Authors
Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.
അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണത്തിൽ വന്നതിനു ശേഷം പൗര സ്വാതന്ത്യ്രത്തിനു മേൽ ധാരാളം കടന്നുകയറ്റങ്ങൾ നടന്നതായി റിപോർട്ടുകൾ ഉണ്ട്. ഐക്യരാഷ്ട്ര സഭ ഈ അടുത്ത ദിവസങ്ങളിൽ അഫാനിസ്ഥാനിലെ മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ച് ഉത്കണ്ഠ രേഖപ്പെടുത്തിയിരുന്നു.
ഇത്തരം സാഹചര്യങ്ങൾ നിലനിൽക്കുമ്പോൾ, താലിബാൻ അഫ്‌ഗാനിൽ മൊബൈൽ ഫോൺ നിരോധിച്ചതിന് ശേഷംമുള്ള ദൃശ്യങ്ങൾ എന്ന അവകാശവാദത്തോടെ ഒരു വീഡിയോ ഫേസ്ബുക്കിൽ പ്രചരിക്കുന്നുണ്ട്.
യൂണിഫോം ധരിച്ച ചിലർ ധാരാളം മൊബൈൽ ഫോണുകൾ നിലത്ത് കൂടിയിട്ട് ചവിട്ടി നശിപ്പിക്കുന്നതാണ് വീഡിയോയിൽ ഉള്ളത്.
Arun Kovalam എന്ന ഐഡിയിൽ നിന്നും ഈ വീഡിയോ 55 പേർ ഞങ്ങൾ കാണുമ്പോൾ ഷെയർ ചെയ്തിട്ടുണ്ട്.
ഇതേ വീഡിയോ ഞങ്ങൾ കാണുമ്പോൾ, Baiju Bailu എന്ന ഐഡിയിൽ നിന്നും 16 പേർ ഷെയർ ചെയ്തിട്ടുണ്ട്.
Prince Uttuparambil എന്ന ഐഡിയിൽ നിന്നും 6 പേരും ഇതേ വീഡിയോ ഷെയർ ചെയ്തതായി ഞങ്ങളുടെ പരിശോധനയിൽ മനസിലായി.
Fact Check/Verification
താലിബാൻ മൊബൈൽ ഫോണുകൾ നിരോധിചിട്ടുണ്ടോ എന്നാണ് ആദ്യം പരിശോധിച്ചത്. അത്തരം ഏതെങ്കിലും ഉത്തരവുകൾ അവർ ഇറക്കിയതായി വാർത്തകൾ കണ്ടെത്താനായില്ല. എന്നാൽ സ്‌മാർട്ട്‌ഫോൺ ഉപയോഗിക്കുന്ന സ്ത്രീകൾക്കെതിരെ താലിബാൻ ഭീഷണി മുഴക്കി എന്ന് adn.comന്റെ വാർത്ത പറയുന്നു.
ഗസ്‌നി പ്രവിശ്യയിൽ മൊബൈൽ ഫോണും സംഗീതവും നിരോധിച്ചതായി gandhara.rferl.org എന്ന വെബ്‌സൈറ്റ് പറയുന്നു. എന്നാൽ ഒരു വാർത്തയിലും രാജ്യവ്യാപകമായി മൊബൈൽ ഫോൺ നിരോധനം ഉള്ളതായി കണ്ടില്ല.
ഞങ്ങൾ തുടർന്ന് വീഡിയോ ഇൻവിഡ് ടൂൾ ഉപയോഗിച്ച് കീ ഫ്രേമുകളായി വിഭജിച്ചു. അതിൽ ഒരു കീ ഫ്രേം ഉപയോഗിച്ച്,റിവേഴ്‌സ് ഇമേജ് സേർച്ച് നടത്തി.
അപ്പോൾ ട്വീറ്ററിൽ, Pdizaina05 എന്ന ഹാൻഡിലിൽ നിന്നും സ്വാഹ്‌ലി ഭാഷയിലെ കുറിപ്പിനൊപ്പം ഇതേ വീഡിയോ മുൻപ് ഷെയർ ചെയ്തതായി കണ്ടെത്തി.
ആ വീഡിയോയ്ക്ക് ഇപ്പോൾ പ്രചരിക്കുന്ന വീഡിയോയെക്കാൾ ക്ലാരിറ്റി ഉണ്ട്. ആ വീഡിയോയും പറയുന്നത് അഫ്ഗാനിസ്ഥാനിൽ താലിബാൻ സർക്കാർ മൊബൈൽ ഫോൺ നിരോധിച്ചുവെന്നാണ്.
ആ വീഡിയോയിലെ ദൃശ്യത്തിൽ യൂണിഫോമിട്ട ഒരാളുടെ കയ്യിൽ ബാഡ്ജും പാകിസ്ഥാൻ പതാകയും ഉള്ളതായി കണ്ടെത്താനായി. അതിൽ നിന്നും ദൃശ്യം പാകിസ്ഥാനിൽ നിന്നുള്ളതാണ് എന്ന് ബോധ്യപ്പെട്ടു.
തുടർന്നുള്ള തിരച്ചിലിൽ, KarachiNews21 എന്ന ഐഡിയിൽ നിന്നും ഡിസംബർ 29,2021 ന് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോ കിട്ടി. ഇപ്പോൾ പ്രചാരത്തിലുള്ള വീഡിയോയിലെ ചില ദൃശ്യങ്ങൾക്ക് സമാനമായ ചില ദൃശ്യങ്ങൾ ആ വീഡിയോയിൽ ഉണ്ട്.
ഉറുദുവിൽ ഉള്ള ആ പോസ്റ്റിലെ വിവരങ്ങൾ ഞങ്ങൾ ഗൂഗിൾ ട്രാൻസ്‌ലേറ്റിന്റെ സഹായത്തോടെ ഞങ്ങൾ വിവർത്തനം ചെയ്തു. ആ വിവർത്തനം ഇങ്ങനെയാണ്: “കസ്റ്റംസ് പിടികൂടിയ മയക്കുമരുന്ന് കത്തിക്കുന്നു.249 കിലോ മയക്കുമരുന്നും 55,000-ലധികം മദ്യക്കുപ്പികളും ന കത്തിച്ച് നശിപ്പിക്കുകയും ചെയ്യുന്നു. കള്ളക്കടത്ത് തടയുന്നതിന്റെ ഭാഗമായി പിടിച്ചെടുത്ത സിഗരറ്റ്, പുകയില, ഗ്ലാസ് ഫ്ലേവറുകൾ, മൊബൈൽ ഫോണുകൾ എന്നിവയും നശിപ്പിക്കപ്പെടുന്നു.
ഒരു കിലോയിലധികം ചുവന്ന ഗുഡ്ഗയും കത്തിച്ചു നശിപ്പിച്ചു.
വിവിധ രാസവസ്തുക്കൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ ഉൾപ്പെടെയുള്ള നശിപ്പിക്കപ്പെട്ടു”
തുടർന്ന്, Pakistan customs destroying smuggled alcohol,drugs and mobile phones, എന്ന കീ വേർഡുകൾ ഉപയോഗിച്ച് സേർച്ച് ചെയ്തപ്പോൾ, ഇതേ വിവരണത്തോടെ എന്നാൽ മറ്റൊരു ദൃശ്യത്തിനൊപ്പം ഒരു വീഡിയോ കിട്ടി.
ഡിസംബർ 30,2021നുള്ള വീഡിയോയുടെ തലവാചകം Pakistan Customs Destruction Ceremony എന്നാണ്.
ആ വീഡിയോയ്‌ക്കൊപ്പമുള്ള വിവരണം ഇങ്ങനെയാണ്: “കറാച്ചിയിലെ കലക്‌ട്രേറ്റ് ഓഫ് കസ്റ്റംസ് (എൻഫോഴ്‌സ്‌മെന്റ്) ബുധനാഴ്ച കോടിക്കണക്കിന് രൂപ വിലമതിക്കുന്ന മയക്കുമരുന്ന്, മദ്യം, ഗുഡ്ക, മരുന്നുകൾ, വെറ്റില എന്നിവയുൾപ്പെടെ കള്ളക്കടത്ത് വസ്തുക്കളും നിരോധിത വസ്തുക്കളും നശിപ്പിക്കുന്ന ചടങ്ങ് സംഘടിപ്പിച്ചു.”
ആ ചടങ്ങിൽ പങ്കെടുത്ത പ്രധാന ഉദ്യോഗസ്ഥന്റെ കയ്യിലും വൈറൽ വീഡിയോയിലെ യൂണിഫോം ധരിച്ച വ്യക്തിയുടെ കയ്യിൽ കണ്ട പാകിസ്ഥാൻ പതാകയും ബാഡ്ജും കണ്ടെത്തി.
“ന്യൂ ഇയർ ഈവിനു മുൻപ്, പാക്കിസ്ഥാന്റെ കസ്റ്റംസ് ഏജൻസി 13.9 മില്യൺ ഡോളർ വിലമതിക്കുന്ന കള്ളക്കടത്ത് മദ്യം, മയക്കുമരുന്ന്, നിരോധിത വസ്തുക്കൾ എന്നിവയുടെ വിപുലമായ ശേഖരം കത്തിക്കുന്ന ഒരു ചടങ്ങ് സംഘടിപ്പിച്ചുവെന്ന്” പറയുന്ന vice.com വാർത്തയും ഞങ്ങളുടെ തിരച്ചിലിൽ കിട്ടി.
Conclusion
ഇപ്പോൾ ഫേസ്ബുക്കിൽ പ്രചരിക്കുന്ന വീഡിയോ അഫ്ഗാനിസ്ഥാനിൽ നിന്നുള്ളതല്ല. പോരെങ്കിൽ, രാജ്യവ്യാപകമായി അഫ്ഗാനിസ്ഥാനിൽ താലിബാൻ മൊബൈൽ ഫോണുകൾ നിരോധിച്ചു എന്ന് ഒരു വാർത്ത മാധ്യമവും റിപ്പോർട്ട് ചെയ്തിട്ടില്ല. പ്രചരിക്കുന്ന ദൃശ്യം, പാകിസ്താനി കറാച്ചിയില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്ത കള്ളക്കടത്ത് വസ്തുക്കൾ നശിപ്പിക്കുന്നതിന്റേതാണ്.
വായിക്കാം: ഈ ചിത്രങ്ങൾ ഈ കൊല്ലത്തെ Republic Day പരേഡിൽ നിന്നുള്ളതോ?
Result: Misleading/Partly False
Sources
Dr. Essa Laboratory & Diagnostic Centre Official
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.
Authors
Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.