Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
News
നെട്ടൂരിൽ താമസിക്കുന്ന 56 കാരിയായ വിമല എന്ന സ്ത്രീയാണ് ഈ വർഷത്തെ ഓണം ബമ്പർ വിജയി.
ഈ വർഷത്തെ ഓണം ബമ്പർ വിജയി തുറവൂർ സ്വദേശിയായ ശരത് എസ്. നായർ.
സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ഒരു പോസ്റ്റിൽ, നെട്ടൂരിൽ താമസിക്കുന്ന 56 കാരിയായ വിമല എന്ന സ്ത്രീയാണ് ഈ വർഷത്തെ ഓണം ബമ്പർ വിജയിയെന്ന് അവകാശപ്പെടുന്നു.

പോസ്റ്റിൽ പറയുന്നത്:“ഓണം ബമ്പറടിച്ച വീട്ടമ്മയെ കണ്ടെത്തി. നെട്ടൂർ: സ്വകാര്യ സ്ഥാപനത്തിലെ തൂപ്പുകാരിയായ 56 കാരി വിമലയാണ് ആ ഭാഗ്യശാലി… ഓണം ഒരുങ്ങാൻ വേണ്ടി ഞങ്ങൾ വളർത്തിയ നീലി എന്ന ആടിനെ വിറ്റ് കിട്ടിയ പൈസയിലാണ് ഓണം ബമ്പർ എടുത്തത്..”
ഇവിടെ വായിക്കുക: ഫ്രീഡം ഫ്ലോട്ടില ഗാസ തീരത്തെത്തി: വസ്തുത എന്ത്?
ഞങ്ങൾ ഒരു കീവേഡ് സേർച്ച് നടത്തി അപ്പോൾ മനോരമ ഓൺലൈനിന്റെ ഒരു റിപ്പോർട്ട് കിട്ടി. മനോരമ ഓൺലൈൻ 2025 ഒക്ടോബർ 6-നു പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം, ഈ വർഷത്തെ ഓണം ബമ്പർ വിജയിച്ചത് ആലപ്പുഴ ജില്ലയിലെ തുറവൂർ സ്വദേശിയായ ശരത് എസ്. നായർ ആണെന്ന് വ്യക്തമായി.
മനോരമയുടെ റിപ്പോർട്ട് വായിക്കുക

മനോരമ റിപ്പോർട്ട് അനുസരിച്ച്,“നെട്ടൂരിലെ നിപ്പോൺ പെയിന്റ്സ് ജീവനക്കാരനാണ് ശരത്. സമ്മാനാർഹമായ ടിക്കറ്റ് തുറവൂർ തൈക്കാട്ടുശേരി എസ്ബിഐ ശാഖയിൽ അദ്ദേഹം ഹാജരാക്കി.”
റിപ്പോർട്ടിൽ പറഞ്ഞതനുസരിച്ച്, ലോട്ടറി ഏജന്റ് എം.ടി. ലതീഷ് വഴിയാണ് വിജയിച്ച ടിക്കറ്റ് വിറ്റത്. ഇതേ ഏജന്റിന്റെ വഴിയാണ് സമാശ്വാസ സമ്മാനമുള്ള മറ്റ് ഒൻപത് ടിക്കറ്റുകളും വിറ്റത്.
ശരത് എസ്. നായർ പറഞ്ഞത്:“വളരെ സന്തോഷമുണ്ട്. നമ്പർ പരിശോധിച്ചശേഷം ടിക്കറ്റ് ബാങ്കിൽ ഹാജരാക്കി. പണം എന്താണ്
ചെയ്യേണ്ടതെന്ന് തീരുമാനിച്ചിട്ടില്ല. ആദ്യമായാണ് ഓണം ബമ്പർ എടുക്കുന്നത്.”
2025 ഒക്ടോബർ 6ലെ റിപ്പോർട്ടർ ടി.വി.യുടെറിപ്പോർട്ട് പ്രകാരം, 2025-ലെ ഓണം ബമ്പർ ലോട്ടറിയുടെ 25 കോടിയുടെ ആദ്യ സമ്മാനം നേടിയിരിക്കുന്നത് തുറവൂർ സ്വദേശിയായ ശരത് എസ്. നായർ ആണെന്ന് സ്ഥിരീകരിച്ചു. ശരത് നെട്ടൂരിൽ നിന്നാണ് ടിക്കറ്റ് വാങ്ങിയത്. അദ്ദേഹം നെട്ടൂർ നിപ്പോൺ പെയിന്റ്സ് ജീവനക്കാരനാണ്. ടിക്കറ്റ് തുറവൂർ തൈക്കാട്ടുശേരി എസ്ബിഐ ശാഖയിൽ ഹാജരാക്കി. ഏജന്റ് ലതീഷിൽ നിന്നാണ് ലോട്ടറി വാങ്ങിയത്.

കേരള ഭാഗ്യക്കുറി വകുപ്പിന്റെ പബ്ലിസിറ്റി ഓഫീസർ ശ്രീകാന്ത് എം. ഗിരിനാഥ് ഫോണിൽ ബന്ധപ്പെട്ടപ്പോൾ ഇങ്ങനെ പറഞ്ഞു: “സാധാരണ ഗതിയിൽ വിജയി ടിക്കറ്റ് ബാങ്കിലാണ് ഏൽപ്പിക്കുന്നത്. അവർ ഞങ്ങളെ അറിയിക്കുമ്പോൾ മാത്രമാണ് ഞങ്ങൾക്ക് വിജയി ആരെന്ന് ഒദ്യോഗികമായി അറിയാൻ കഴിയൂ. ബാങ്ക് ഇതുവരെ വിജയിയുടെ ടിക്കറ്റ് വിവരം ഞങ്ങളെ അറിയിച്ചിട്ടില്ല..ഉദ്യോഗസ്ഥരുമായി ടെലിഫോൺ വഴി നടത്തിയ സംവാദത്തിൽ, പബ്ലിസിറ്റി ഓഫിസർ വ്യക്തമാക്കി.”
ഞങ്ങൾ പോസ്റ്റിലെ ഫോട്ടോ ശരിയാണോ എന്നറിയാൻ വിവിധ വിധ എഐ ഡിറ്റക്ഷൻ ടൂളുകൾ ഉപയോഗിച്ച് പരിശോധിച്ചു. ചിത്രം എഐ സൃഷ്ടിയാണെന്ന് അവയെല്ലാം കണ്ടെത്തി.ചിത്രം എഐ സൃഷ്ടിച്ചതാവാൻ സാധ്യത ഉണ്ടെന്ന് എഐ ഓർ നോട്ട്,”കണ്ടെത്തി.

വാസ് ഇറ്റ് എഐ എന്ന ടൂളും ഈ ചിത്രം അല്ലെങ്കിൽ അതിന്റെ ഒരു പ്രധാന ഭാഗം, എഐ ഉപയോഗിച്ച് സൃഷ്ടിച്ചത്താണെന്ന് വ്യക്തമാക്കി.

ഫേക്ക് ഇമേജ് ഡിറ്റക്ടർ ടൂൾ കമ്പ്യൂട്ടർ ജനറേറ്റഡ് അല്ലെങ്കിൽ മോഡിഫൈഡ് ഇമേജ് പോലെ തോന്നുന്നുവെന്ന് പറഞ്ഞു

ഹൈവ് മോഡറേഷൻ ടൂൾ ചിത്രം ഡീപ്ഫേക്ക് ആവാനുള്ള സാധ്യത 99.8% കണ്ടെത്തി.

സമൂഹ മാധ്യമങ്ങളിൽ,സ്ത്രീയുടെ ജീവിതസാഹചര്യങ്ങൾ ഉൾപ്പെടുത്തി എഴുതിയ ഒരു ‘ഇമോഷണൽ’ കഥയാണ് വൈറലായത്. ഇത്തരം കഥകൾ സത്യമായി തോന്നുന്നതിനാൽ പലരും യഥാർത്ഥ വിവരങ്ങൾ പരിശോധിക്കാതെ തന്നെ ഷെയർ ചെയ്യാറുണ്ട്. എന്നാൽ ഔദ്യോഗികമായ ലോട്ടറി വകുപ്പോ മാധ്യമങ്ങൾ പോലുള്ള ഉറവിടങ്ങളെ വേണം ഈ തരത്തിലുള്ള അവകാശവാദങ്ങൾ സ്ഥിരീകരിക്കാനായി ആശ്രയിക്കേണ്ടത്.
വൈറൽ പോസ്റ്റിൽ പറഞ്ഞപോലെ നെട്ടൂരിലെ വിമലയല്ല ഓണം ബമ്പർ വിജയി. ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആലപ്പുഴ സ്വദേശി ശരത് എസ്. നായർ ആണ് യഥാർത്ഥ ജേതാവ്.അതിനാൽ ഈ അവകാശവാദം വ്യാജം ആണ്. പോരെങ്കിൽ,നിരവധി എഐ ഡിറ്റക്ഷൻ ടൂളുകൾ ഫോട്ടോ എഐ ഉപയോഗിച്ച് സൃഷ്ടിച്ചതാണെന്ന് കണ്ടെത്തി.
ഇവിടെ വായിക്കുക:ഡബ്ല്യുഇഎഫ് ഉച്ചകോടിയിൽ വൈറലായ ‘സുന്ദർ പിച്ചൈ-ട്രംപ് ഏറ്റുമുട്ടൽ’ ഒരിക്കലും സംഭവിച്ചിട്ടില്ല
FAQ
1. ഓണം ബമ്പർ 2025 വിജയിച്ചത് ആര്?
മനോരമ ഓൺലൈൻ റിപ്പോർട്ട് പ്രകാരം, ആലപ്പുഴയിലെ തുറവൂർ സ്വദേശി ശരത് എസ്. നായരാണ് വിജയിച്ചത്.
2. സോഷ്യൽ മീഡിയയിൽ വൈറലായ സ്ത്രീയുടെ കഥ ശരിയാണോ?
ഇല്ല, അത് വ്യാജമാണ്.
3. ഇത്തരം വ്യാജവാർത്തകൾ എങ്ങനെ തിരിച്ചറിയാം?
ഓദ്യോഗിക ഉറവിടങ്ങൾ (മാധ്യമങ്ങൾ, സർക്കാർ വെബ്സൈറ്റ്) പരിശോധിക്കുക, ഉറവിടം വ്യക്തമല്ലാത്ത ഇമോഷണൽ പോസ്റ്റുകൾ വിശ്വസിക്കാതിരിക്കുക.
4. വിജയിച്ച ടിക്കറ്റ് എവിടെ ഹാജരാക്കി?
തുറവൂർ തൈക്കാട്ടുശേരി എസ്ബിഐ ശാഖയിലാണ് ശരത് വിജയിച്ച ടിക്കറ്റ് ഹാജരാക്കിയത്.
5.പോസ്റ്റിലെ ഫോട്ടോ യഥാർത്ഥമാണോ?
അല്ല. നിരവധി എഐ ഡിറ്റക്ഷൻ ടൂളുകൾ ഫോട്ടോ എഐ ഉപയോഗിച്ച് സൃഷ്ടിച്ചതാണെന്ന് കണ്ടെത്തി.
Sources
ManoramaOnline, October 6 2025
Reporter TV, October 6, 2025
Telephone Conversation with Sreekanth M. Girinath, Publicity Officer, Kerala State Lottery Department
Was It AI Website
AI or Not Website
FakeImageDetector tool
Hive Moderation Website
Sabloo Thomas
October 11, 2025
Sabloo Thomas
September 1, 2025
Sabloo Thomas
August 20, 2025