Daily Reads
Weekly Wrap: പലസ്തീനിനെ പിന്തുണച്ച് മുസ്ലീം ലീഗ് നടത്തിയ റാലിയും ഓണം ബമ്പറും – ഈ ആഴ്ചയിലെ പ്രധാന ഫാക്ട്ചെക്കുകൾ
കേരളത്തിൽ പലസ്തീനിനെ പിന്തുണച്ച് മുസ്ലീം ലീഗ് നടത്തിയ റാലിക്കിടെ അക്രമം പൊട്ടിപ്പുറപ്പെട്ടതായി അവകാശപ്പെടുന്ന ഒരു വീഡിയോ ഓൺലൈനിൽ വ്യാപകമായി പ്രചരിച്ചിരുന്നു. നെട്ടൂരിൽ താമസിക്കുന്ന 56 കാരിയായ വിമല എന്ന സ്ത്രീയാണ് ഈ വർഷത്തെ ഓണം ബമ്പർ വിജയി എന്നതായിരുന്നു മറ്റൊരു പ്രധാന വ്യാജ പ്രചരണം.ഇത് പോലെ ഈ ആഴ്ച സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ച ചില വ്യാജ വാർത്തകൾ കൂടി ഞങ്ങൾ ഫാക്ട് ചെക്ക് ചെയ്തിരുന്നു.ഈ ഫാക്ട് ചെക്കുകളെ കുറിച്ചുള്ള വിവരങ്ങൾ തുടർന്ന് വായിക്കാം.

മുസ്ലീം ലീഗ് സംഘടിപ്പിച്ച പലസ്തീൻ റാലിയുമായി ഈ അക്രമണ ദൃശ്യങ്ങൾക്ക് ബന്ധമില്ല
മുസ്ലിം ലീഗ് സംഘടിപ്പിച്ച പലസ്തീൻ അനുകൂല റാലിയിൽ നിന്നുള്ളത് എന്ന പേരിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച അക്രമാസക്തമായ ദൃശ്യങ്ങൾ യഥാർത്ഥത്തിൽ കുമ്പളയിൽ ടോൾ ബൂത്ത് സ്ഥാപിക്കുന്നതിനെ എതിർത്ത് നടന്ന പ്രതിഷേധത്തിന്റെ ദൃശ്യങ്ങളാണെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ നിന്നും വ്യക്തമായി.

ഫോട്ടോയിൽ ഉള്ള ആണോ യഥാർത്ഥ ഓണം ബമ്പർ വിജയി?
2025-ലെ ഓണം ബമ്പർ വിജയി സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത് പോലെ “നെട്ടൂരിൽ താമസിക്കുന്ന 56 കാരിയായ വിമല” അല്ല. യഥാർത്ഥത്തിൽ ആലപ്പുഴയിലെ ശരത് എസ്. നായരാണ് വിജയിയെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ നിന്നും വ്യക്തമായി. പോസ്റ്റിലെ ചിത്രം എഐഉപയോഗിച്ച് നിർമ്മിച്ചതാണെന്നും അന്വേഷണത്തിൽ വ്യക്തമായി.

ഫ്രീഡം ഫ്ലോട്ടില ഗാസ തീരത്തെത്തി: വസ്തുത എന്ത്?
ഫ്രീഡം ഫ്ലോട്ടില ഗാസ തീരത്തെത്തിയെന്ന എന്ന പേരിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോ തെറ്റാണ്.തുനീഷ്യയിലെ ഫ്രീഡം ഫ്ലോട്ടില ഐക്യദാർഢ്യ സമ്മേളന ദൃശ്യങ്ങളാണിത്.

രാജീവ് ചന്ദ്രശേഖറിനെ കഠിനാധ്വാനിയായ നേതാവ് എന്ന് വിഡി സതീശൻ പ്രശംസിച്ചോ?
വീഡിയോയിൽ കാണുന്ന പ്രസ്താവനയുടെ ഭാഗങ്ങൾ വാർത്ത സമ്മേളനത്തിലെ ഭാഗങ്ങൾ തെറ്റായ ക്രമത്തിൽ ചേർത്തതാണെന്ന് തെളിഞ്ഞു.വിഡി സതീശൻ കോൺഗ്രസ് എംപി കോടിക്കുന്നിൽ സുരേഷിനെയാണ് പ്രശംസിക്കുന്നത് — രാജീവ് ചന്ദ്രശേഖറിനെ അല്ല.

മൃതദേഹത്തിൽ ഇസ്രായേൽ ബോംബ് വെച്ച് സ്ഫോടനം നടത്തിയതിന്റെ ദൃശ്യമല്ലിത്
പാലസ്തീനിൽ രക്തസാക്ഷികളുടെ മൃതദേഹത്തിൽ ഇസ്രായേൽ ബോംബ് വെച്ച് സ്ഫോടനം നടത്തി എന്ന പേരിൽ പ്രചരിക്കുന്ന ഈ ദൃശ്യങ്ങൾ യഥാർത്ഥത്തിൽ 2012ലെ സിറിയയിലെ ഡമാസ്കസിൽ ശവസംസ്കാര ചടങ്ങിനിടയിൽ നടന്ന ബോംബ് സ്ഫോടനത്തിൻ്റെതാണ്.