Fact Check
സർക്കാർ അനുകൂല ടിവി അവതാരകനെ പ്രതിഷേധക്കാർ നേരിടുന്നതായി കാണിക്കുന്ന വൈറൽ വീഡിയോയ്ക്ക് പിന്നിലെ സത്യം ഇതാ
Claim
നേപ്പാളിലെ സർക്കാർ വിരുദ്ധ പ്രതിഷേധങ്ങൾക്കിടെ ജനങ്ങൾ സർക്കാരിന് വേണ്ടി വ്യാജ വാർത്തകൾ പ്രചരിപ്പിച്ചെന്ന ആരോപണവുമായി ഒരു ടിവി അവതാരകനെ നേരിടുന്നു.
Fact
തെറ്റായ അവകാശവാദം. വൈറൽ വീഡിയോയിൽ കാണുന്ന വ്യക്തി ഒരു ടിവി അവതാരകൻ അല്ല. അദ്ദേഹം ബിഹാറിലെ മധുബനിയിൽ നിന്നുള്ള സത്യനാരായൺ സാഹ്നി, കാഠ്മണ്ഡുവിൽ ചായയും സ്നാക്സും വിൽക്കുന്ന ഒരു കട നടത്തുന്ന വ്യക്തിയാണ്. ബാങ്ക് കവർച്ചയ്ക്ക് ശ്രമിച്ചെന്ന സംശയത്തിൽ നാട്ടുകാർ അദ്ദേഹത്തെ പിടികൂടുകയായിരുന്നു.
നേപ്പാളിൽ അടുത്തിടെ നടന്ന അക്രമാസക്തമായ പ്രതിഷേധത്തിനിടെ, സർക്കാരിനെ പിന്തുണച്ച് വ്യാജ വാർത്തകൾ സംപ്രേഷണം ചെയ്തതായി ആരോപിച്ച് ഒരു ടിവി അവതാരകനെ ആളുകൾ നേരിട്ടതായി അവകാശപ്പെടുന്ന ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കപ്പെടുന്നു.

ഇവിടെ വായിക്കുക:സ്ത്രിയോടൊപ്പമുള്ള രാഹുൽ ഗാന്ധിയുടെ വൈറലായ സെൽഫി എഐ നിർമ്മിതമാണ്
Evidence
റിവേഴ്സ് ഇമേജ് സെർച്ചിൽ കണ്ടെത്തൽ
വൈറൽ വീഡിയോയിലെ പ്രധാന ഫ്രെയിമുകൾ റിവേഴ്സ് ഇമേജ് സേർച്ച് ചെയ്തപ്പോൾ, 2025 സെപ്റ്റംബർ 10-ന് SPACE 4K Television പോസ്റ്റ് ചെയ്ത യൂട്യൂബ് വീഡിയോയിലേക്ക് നയിച്ചു. ഈ വീഡിയോയിൽ, നേപ്പാൾ നാഷണൽ കൊമേഴ്ഷ്യൽ ബാങ്ക് കവർച്ചയ്ക്ക് ശ്രമിച്ചെന്ന സംശയത്തിൽ നാട്ടുകാർ ഒരാളെ പിടികൂടുന്നതാണ് കാണുന്നത്.

സോഷ്യൽ മീഡിയ പരിശോധന
നേപ്പാളിൽ നിന്നുള്ള ഒരു ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ (2025 സെപ്റ്റംബർ 10) വൈറൽ വീഡിയോയുമായി ബന്ധപ്പെട്ട ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്. ആ പോസ്റ്റിൽ മാൽതി എന്ന ഉപയോക്താവ് കമന്റ് ചെയ്തു: “ദയവായി സഹായിക്കൂ. അദ്ദേഹം സത്യസന്ധനായ വ്യക്തിയാണ്. എന്റെ അച്ഛനാണ്. അദ്ദേഹത്തിന് നാസ കോളേജിന് സമീപം കടയുണ്ട്.”

മാൽതിയുടെ ഇൻസ്റ്റാഗ്രാം പ്രൊഫൈൽ പരിശോധിച്ചപ്പോൾ, സത്യനാരായൺ സാഹ്നി എന്ന മറ്റൊരു അക്കൗണ്ട് കണ്ടെത്തി. അവിടെ പോസ്റ്റ് ചെയ്ത ചിത്രങ്ങൾ വൈറൽ ക്ലിപ്പിൽ കാണുന്ന വ്യക്തിയുമായി പൊരുത്തപ്പെടുന്നു.

കുടുംബത്തിൽ നിന്നുള്ള സ്ഥിരീകരണം
സത്യനാരായണന്റെ സഹോദരൻ സഞ്ജയ് സാഹ്നി സത്യനാരായണൻ ആണ് വിഡിയോയിൽ എന്ന് സ്ഥിരീകരിച്ചു. അദ്ദേഹം പറഞ്ഞു: “സത്യനാരായൺ കഴിഞ്ഞ 30 വർഷമായി കാഠ്മണ്ഡുവിലെ ടിങ്കുനെ ഗാരിയിൽ താമസിക്കുന്നു. ഒരു ചെറിയ ചായ-സ്നാക്സ് കട നടത്തുന്നു. ഞങ്ങളുടെ സ്വദേശം ബിഹാറിലെ മധുബനി ജില്ലയിലെ സിദ്ധപക്ലാ ഗ്രാമമാണ്.” സെപ്റ്റംബർ 9-ന് ധൻസ സന്ദർശിച്ച് സത്യനാരായൺ തിരിച്ചു വന്നു, അടുത്ത ദിവസം രാവിലെ നടക്കാൻ പോയപ്പോൾ നാട്ടുകാർ അദ്ദേഹത്തെ പിടികൂടി വീഡിയോ പകർത്തുകയായിരുന്നു. അതിനുശേഷം അദ്ദേഹത്തെ കാണാതായി”. അദ്ദേഹത്തിന്റെ ആധാർ കാർഡും (സ്വകാര്യത സംരക്ഷിക്കാൻ അവ ഞങ്ങൾ ഇവിടെ ചേർക്കുന്നില്ല) ഫോട്ടോകളും സഹോദരൻ പങ്കുവെച്ചു.


സഹോദരന്റെ നിരപരാധിത്വം ഉറപ്പിക്കാനും നീതിക്കുവേണ്ടി അപേക്ഷിക്കാനും ലക്ഷ്യം വെച്ച് കൊണ്ടുള്ള ഒരു വീഡിയോ പ്രസ്താവനയും സഞ്ജയ് ഞങ്ങളുമായി പങ്ക് വെച്ചു.
ഈ വീഡിയോ ആദ്യം ഫാക്ട് ചെക്ക് ചെയ്തത് ഞങ്ങളുടെ ഹിന്ദി ടീമാണ്. {അത് ഇവിടെ വായിക്കാം}
Verdict
വൈറൽ അവകാശവാദം തെറ്റാണ്. വീഡിയോയിൽ കാണുന്ന വ്യക്തി ഒരു പത്രപ്രവർത്തകൻ അല്ല, ബിഹാറിൽ നിന്നും നേപ്പാളിലേക്ക് കുടിയേറിയ ഒരു ചായ കട ഉടമയാണ്. അദ്ദേഹത്തെ നാട്ടുകാർ നേരിട്ട് ചോദ്യം ചെയ്തതും ശരിയാണ്, പക്ഷേ അദ്ദേഹത്തിന് ബാങ്ക് കവർച്ചയിൽ പങ്കുണ്ടെന്നത് സ്ഥീരീകരിക്കുന്ന ഉറപ്പുള്ള തെളിവുകളൊന്നും ലഭിച്ചിട്ടില്ല.
FAQs
Q1.വ്യാജ വാർത്ത പ്രചരിപ്പിച്ചതിന് നേപ്പാളിലെ പ്രതിഷേധത്തിനിടെ ഒരു ടിവി അവതാരകനെ ജനങ്ങൾ വളഞ്ഞോ?
ഇല്ല. വീഡിയോയിൽ കാണുന്ന വ്യക്തി ടിവി ആങ്കർ അല്ല, സത്യനാരായൺ സാഹ്നി എന്ന ചായ കട ഉടമയാണ്.
Q2. വൈറലായ നവീഡിയോയിലുള്ള ആൾ ആരാണ്?
ബിഹാറിലെ മധുബനിയിൽ നിന്നുള്ള സത്യനാരായൺ സാഹ്നിയാണ്. കാഠ്മണ്ഡുവിൽ ദീർഘകാലമായി താമസിക്കുന്നു.
Q3. വീഡിയോയിൽ യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചത്?
പ്രതിഷേധങ്ങൾക്കിടെ ബാങ്ക് കവർച്ചയ്ക്ക് ശ്രമിച്ചെന്ന സംശയത്തിൽ നാട്ടുകാർ അദ്ദേഹത്തെ പിടികൂടുകയായിരുന്നു.
Sources
Insta Post by quotes.nepal on 10th Sep 2025
Telephonic Conversation with Satyanarayan Sahni’s Brother Sanjay Sahni