Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
ഇന്ത്യൻ വ്യോമസേനയുടെ (ഐഎഎഫ്) തേജസ് യുദ്ധവിമാനത്തെ പത്രസമ്മേളനത്തിനിടെ വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ എ പി സിംഗ് നിശിതമായി വിമർശിക്കുന്നതായി അവകാശപ്പെടുന്ന ഒരു വീഡിയോ ഓൺലൈനിൽ പ്രചരിക്കുന്നു .

“ഇന്ത്യൻ സർക്കാരിനോട് ഇത് പറത്തരുതെന്നും വ്യോമസേനയിൽ ഉൾപ്പെടുത്തരുതെന്നും ഞാൻ നേരത്തെ തന്നെ പറഞ്ഞിരുന്നു. പക്ഷേ അവർ ഞങ്ങളുടെ വാക്കു കേട്ടില്ല. നോക്കൂ, ഇന്ന് ഇത് സംഭവിച്ചു. ഇത് വിമാനമല്ല. ഇത് സമൂസയാണ്. സമൂസകൾ പറക്കാൻ ഉദ്ദേശിച്ചുള്ളതല്ല,” ഒമ്പത് സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ,2025 നവംബർ 21 വെള്ളിയാഴ്ച ദുബായ് എയർ ഷോയിൽ വ്യോമ പ്രദർശനത്തിനിടെ തകർന്നുവീണ തേജസ് യുദ്ധവിമാനത്തെ പരാമർശിച്ചുകൊണ്ട് വൈറൽ വീഡിയോയിൽ, വ്യോമസേനാ മേധാവി പറയുന്നത് കേൾക്കാം. അപകടത്തിൽ വിമാനത്തിന്റെ പൈലറ്റ് വിങ് കമാൻഡർ നമാൻഷ് സിയാൽ കൊല്ലപ്പെട്ടിരുന്നു.
ഇവിടെ വായിക്കുക:മാലിന്യം നിറഞ്ഞ ഒരു ചവറ്റുകുട്ടയ്ക്കരികിൽ വിശ്രമിക്കുന്ന മാളികപ്പുറത്തിന്റെ ഫോട്ടോ 2018ലേത്
“IAF Chief”, “Tejas fighter jet” എന്നീ വാക്കുകൾ ഉപയോഗിച്ച് സേർച്ച് ചെയ്തപ്പോൾ വൈറലായ അവകാശവാദം സ്ഥിരീകരിക്കുന്ന വിശ്വസനീയമായ വാർത്താ റിപ്പോർട്ടുകളൊന്നും ലഭിച്ചില്ല. ഇന്ത്യൻ വ്യോമസേനയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളിലും അത്തരം വിവരങ്ങൾ ഉണ്ടായിരുന്നില്ല.
വൈറൽ വീഡിയോയുടെ കീഫ്രെയിമുകളുടെ ഒരു റിവേഴ്സ് ഇമേജ് സെർച്ച് ഞങ്ങളെ 93 -ാമത് വ്യോമസേന ദിനത്തോടനുബന്ധിച്ച് 2025 ഒക്ടോബർ 3-ന് നടന്ന പത്രസമ്മേളനത്തിലേക്ക് നയിച്ചു. അതിൽ വ്യോമസേനാ മേധാവിയെ അതേ പശ്ചാത്തലത്തിൽ കാണിക്കുന്നു. പത്രസമ്മേളനം അപകടത്തിന് മുൻപ് നടന്നതാണ്.

2025 നവംബർ 23-ന് പിഐബി എക്സിൽ വൈറൽ വീഡിയോയിൽ എഐ ഉപയോഗിച്ച് കൃത്രിമത്വം കാട്ടിയിട്ടുണ്ടെന്ന് എയർ ചീഫ് മാർഷൽ എപി സിംഗ് തേജസ് യുദ്ധവിമാനത്തെ വിമർശിക്കുന്നത് തെറ്റായി കാണിക്കുന്നുവെന്നും വ്യക്തമാക്കി.
ഇവിടെ വായിക്കുക:‘അടിച്ചു ഫിറ്റായി’ തേജസ്വി യാദവ്; വീഡിയോ കൃത്രിമത്വം വരുത്തി നിർമ്മിച്ചതാണ്
(ഈ വീഡിയോ ആദ്യം ഫാക്ട് ചെക്ക് ചെയ്തത് ഞങ്ങളുടെ ഇംഗ്ലീഷ് ടീമാണ്. അത് ഇവിടെ വായിക്കാം)
Sources
Resemble AI website
Hiya Deepfake Voice Detector
X post, PIB Fact Check, November 23, 2025
Youtube video, ANI Bharat, October 3, 2025