Tuesday, March 19, 2024
Tuesday, March 19, 2024

HomeFact CheckNewsFact Check: ജി 7 ഉച്ചകോടിയിൽ നരേന്ദ്ര മോദിയെ ലോക നേതാക്കൾ അവഗണിച്ചോ?

Fact Check: ജി 7 ഉച്ചകോടിയിൽ നരേന്ദ്ര മോദിയെ ലോക നേതാക്കൾ അവഗണിച്ചോ?

Authors

Vasudha noticed the growing problem of mis/disinformation online after studying New Media at ACJ in Chennai and became interested in separating facts from fiction. She is interested in learning how global issues affect individuals on a micro level. Before joining Newschecker’s English team, she was working with Latestly.

Sabloo Thomas
Pankaj Menon

Claim
അടുത്തിടെ ജപ്പാനിലെ ഹിരോഷിമയിൽ നടന്ന ജി 7 ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലോക നേതാക്കൾ അവഗണിച്ചു.
Fact
തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദം ഉന്നയിക്കുന്നതിനായി ദൈർഘ്യമേറിയ വീഡിയോയുടെ ക്ലിപ്പ് ചെയ്ത പതിപ്പ് പ്രചരിപ്പിക്കുന്നു. ദൈർഘ്യമേറിയ പതിപ്പിൽ, പ്രധാനമന്ത്രി മോദി മറ്റ് നേതാക്കളുമായി സംവദിക്കുന്നത് കാണാം.

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും യുഎസ് പ്രസിഡന്റ് ജോ ബൈഡനും സംഭാഷണത്തിൽ ഏർപ്പെടുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒറ്റയ്ക്ക് നിൽക്കുന്ന വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വൈറലാകുകയാണ്. അടുത്തിടെ ജപ്പാനിലെ ഹിരോഷിമയിൽ നടന്ന ജി 7 ഉച്ചകോടിയിൽ പ്രധാനമന്ത്രിയെ ലോക നേതാക്കൾ എങ്ങനെ അവഗണിച്ചു എന്നതിന്റെ തെളിവാണ് വീഡിയോഎന്നാണ്  പങ്കിടുന്നവർ അവകാശപ്പെടുന്നത്. 

“ജി 7 ഉച്ചകോടിയിൽ ലോക നേതാക്കൾക്കിടയിൽ ഒരുത്തനും തിരിഞ്ഞു നോക്കാത്ത നമ്മുടെ ജിയുടെ വീഡിയോ ഒന്ന് കണ്ടു നോക്കിക്കേ,” എന്നാണ് വീഡിയോയുടെ അടിക്കുറിപ്പ്.

I Am Congress എന്ന ഐഡിയിൽ നിന്നും ഞങ്ങൾ കാണുമ്പോൾ 2.2 k പേർ പോസ്റ്റ് ഷെയർ ചെയ്തിട്ടുണ്ട്.

I Am Congress's Post
I Am Congress‘s Post

RAHUL GANDHI FANS KERALA നിന്നും ഞങ്ങൾ കാണും വരെ 33 പേരാണ് പോസ്റ്റ് ഷെയർ ചെയ്തത്.

RAHUL GANDHI FANS KERALA's Post
RAHUL GANDHI FANS KERALA‘s Post

ഞങ്ങൾ കാണുമ്പോൾ,UDF Online എന്ന ഐഡിയിൽ നിന്നും 27 പേർ പോസ്റ്റ് ഷെയർ ചെയ്തിട്ടുണ്ട്.

UDF Online 's Post
UDF Online ‘s Post

Saleem Cholamukhath എന്ന ഐഡിയിൽ നിന്നും 21  പേർ പോസ്റ്റ് ഷെയർ ചെയ്തിട്ടുണ്ട്.

Saleem Cholamukhath's Post
Saleem Cholamukhath‘s Post

ഇവിടെ വായിക്കുക:Fact Check: കേരളത്തിൽ ആർഎസ്എസ് പ്രവർത്തകയെ മുസ്ലീങ്ങൾ കൊലപ്പെടുത്തുന്ന വീഡിയോ ആണോ ഇത്?

Fact Check/Verification 

YouTubeൽ “Modi,” G7 leaders”, “photo” എന്നീ വാക്കുകൾ ഉപയോഗിച്ചുള്ള കീവേഡ് സേർച്ച്, 2023 മെയ് 20-ന് നരേന്ദ്ര മോദിയുടെ ഔദ്യോഗിക ചാനലിൽ അപ്‌ലോഡ് ചെയ്‌ത ഒരു വീഡിയോയിലേക്ക് ഞങ്ങളെ നയിച്ചു.

From the youtube channel of Modi
From the youtube channel of Modi

YouTube വീഡിയോയിൽ 2:27 മിനിറ്റിനുള്ളിൽ വൈറൽ ഫൂട്ടേജ് ഞങ്ങൾ കണ്ടെത്തി. ക്ലിപ്പിൽ  ഡിജിറ്റലായി കൃത്രിമം കാണിച്ചിട്ടില്ലെന്ന നിഗമനത്തിലേക്ക് അത് ഞങ്ങളെ നയിച്ചു.

ഫോട്ടോഷൂട്ടിന് ശേഷം വിശിഷ്ടാതിഥികൾ വേദിയിൽ നിന്ന് ഇറങ്ങുമ്പോൾ എടുത്ത ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്. ഇപ്പോൾ പ്രചരിക്കുന്ന ദൃശ്യങ്ങൾക്ക് കഴിഞ്ഞ്, ചില നിമിഷങ്ങൾക്ക് ഉള്ളിൽ, പ്രധാനമന്ത്രി മോദി ജാപ്പനീസ് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയുമായി സംവദിക്കുന്നതിനിടെ വേദിയിൽ നിന്ന് ഇറങ്ങുന്നത് YouTube വീഡിയോയിൽ കാണാം.

From the youtube channel of Modi

കൂടാതെ, വീഡിയോയുടെ ആദ്യ കുറച്ച് ഫ്രെയിമുകളിൽ പ്രധാനമന്ത്രി മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനൊപ്പം ഫോട്ടോഷൂട്ട് ലൊക്കേഷനിലേക്ക് നടക്കുന്നത് കാണാം.

From the youtube channel of Modi
From the youtube channel of Modi

ജപ്പാനിലെ ജി 7 ഉച്ചകോടിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്‌ത ഫോട്ടോഗ്രാഫുകൾ, “ഫാമിലി ഫോട്ടോ” പരിപാടിയിൽ പ്രധാനമന്ത്രി മോദി ഫ്രഞ്ച് പ്രസിഡന്റുമായും ജാപ്പനീസ് പ്രധാനമന്ത്രിയുമായും ആശയവിനിമയം നടത്തുന്നതും കാണിക്കുന്നു.

ഗെറ്റി ഇമേജസിൽ അപ്‌ലോഡ് ചെയ്ത ഫോട്ടോയിൽ പ്രധാനമന്ത്രി മോദി ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസ്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ എന്നിവരുമായി ആശയവിനിമയം നടത്തുന്നതാണ്.


ഇവിടെ വായിക്കുക:Fact Check: ഹജ്ജിന് പോകുന്നവർക്ക് കെഎസ്ആർടിസി 30 ശതമാനം ഇളവ് അനുവദിക്കുന്നുണ്ടോ?

Conclusion 


അടുത്തിടെ ജപ്പാനിൽ നടന്ന ജി 7 ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദിയെ ലോക നേതാക്കൾ അവഗണിക്കുന്നത് കാണിക്കാൻ ദൈർഘ്യമേറിയ വീഡിയോയുടെ ക്ലിപ്പ് ചെയ്ത പതിപ്പ് ഷെയർ ചെയ്ത് പ്രചരിപ്പിക്കുകയാണെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു. 

Result: Missing Context

ഇവിടെ വായിക്കുക:Fact Check: കേരളത്തിൽ ആർഎസ്എസ് പ്രവർത്തകയെ മുസ്ലീങ്ങൾ കൊലപ്പെടുത്തുന്ന വീഡിയോ ആണോ ഇത്?

Sources
Youtube video, Narendra Modi, May 20, 2023
G7 official website
Getty images


ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള  ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

Authors

Vasudha noticed the growing problem of mis/disinformation online after studying New Media at ACJ in Chennai and became interested in separating facts from fiction. She is interested in learning how global issues affect individuals on a micro level. Before joining Newschecker’s English team, she was working with Latestly.

Sabloo Thomas
Pankaj Menon

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular