ആരും സഹായിക്കാൻ ഇല്ലാതെ അവശയായ ഗർഭിണിയെ സൈനികർ സഹായിക്കുന്നുവെന്നു അവകാശപ്പെടുന്ന ഒരു വീഡിയോ വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നുണ്ട്.
Melukavu news എന്ന ഐഡിയിൽ നിന്നും 68 പേർ ഞങ്ങൾ പരിശോധിക്കുമ്പോൾ ഈ വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്.

ഞങ്ങൾ പരിശോധിക്കുമ്പോൾ Sanal Kumar S S എന്ന പ്രൊഫൈലിൽ നിന്നും 13 പേർ ഈ വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്.

The web എന്ന ഐഡിയിൽ നിന്നും 11 ഷെയറുകൾ വീഡിയോയ്ക്ക് ഉണ്ടായിരുന്നതായി ഞങ്ങളുടെ പരിശോധനയിൽ കണ്ടു.

ഇംഗ്ലീഷിലും ഈ വീഡിയോ ഷെയർ ചെയ്തിട്ടുണ്ട് എന്നും ഞങ്ങൾക്ക് അറിയാൻ കഴിഞ്ഞു. ഈ വീഡിയോയുടെ ഒരു കൂടുതൽ ദൈർഘ്യം ഉള്ള ഒരു പതിപ്പും കണ്ടെത്താൻ ഞങ്ങൾക്ക് കഴിഞ്ഞു.
Factcheck/Verification
യഥാർത്ഥ സംഭവമാണോ വീഡിയോയിൽ ഉള്ളത് എന്ന് പരിശോധിക്കാൻ, വീഡിയോ ഞങ്ങൾ ആദ്യം പരിശോധിച്ചു. YouTube പ്ലാറ്റ്ഫോമിൽ കണ്ടെത്തിയ ദൈർഘ്യമേറിയ പതിപ്പിൽ വീഡിയോയുടെ അവസാനം ഒരു disclaimer കൊടുത്തിട്ടുണ്ട് എന്ന് ഞങ്ങൾ കണ്ടെത്തി.

വീഡിയോയിൽ disclaimerലെ വാചകങ്ങൾ വ്യക്തമായി കാണാനാവില്ലെങ്കിലും വീഡിയോ സ്‌ക്രിപ്റ്റഡ് ആയിരിക്കാമെന്ന സൂചന അത് ഞങ്ങൾക്ക് നൽകി. വീഡിയോ കീഫ്രെയിമുകളായി തുടർന്ന് ഞങ്ങൾ വിഭജിച്ചു. അതിനു ശേഷം ഒരു കീ ഫ്രെയിം റിവേഴ്‌സ് ഇമേജ് സെർച്ച് നടത്തി.
അപ്പോൾ വൈറൽ വീഡിയോയുടെ മികച്ച റെസല്യൂഷൻ ഉള്ള ഒരു പതിപ്പ് വിനോദ പേജായ ‘Star Creative Production’ ഫേസ്ബുക്ക് പേജിൽ നിന്നും ഞങ്ങൾ കണ്ടെത്തി. വീഡിയോയുടെ അവസാനം, ഞങ്ങൾ ഒരു disclaimer കണ്ടെത്തി. അത് ഇങ്ങനെ പറയുന്നു: “ യഥാർത്ഥ ലോക സാഹചര്യങ്ങളിൽ എങ്ങനെ പ്രതികരിക്കണമെന്ന് പൊതുജനങ്ങളെ ബോധവത്കരിക്കുന്നതിന് വേണ്ടി മാത്രമാണ് റീൽ പോലുള്ള വീഡിയോ ഈ ഫൂട്ടേജ് നിർമ്മിച്ചത്.”

ആരും സഹായിക്കാൻ ഇല്ലാതെ അവശയായ ഗർഭിണിയെ സഹായിക്കുന്ന വീഡിയോയിൽ ഉള്ളത് തെലുങ്ക് നടി പ്രിയ
സ്റ്റാർ ക്രിയേറ്റീവ് പ്രൊഡക്ഷൻ ഈ വീഡിയോയുടെ ക്രെഡിറ്റ് തെലുങ്ക് നടി പ്രിയയ്ക്ക് ആണ് എന്ന് വ്യക്തമാക്കിയിട്ടുണ്ട്. പ്രിയയുടെ ഫേസ്ബുക്ക് പ്രൊഫൈലിലേക്കുള്ള ലിങ്കും അവർ നൽകിയിട്ടുണ്ട്.
തെലുങ്ക് സിനിമകളിലും സീരിയലുകളിലും അഭിനയിക്കുന്ന പ്രശസ്തയായ ഈ നടിയുടെ പ്രൊഫൈലിൽ തിരഞ്ഞപ്പോൾ, ഈ വൈറൽ വീഡിയോ ഞങ്ങൾ കണ്ടു. “അതിശയിപ്പിക്കുന്നു” എന്ന അടിക്കുറിപ്പോടെയാണ് അത് അവർ ഷെയർ ചെയ്തത്. “കണ്ടതിന് നന്ദി! ഈ പേജിൽ സ്ക്രിപ്റ്റഡ് ഡ്രാമകളും പാരഡികളും ഉണ്ടെന്ന് ദയവായി ശ്രദ്ധിക്കുക.ഈ ഹ്രസ്വചിത്രങ്ങൾ വിനോദത്തിനും വിദ്യാഭ്യാസ ആവശ്യങ്ങൾക്കും മാത്രമുള്ളതാണ്, “എന്ന disclaimer ഒപ്പം കൊടുത്തിട്ടുണ്ട്.

2020 ജനുവരി 2 നാണ് വീഡിയോ പോസ്റ്റ് ചെയ്‌തത്, എന്നാൽ വീഡിയോയിൽ ഉടനീളം തീയതി 2021 ഡിസംബർ 17 എന്നാണ് കൊടുത്തിരിക്കുന്നത്. വീഡിയോ ഇപ്പോൾ വൈറലാകാനുള്ള ഒരു കാരണം ഇതായിരിക്കാം.
നടി പ്രിയയുടെ പേജ് കൂടുതൽ പരിശോധിച്ചപ്പോൾ, സമാന സന്ദേശങ്ങളുള്ള മറ്റ് നിരവധി സ്ക്രിപ്റ്റ്ഡ് വീഡിയോകൾ ഞങ്ങൾ കണ്ടെത്തി.
ഞങ്ങൾ ഈ വീഡിയോ മുൻപ് ഇംഗ്ലീഷിൽ ഫാക്ട് ചെക്ക് ചെയ്തിട്ടുണ്ട്. അത് ഇവിടെ വായിക്കാം.
Conclusion
ഗർഭിണിയായ സ്ത്രീയെ പട്ടാളക്കാർ പടി കയറാൻ സഹായിക്കുന്ന വീഡിയോ സ്ക്രിപ്റ്റ്ഡ് ആണ്. യഥാർത്ഥ സംഭവം എന്ന രീതിയിൽ വ്യാജമായി അത് ഷെയർ ചെയ്യപ്പെടുന്നുണ്ട്, എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ കണ്ടെത്തി.
വായിക്കാം:പ്രധാനമന്ത്രി കാലിൽ തൊട്ട് പ്രണമിക്കുന്നത് IAS officer ആരതി ഡോഗ്ര അല്ല
Result:Misleading Content/Partly False
Our Sources
Star Creative Production’s Facebook page
Telugu actor Priya’s Facebook page
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.