Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
മദ്യപിച്ച ശേഷം ആർജെഡി നേതാവ് തേജസ്വി യാദവ് മാധ്യമങ്ങളുമായി സംസാരിക്കുന്നു.
യാദവ് മദ്യപിച്ച അവസ്ഥയിലാണെന്ന് കാണിക്കാൻ വീഡിയോയുടെ പ്ലേബാക്ക് വേഗതയിൽ കൃത്രിമം കാണിച്ചിരിക്കുന്നു.
‘അടിച്ചു ഫിറ്റായി’ തേജസ്വി യാദവ് സംസാരിക്കുന്നുവെന്ന് അവകാശപ്പെടുന്ന ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നുണ്ട്. വളരെ പതുക്കെ, വ്യക്തതയില്ലാതെ,നാവ് കുഴഞ്ഞു കൊണ്ടാണ് വീഡിയോയിൽ തേജസ്വി സംസാരിക്കുന്നത്. ‘അണ്ണൻ ഫുൾ ഫിറ്റ് ആണല്ലോ… എന്തൊക്കെയോ പറയുന്നുണ്ട്. ഈശ്വരാ ബീഹാറിലെ ജനങ്ങൾ രക്ഷപ്പെട്ടു എന്ന് വേണം കരുതാൻ,” എന്ന വിവരണത്തോടെയാണ് വീഡിയോ. പ്രചരിക്കുന്ന വീഡിയോ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള മൂന്നാം മന്ത്രിസഭയിലെ ബിഹാറിൽ നിന്നുള്ള മന്ത്രിമാരെ കുറിച്ച് തേജസ്വി യാദവ് അഭിപ്രായം പറയുന്നത് കാണിക്കുന്നതാണ്.
43-സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ, യാദവ് പറയുന്നത് ഇങ്ങനെയാണ്:, “ഞാൻ ഇപ്പോൾ എത്തിയതേയുള്ളൂ. മന്ത്രാലയങ്ങൾ അനുവദിക്കുക എന്നത് പ്രധാനമന്ത്രിയുടെ പ്രത്യേകാവകാശമാണ്, പക്ഷേ എല്ലാ വകുപ്പുകളിലും ജോലി നടക്കണം. എന്നിരുന്നാലും, ബിഹാർ കാരണമാണ് അദ്ദേഹം (നരേന്ദ്ര മോദി) പ്രധാനമന്ത്രിയായത്, പക്ഷേ ബിഹാറിലെ നേതാക്കൾക്ക് നൽകിയ മന്ത്രാലയങ്ങൾ അവരുടെ പ്രാധാന്യം കുറച്ചതായി കാണിക്കുന്നു.”
ബീഹാർ തിരഞ്ഞെടുപ്പിന് ശേഷം ബിജെപി നയിക്കുന്ന എൻഡിഎ മുന്നണി അധികാരത്തിൽ വരികയും ആർജെഡി നയിക്കുന്ന ഇന്ത്യ മുന്നണി വീണ്ടും പ്രതിപക്ഷമായി തുടരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പോസ്റ്റുകൾ.

ഇവിടെ വായിക്കുക:മാലിന്യം നിറഞ്ഞ ഒരു ചവറ്റുകുട്ടയ്ക്കരികിൽ വിശ്രമിക്കുന്ന മാളികപ്പുറത്തിന്റെ ഫോട്ടോ 2018ലേത്
ചില വീഡിയോകളിൽ സ്ക്രീനിന്റെ മുകളിൽ വലതുവശത്ത് റിപ്പബ്ലിക് ഭാരതിന്റെ വാട്ടർമാർക്ക് ഞങ്ങൾ ശ്രദ്ധിച്ചു.

ഈ സൂചന അനുസരിച്ച്, റിപ്പബ്ലിക് ഭാരതിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ “തേജസ്വി യാദവ്” എന്ന കീവേഡ് ഞങ്ങൾ തിരഞ്ഞു. അപ്പോൾ,2024 ജൂൺ 11-ന് “മന്ത്രിസഭാ വിഹിതത്തിൽ വിമർശനം ഉന്നയിച്ചപ്പോൾ തേജസ്വി യാദവ് എന്താണ് പറഞ്ഞത്?
(ഹിന്ദിയിൽ നിന്ന് വിവർത്തനം ചെയ്തത്) ” എന്ന തലക്കെട്ടോടെ യാദവിന്റെ ഒരു വീഡിയോ ലഭിച്ചു.

വൈറൽ ക്ലിപ്പിന്റെ കീഫ്രെയിമുകൾ റിപ്പബ്ലിക് ഭാരതിന്റെ യൂട്യൂബ് വീഡിയോയുമായി താരതമ്യം ചെയ്തപ്പോൾ, അവ സമാനമാണെന്ന് ഞങ്ങൾ കണ്ടെത്തി. രണ്ട് വീഡിയോകളിലും യാദവ് ഒരേ പരാമർശം നടത്തുന്നത് കേൾക്കാം.

വൈറൽ വീഡിയോയുടെ ദൈർഘ്യം 43 സെക്കൻഡ് ആണെന്ന് ഞങ്ങൾ ശ്രദ്ധിച്ചു. അതേസമയം റിപ്പബ്ലിക് ഭാരത് ഫൂട്ടേജ് 30 സെക്കൻഡ് ദൈർഘ്യമുള്ളതായിരുന്നു.
ഇതിനെത്തുടർന്ന്, റിപ്പബ്ലിക് ഭാരതിന്റെ ഫൂട്ടേജിന്റെ പ്ലേബാക്ക് വേഗത, 0.75 ആയി കുറച്ചു, അപ്പോൾ വൈറൽ ഫൂട്ടേജിൽ കേട്ടതിന് സമാനമായി യാദവിന്റെ പ്രസംഗത്തിലെ ഉച്ചാരണം മാറിയതായി കണ്ടെത്തി. വൈറൽ ഫൂട്ടേജുകളുടെ പ്ലേബാക്ക് പ്രസംഗം കൃത്രിമമായി നിർമ്മിച്ചതാണെന്നും യാദവ് മദ്യപിച്ചാണ് സംസാരിക്കുന്നതെന്ന ധാരണ നൽകുന്ന തരത്തിൽ വേഗത കുറച്ചതാണെന്നുമുള്ള നിഗമനത്തിൽ അത് ഞങ്ങളെ എത്തിച്ചു..
രണ്ട് വീഡിയോകളുടെയും പ്ലേബാക്ക് വേഗത തമ്മിലുള്ള താരതമ്യം താഴെ കാണാം.
വൈറൽ ആയ ഈ ദൃശ്യങ്ങൾ 2024 ജൂൺ 10 ന് വാർത്താ ഏജൻസിയായ പിടിഐ എക്സിൽ പങ്കിട്ടിട്ടുണ്ട്.
“മന്ത്രാലയങ്ങൾ അനുവദിക്കുക എന്നത് പ്രധാനമന്ത്രിയുടെ പ്രത്യേകാവകാശമാണ്, പക്ഷേ എല്ലാ വകുപ്പുകളിലും ജോലി നടക്കണം. എന്നിരുന്നാലും, ബിഹാർ കാരണമാണ് അദ്ദേഹം പ്രധാനമന്ത്രിയായത്, പക്ഷേ ബിഹാറിലെ നേതാക്കൾക്ക് നൽകിയ മന്ത്രാലയങ്ങൾ അവരുടെ പ്രാധാന്യം കുറച്ചതായി കാണിക്കുന്നു,” തേജസ്വി യാദവ് പറഞ്ഞതായി ഈ വാർത്തയിൽ പറയുന്നു.

വീഡിയോയുടെ അല്പം ദൈർഘ്യമേറിയ പതിപ്പ് (39 സെക്കൻഡ്) 2024 ജൂൺ 11-ന് എൻഡിടിവി യൂട്യൂബിൽ പങ്കിട്ടിട്ടുണ്ട്.
വീഡിയോ ശ്രദ്ധാപൂർവ്വം വിശകലനം ചെയ്തപ്പോൾ, തേജസ്വി യാദവിന്റെ പരാമർശങ്ങൾ കാണിക്കുന്ന ക്ലിപ്പ് റിപ്പബ്ലിക് ഭാരതിന്റെ ഫൂട്ടേജിൽ കാണുന്നതുപോലെ 30 സെക്കൻഡ് ദൈർഘ്യമുള്ളതാണെന്ന് ഞങ്ങൾ ശ്രദ്ധിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള മൂന്നാം മന്ത്രിസഭയിലെ ബീഹാർ നേതാക്കൾക്കുള്ള മന്ത്രിസ്ഥാന വിഹിതത്തെക്കുറിച്ച് യാദവ് അഭിപ്രായം പറയുന്ന 30 സെക്കൻഡ് ദൈർഘ്യമുള്ള ദൃശ്യങ്ങൾ വാർത്താ ഏജൻസിയായ എഎൻഐയും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പത്രസമ്മേളനത്തിന് മുമ്പ് യാദവ് മദ്യപിച്ചിട്ടുണ്ടോ എന്ന് ഞങ്ങൾക്ക് സ്വതന്ത്രമായി പരിശോധിക്കാൻ കഴിഞ്ഞില്ല. എന്നിരുന്നാലും, വൈറൽ വീഡിയോയുടെ പ്ലേബാക്ക് വേഗതയിൽ കൃത്രിമം കാണിച്ച് ആർജെഡി നേതാവ് മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ മദ്യപിച്ചിരിന്നതായി കാണിക്കുന്ന തരത്തിലാക്കുകയായിരുന്നുവെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ കണ്ടെത്തി.
ഇവിടെ വായിക്കുക:‘ഇന്ത്യയുടെ വിമോചനം ഇസ്ലാമിലൂടെ’ എന്ന തെരഞ്ഞെടുപ്പ് പോസ്റ്റർ എഡിറ്റ് ചെയ്തതാണ്
മദ്യപിച്ച ശേഷം ആർജെഡി നേതാവ് തേജസ്വി യാദവ് മാധ്യമങ്ങളുമായി സംസാരിക്കുന്ന വൈറൽ ദൃശ്യങ്ങൾ ഡിജിറ്റലായി കൃത്രിമം കാണിച്ച് നിർമ്മിച്ചതാണെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ കണ്ടെത്തി.
(ഈ വീഡിയോ ആദ്യം ഫാക്ട് ചെക്ക് ചെയ്തത് ഞങ്ങളുടെ ഇംഗ്ലീഷ് ടീമാണ്. അത് ഇവിടെ വായിക്കാം)
Sources
YouTube Video By Republic Bharat, Dated June 11, 2024
X Post By PTI, Dated June 10, 2024
YouTube Video By NDTV, Dated June 10, 2024
Sabloo Thomas
November 29, 2025
Sabloo Thomas
November 22, 2025
Sabloo Thomas
November 15, 2025