്ത്ഥികള്ക്ക് 25 കിലോ അരി നൽകുന്നുവെന്നത് തെറ്റായ പ്രചാരണം ആണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 4 കിലോ അരിയെന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി തന്റെ പോസ്റ്റിൽ പറയുന്നത്.
1.പൊതുവിദ്യാഭ്യാസ മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്
പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയുടെ ഓഗസ്റ്റ് 20,2025ലെ ഫേസ്ബുക്ക് പോസ്റ്റ് പ്രകാരം, പ്രീ-പ്രൈമറി മുതൽ എട്ടാം ക്ലാസ് വരെയുള്ള 24.77 ലക്ഷം വിദ്യാർത്ഥികൾക്ക് 4 കിലോ അരി വീതം മാത്രമാണ് നൽകുന്നത്.

2.പിആർഡി ഇറക്കിയ പത്രക്കുറിപ്പ്
ഇത് സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായാണ് വിതരണം ചെയ്യുന്നത്, സപ്ലൈകോയുടെ സ്റ്റോക്കിൽ നിന്ന് നേരിട്ട് സ്കൂളുകളിലേക്ക് എത്തിച്ച് നൽകും. സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ എൻറോൾ ചെയ്തിട്ടുള്ള പ്രീ-പ്രൈമറി മുതൽ എട്ടാം ക്ലാസ്സുവരെയുള്ള ഏകദേശം 24.7 ലക്ഷം കുട്ടികൾക്ക്, ഇതിന്റെ പ്രയോജനം ലഭിക്കും. ഇതിനെ കുറിച്ച് സംസ്ഥാന പബ്ലിക്ക് റിലേഷൻസ് വകുപ്പ് ഓഗസ്റ്റ് 26,2025ൽ ഒരു പത്രക്കുറിപ്പ് ഇറക്കിയിട്ടുണ്ട്.

3.ചിത്രം എഐ ജനറേറ്റഡ് ആണെന്ന് സ്ഥീരീകരിച്ചു


ഫേസ്ബുക്കിൽ മന്ത്രി വി ശിവൻകുട്ടി പ്രതീകാത്മകമായി പങ്ക് വെച്ച ചിത്രമാണ് 25kg അരിയാണ് ഇത്തവണ ഓണം കിറ്റായി കൊടുക്കുന്നത് എന്ന പേരിൽ എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുന്നത്. സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ എൻറോൾ ചെയ്തിട്ടുള്ള പ്രീ-പ്രൈമറി മുതൽ എട്ടാം ക്ലാസ്സുവരെയുള്ള കുട്ടികൾക്ക് കൊടുക്കുന്നത് 4 കിലോ അരി നല്കുമെന്നാണ് മന്ത്രിയുടെ പോസ്റ്റിൽ ഉള്ളത്.
1. ഓണം കിറ്റിൽ 25 കിലോ അരിയാണ് നൽകുന്നത് എന്ന് ശിവൻകുട്ടി പറഞ്ഞോ?
അല്ല. ഈ പ്രചാരണം തെറ്റാണ്. സ്കൂൾ കുട്ടികൾക്ക് 4 കിലോ അരി മാത്രമാണ് സർക്കാർ വിതരണം ചെയ്യുന്നത്. ഈ വിവരമാണ് ശിവൻകുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിൽ ഉള്ളത്.
2. ആർക്കാണ് ഈ അരി നൽകുന്നത്?
സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ എൻറോൾ ചെയ്തിട്ടുള്ള കുട്ടികൾക്ക് അരി നൽകും.
3.ഇത് ഓണം കിറ്റിന്റെ ഭാഗമാണോ?
അല്ല. ഇത് ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമാണ്.
4. പ്രചരിച്ച ചിത്രം യഥാർത്ഥമാണോ?
കുട്ടികൾ വലിയ അരി ചാക്ക് എടുക്കുന്ന ചിത്രം എഐ ജനറേറ്റഡ് ആണ്.
5. മന്ത്രിയുടെ പോസ്റ്റിൽ ഈ ചിത്രം ഉണ്ടോ?
ഉണ്ട്. മന്ത്രി വി ശിവൻകുട്ടി ഈ ചിത്രം എഐ ജനറേറ്റഡ് ആണ് എന്ന് വ്യക്തമാക്കിയ ശേഷം പ്രതീകാത്മകമായി ഓഗസ്റ്റ് 20, 2025-ന് ഫേസ്ബുക്കിൽ പങ്കുവെച്ചതാണ്.
Sources
Facebook Post by V Sivankutty on August 20,2025
Press Release by PRD on August 26,2025
WasitAI Website
Hive Moderation Website
Sabloo Thomas
October 11, 2025
Sabloo Thomas
October 7, 2025
Sabloo Thomas
August 29, 2025