America ഒഴിഞ്ഞു പോയത് ആഘോഷിക്കുന്ന ഒരു താലിബാനി മറ്റൊരു താലിബാനിയുടെ കാലില്‍ വെടിവയ്ക്കുന്നതു ഈ വീഡിയോയില്‍ കാണാം എന്ന വിവരണത്തോടെയാണ്.

Abdul Jabbar എന്ന ഐഡിയിൽ നിന്നും ഷെയർ ചെയ്ത പോസ്റ്റിനു ഞങ്ങൾ പരിശോധിക്കുമ്പോൾ 49 ഷെയറുകൾ ഉണ്ടായിരുന്നു.
BJP Mission kerala എന്ന ഐഡിയിൽ നിന്നും ഷെയർ ചെയ്ത പോസ്റ്റിനു ഞങ്ങൾ പരിശോധിക്കുമ്പോൾ 247 ഷെയറുകൾ ഉണ്ടായിരുന്നു.
അഫ്ഗാൻ വേഷത്തിലുള്ള രണ്ടു പേർ വെടിവെക്കുന്നു. അതിൽ ഒരാളുടെ ഉന്നം തെറ്റി മറ്റേയാളുടെ കാലിൽ കൊള്ളുന്നു. അയാൾ വീഴുന്നു. ഇത്രയുമാണ് വീഡിയോയിൽ ഉള്ളത്.
Fact Check/Verification
ഞങ്ങൾ വീഡിയോയിലെ കീ ഫ്രെയിമുകളിൽ ഒന്നിന്റെ റിവേഴ്സ് ഇമേജ് സേർച്ച് ചെയ്തു. അപ്പോൾ വീഡിയോ വിവിധ സാമൂഹ്യ മാധ്യമ ഇടങ്ങളിൽ പ്രചരിക്കുന്നുണ്ട് എന്ന് മനസിലായി.

ഇതിലെ സൂചനകൾ ഞങ്ങളെ ചില ഫേസ്ബുക്ക് പേജുകളിൽ എത്തിച്ചു. അത്തരം രണ്ടു ഫേസ്ബുക്ക് പേജുകളുടെ ലിങ്കുകൾ താഴെ ചേർക്കുന്നു.
America പിന്മാറിയത് ആഗസ്റ്റ് 30ന്
മറ്റൊരു വെബ്‌സൈറ്റിൽ നിന്നും ഈ വീഡിയോ ഞങ്ങൾക്ക് ലഭിച്ചു. ഇവയിൽ വീഡിയോയുടെ ഉറവിടം വ്യക്തമല്ല. എന്നാൽ വീഡിയോ 2020 മുതൽ പ്രചാരത്തിലുണ്ട് എന്ന് ഈ അന്വേഷണത്തിൽ വ്യക്തമായി.
അതിൽ നിന്നും America പിന്മാറിയ ശേഷം ഉള്ള അഫ്ഘാനിസ്ഥാനിലെ വീഡിയോ അല്ലിത് എന്ന് വ്യക്തം.
കാരണം രണ്ടു ദിവസം മുൻപ് ആഗസ്റ്റ് 30ന് മാത്രമാണല്ലോ അമേരിക്കയുടെ അഫ്ഗാനിസ്ഥാനിൽ നിന്നുള്ള പിന്മാറ്റം പൂർത്തിയായത്.
വായിക്കാം:Kashmirലെ 90കൾക്ക് ശേഷമുള്ള ആദ്യത്തെ ജന്മാഷ്‌ടമി ആഘോഷമല്ല ഈ കൊല്ലത്തേത്
Conclusion
ഈ ഫോട്ടോ താലിബാൻ അധിനിവേശത്തിനു ശേഷം അഫ്ഗാനിസ്ഥാനിൽ നിന്നുള്ളതല്ല. 2020 മുതൽ ഇൻറർനെറ്റിൽ ഈ വീഡിയോ ലഭ്യമാണ്.
Result: Misleading
Our Sources
https://www.facebook.com/permalink.php?story_fbid=4055894157862536&id=1871867862931854
https://m.facebook.com/watch/?v=199917964388779&_rdr
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.