Friday, April 25, 2025
മലയാളം

Fact Check

കശ്മീർ ഫയൽസ്  കണ്ട് ലാൽ കൃഷ്ണ അദ്വാനി കരഞ്ഞുവെന്ന് അവകാശപ്പെടുന്ന  വൈറൽ വീഡിയോ 2020ലേതാണ് 

banner_image

1990-ൽ താഴ്‌വരയിൽ നിന്നുള്ള ‘കാശ്മീരി പണ്ഡിറ്റുകളുടെ പലായനത്തെ’ ആസ്പദമാക്കിയുള്ള ഒരു സിനിമയാണ് കശ്മീർ ഫയൽസ്. മാർച്ച് 11-ന് റിലീസ് ചെയ്തതു മുതൽ സിനിമ   സമൂഹ മാധ്യമങ്ങളിൽ വളരെയധികംചർച്ച ചെയ്യപ്പെടുന്നുണ്ട്. ആദ്യ ആഴ്ച്ച തന്നെ  ബോക്‌സ് ഓഫീസിൽ നിന്ന് 27 കോടിയിലധികം കളക്ഷൻ നേടി വിവേക് ​​അഗ്നിഹോത്രി സംവിധാന ചെയ്ത ഈ സിനിമ. “കാശ്മീർ കലാപകാലത്ത് കാശ്മീരി ഹിന്ദുക്കളുടെ പലായനത്തെക്കുറിച്ച് സിനിമ ചെയ്യാൻ ധൈര്യം കാണിച്ചതിന്,” പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ചിത്രത്തിന്റെ നിർമ്മാതാക്കളെ അഭിനന്ദിച്ചു.

ഈ പശ്ചാത്തലത്തിൽ, മുതിർന്ന ബിജെപി നേതാവ് ലാൽ കൃഷ്ണ അദ്വാനിയുടെ ഇരുപത്തിയഞ്ച് സെക്കൻഡ് ദൈർഘ്യമുള്ള ഒരു  വീഡിയോ ഫേസ്ബുക്കിൽ പ്രചരിക്കുന്നുണ്ട്.”മുതിർന്ന ബിജെപി നേതാവ് ശ്രീ എൽ.കെ. അദ്വാനി കശ്മീരി പണ്ഡിറ്റുകളെ കേന്ദ്രീകരിച്ച് നിർമ്മിച്ച സിനിമ കണ്ട് അദ്വാനി കരഞ്ഞു. ജിഹാദ് 1990ൽ ഒന്നരലക്ഷം കശ്മീരി ഹിന്ദുക്കളെ ഭവനരഹിതരാക്കി. ആദ്യമായി വിവേക് ​​രഞ്ജൻ അഗ്നിഹോത്രി ജി സത്യം കാണിക്കാൻ ധൈര്യപ്പെട്ടു. കാശ്മീർ ഫയൽസ് സിനിമ കാണണം,” എന്ന വിവരണത്തോടെയാണ് വീഡിയോ ഷെയർ ചെയ്യപ്പെടുന്നത്.

K Surendran Kks Mathur  എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റ് ഞങ്ങൾ കണ്ടപ്പോൾ അതിന് 165 ഷെയറുകൾ ഉണ്ടായിരുന്നു.

K Surendran Kks Mathur’s Video

ഞങ്ങൾ കണ്ടപ്പോൾ, Kunnuvila Sudheesh കുന്നുവിള സുധീഷ്  എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിന് 104 ഷെയറുകൾ ഉണ്ടായിരുന്നു.

 Kunnuvila Sudheesh കുന്നുവിള സുധീഷ്  ‘s Post

വിവേക് ​​അഗ്നിഹോത്രി സംവിധാനം ചെയ്ത ചിത്രത്തിൽ മിഥുൻ ചക്രവർത്തി, അനുപം ഖേർ, ദർശൻ കുമാർ, പല്ലവി ജോഷി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 1990-ൽ, ‘പലായനം ചെയ്ത  കശ്മീരി പണ്ഡിറ്റുകളുടെ’  ഒന്നാം തലമുറയുടെ വീഡിയോ അഭിമുഖങ്ങളെ അടിസ്ഥാനമാക്കിയുള്ള ഒരു കഥയാണ് ‘ദി കശ്മീർ ഫയൽസ്’.

Fact Check/Verification

ലാൽ കൃഷ്ണ അദ്വാനി’ എന്ന കീവേഡിനൊപ്പം വൈറൽ വീഡിയോയുടെ കീഫ്രെയിമുകൾ ഉപയോഗിച്ച് ന്യൂസ്‌ചെക്കർ ഗൂഗിളിൽ റിവേഴ്‌സ് ഇമേജ് സെർച്ചുകൾ നടത്തി. 2020-ലെ ഒന്നിലധികം വാർത്താ റിപ്പോർട്ടുകളിൽ നിന്നും സിനിമ
കണ്ടതിന് ശേഷം അദ്വാനി കരയുന്നതായി അവകാശപ്പെടുന്ന വൈറൽ വീഡിയോയിൽ നിന്നുള്ള സ്റ്റില്ലുകൾ കണ്ടെത്തി.

2020 ഫെബ്രുവരി 10-ന് ഇന്ത്യ ടുഡേയുടെ റിപ്പോർട്ട് അനുസരിച്ച്, ‘ശിക്കാരാ  സിനിമയുടെ സ്ക്രീനിംഗിന് ശേഷം  എൽകെ അദ്വാനി പൊട്ടികരഞ്ഞു. “ദേശീയ തലസ്ഥാനമായ ഡൽഹിയിൽ  എൽകെ അദ്വാനി ശിക്കാര കാണുന്നതിന്റെ ക്ലിപ്പ് സംവിധായകൻ  വിധു വിനോദ് ചോപ്ര ട്വിറ്ററിൽ പങ്കിട്ടു. 45 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ അദ്വാനി കണ്ണുനീർ അടക്കാൻ  ശ്രമിക്കുന്നതും അദ്ദേഹത്തെ ആശ്വസിപ്പിക്കാൻ ചോപ്ര അദ്ദേഹത്തിന്റെ  ഇരിപ്പിടത്തിലേക്ക് ഓടുന്നതും കാണം. അദ്വാനിയുടെ മകൾ പ്രതിഭ അദ്ദേഹത്തിന്റെ തൊട്ടടുത്ത് ഇരിക്കുന്നതും ക്ലിപ്പിൽ കാണാം.

2020 ഫെബ്രുവരി 7 ന് ചോപ്ര ട്വിറ്ററിൽ പങ്കുവെച്ച അദ്വാനിയുടെ വീഡിയോയും ഇന്ത്യാ ടുഡേ  റിപ്പോർട്ടിനൊപ്പം ചേർത്തിട്ടുണ്ടായിരുന്നു. “ശ്രീ എൽ കെ അദ്വാനി #ശിക്കാരയുടെ പ്രത്യേക സ്‌ക്രീനിംഗിൽ. ചിത്രത്തിന് നിങ്ങൾ തന്ന  അനുഗ്രഹത്തിനും നിങ്ങളുടെ അഭിനന്ദനത്തിനും ഞങ്ങൾ വളരെ വിനയാന്വിതരും നന്ദിയുള്ളവരുമാണ് സാർ,” എന്ന്  ചോപ്ര ട്വീറ്ററിൽ കുറിച്ചു.

2020 ഫെബ്രുവരി 8-ന് ടൈംസ് ഓഫ് ഇന്ത്യയുടെ ഒരു റിപ്പോർട്ടും തിരച്ചിലിൽ ഞങ്ങൾക്ക് കിട്ടി.ആ റിപ്പോർട്ട് അനുസരിച്ച്,  ശിക്കാരാ സിനിമയുടെ  പ്രത്യേക സ്ക്രീനിംഗ് ദേശീയ തലസ്ഥാനത്ത് നടന്നു. അതിൽ മുതിർന്ന രാഷ്ട്രീയ നേതാവായ എൽ കെ അദ്വാനിയും മകൾ പ്രതിഭ അദ്വാനിയും പങ്കെടുത്തു.” സംവിധായകൻ  വിധു വിനോദ് ചോപ്ര ചിത്രം കണ്ട ശേഷം വികാരഭരിതനായ അദ്വാനിയുടെ വീഡിയോ പങ്കുവെച്ചുവെന്ന് റിപ്പോർട്ട് പറയുന്നു.

ന്യൂസ്‌ചെക്കർ അന്വേഷണം തുടർന്നു. യൂട്യൂബിൽ ‘ലാൽ കൃഷ്ണ അദ്വാനി ശിക്കാര’ എന്ന വാക്കുകൾ ഉപയോഗിച്ച് തിരഞ്ഞു. അപ്പോൾ ഈ  വീഡിയോ 2020 ൽ നിരവധി ചാനലുകൾ അപ്‌ലോഡ് ചെയ്തതായി കണ്ടെത്തി.
വിധു വിനോദ് ചോപ്രയുടെ ശിക്കാര കണ്ടതിന് ശേഷം എൽ കെ അദ്വാനി വികാരാധീനനായി എന്ന അടിക്കുറിപ്പോടെ 2020 ഫെബ്രുവരി 7 ന് ഇന്ത്യ ടിവിയുടെ ഔദ്യോഗിക യൂട്യൂബ് ചാനലിലും വീഡിയോ അപ്‌ലോഡ് ചെയ്തിട്ടുണ്ട്.

മറ്റ് നിരവധി യൂട്യൂബ് ചാനലുകളും  വീഡിയോ അപ്‌ലോഡ് ചെയ്തിട്ടുണ്ട്.

ഈ അവകാശവാദം ഞങ്ങളുടെ ഇംഗ്ലീഷ് ഫാക്ട് ചെക്ക് ടീം പരിശോധിച്ചിട്ടുണ്ട്. അത് ഇവിടെ വായിക്കാം.

Conclusion

കശ്മീർ ഫയലുകൾ കണ്ട് ലാൽ കൃഷ്ണ അദ്വാനി കരയുന്നതായി കാണിക്കുന്നതായി അവകാശപ്പെടുന്ന വൈറൽ വീഡിയോ തെറ്റിദ്ധരിപ്പിക്കുന്നതാണ്. ഈ വീഡിയോ യഥാർത്ഥത്തിൽ 2020 മുതൽ നിലവിലുണ്ട്.  ‘ശിക്കാര’ എന്ന സിനിമ കണ്ട് അദ്വാനി വികാരാധീനനാകുന്നതാണ് വീഡിയോയിൽ ഉള്ളത്.

വായിക്കാം:ചൈനീസ് നിർമിതമായ കൃതിമ പെണ്ണ് എന്ന പേരിൽ പ്രചരിക്കുന്ന പോസ്റ്റ് ഒരു വീഡിയോ ഗെയിമിൽ നിന്നുള്ളതാണ്

Result: False Context/False

Sources

News report by India Today

News report by Times Of India

YouTube Channel Of  India TV

Twitter Account OVidhu Vinod Chopra Films



ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള   ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി  ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

image
ഒരു അവകാശവാദത്തിന്റെ സത്യസന്ധത പരിശോധിക്കാൻ, പ്രതികരണം നൽകാൻ അല്ലെങ്കിൽ പരാതിപ്പെടാൻ, ഞങ്ങളെ വാട്സ്ആപ്പ് ചെയ്യുക +91-9999499044 അല്ലെങ്കിൽ ഞങ്ങളെ ഇമെയിൽ ചെയ്യുക checkthis@newschecker.in​. നിങ്ങൾ ബന്ധപ്പെടാനും ഫോർമുകൾ പൂരിപ്പിക്കാൻ കഴിയും.
Newchecker footer logo
Newchecker footer logo
Newchecker footer logo
Newchecker footer logo
About Us

Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check

Contact Us: checkthis@newschecker.in

17,908

Fact checks done

FOLLOW US
imageimageimageimageimageimageimage
cookie

ഞങ്ങളുടെ വെബ്‌സൈറ്റ് കുക്കീസ് ഉപയോഗിക്കുന്നു

ഞങ്ങൾ കുക്കീസ് മറ്റുള്ളവയും സാദൃശ്യമാക്കാൻ സഹായിക്കുന്നു, അറിയിക്കാൻ വാങ്ങിയിരിക്കുന്നവയും അളയാനും, ഒരു മികച്ച അനുഭവത്തിനും നൽകാൻ. 'ശരി' ക്ലിക്ക് ചെയ്താൽ അല്ലെങ്കിൽ കുക്കി മൊഴ്സിലേയ്ക്ക് ഒരു ഓപ്ഷൻ ഓൺ ചെയ്താൽ, നിങ്ങൾ ഇതിൽ സമ്മതിക്കുന്നു, നമ്മുടെ കുക്കി നയത്തിൽ വിവരിച്ച രൂപത്തിൽ.