Fact Check
ബിഹാറിൽ ബിജെപി നേതാവിനെ മർദ്ദിക്കുന്നുവെന്ന അവകാശവാദം തെറ്റ്; ദൃശ്യം ഉത്തർപ്രദേശിലേതാണ്
Claim
ബിഹാറിൽ ബിജെപി നേതാവിനെ മർദ്ദിക്കുന്നു.
Fact
ഉത്തര്‍പ്രദേശില്‍ സുഹെല്‍ദവ് സ്വാഭിമാന്‍ പാര്‍ട്ടി അധ്യക്ഷന്‍ മഹേന്ദ്ര രാജ്ഭറിനെ മര്‍ദ്ദിക്കുന്ന ദൃശ്യമാണിത്.
ബിഹാറിൽ ബിജെപി നേതാവിനെ മർദ്ദിക്കുന്നുവെന്ന രീതിയിൽ ഒരു വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നു.
വീഡിയോയിൽ ഒരു നേതാവിനെ ആദ്യം മാലയിട്ട് സ്വീകരിച്ചതിന് ശേഷം ചിലർ മർദ്ദിക്കുന്ന ദൃശ്യമാണുള്ളത്.
പോസ്റ്റിൽ പറയുന്നത് ഇങ്ങനെയാണ്:“ബിഹാറിൽ ആദ്യം BJP നേതാവിനെ മാലയിട്ട് സ്വീകരിക്കുന്നു, പിന്നെ അടിയുടെ പൂരം. നാടിന് പുരോഗതി ചെയ്യാത്തതിന്റെ പ്രതികാരമാണ് ജനങ്ങൾ കൊടുത്ത സ്വീകരണം.”

ഇവിടെ വായിക്കുക:മോദിയുടെ മുസ്ലിം തയ്യൽകാരിയുമായി സംസാരിക്കുന്ന ചിത്രം എഐ ഉപയോഗിച്ച് സൃഷ്ടിച്ചതല്ല
Evidence
റിവേഴ്സ് ഇമേജ് സെർച്ച് കണ്ടെത്തിയത്
വീഡിയോയിലെ കീഫ്രെയിമുകൾ റിവേഴ്സ് ഇമേജ് സെർച്ച് വഴി പരിശോധിച്ചപ്പോൾ സമാന ദൃശ്യമുള്ള റിപ്പോർട്ട് ന്യൂസ് 18 (2025 ജൂൺ 11) പ്രസിദ്ധീകരിച്ചിട്ടുള്ളതായി കണ്ടെത്തി.
News18 റിപ്പോർട്ട് പ്രകാരം, സംഭവം ജൗൻപൂർ ജില്ലയിലെ ജലാൽപൂർ പ്രദേശത്ത് നടന്ന മഹാരാജ സുഹെൽദേവിന്റെ വിജയ് ദിവസ് പരിപാടിക്കിടെയായിരുന്നു.
ചടങ്ങിൽ അതിഥിയായി എത്തിയ മഹേന്ദ്ര രാജ്ഭർ പ്രസംഗിക്കാൻ എഴുന്നേറ്റപ്പോൾ, മുൻ സഹപ്രവർത്തകനായ ബ്രിജേഷ് രാജ്ഭർ ആദ്യം അദ്ദേഹത്തിന് മാലയിടുകയും പിന്നെ മർദ്ദിക്കുകയും ചെയ്തിരുന്നു.

എൻഡിടിവി റിപ്പോർട്ട് വിശദാംശങ്ങൾ
എൻഡിടിവി (2025 ജൂൺ 11) റിപ്പോർട്ട് അനുസരിച്ച്, മഹേന്ദ്ര രാജ്ഭർ മുൻപ് “എന്‍ഡിഎ മുന്നണിയുടെ ഭാഗമായ സുഹെൽദേവ് ഭാരതീയ സമാജ് പാർട്ടി (SBSP)യുടെ ദേശീയ വൈസ് പ്രസിഡന്റായിരുന്നു.2022ലെ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപുണ്ടായ അസ്വാരസ്യത്തെ തുടർന്ന് അദ്ദേഹം പാർട്ടി വിട്ട് സുഹെൽദേവ് സ്വാഭിമാൻ പാർട്ടി (SSP) രൂപീകരിച്ചു. ബ്രിജേഷ് രാജ്ഭർ അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ചിരുന്ന മുൻ സഹപ്രവർത്തകനായിരുന്നു.
NDTV റിപ്പോർട്ട്: വീഡിയോ റിപ്പോർട്ട് കാണുക

Verdict
ബിഹാറിൽ ബിജെപി നേതാവിനെ മർദ്ദിക്കുന്നുവെന്ന അവകാശവാദം തെറ്റാണ്.
വീഡിയോ ഉത്തർപ്രദേശിലെ സുഹെൽദേവ് സ്വാഭിമാൻ പാർട്ടി അധ്യക്ഷൻ മഹേന്ദ്ര രാജ്ഭറിനെ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങളാണ്.
ഇവിടെ വായിക്കുക:
FAQ
1. വീഡിയോയിൽ മർദ്ദിക്കപ്പെട്ട വ്യക്തി ആര്?
മഹേന്ദ്ര രാജ്ഭർ, സുഹെൽദേവ് സ്വാഭിമാൻ പാർട്ടി (SSP)യുടെ ദേശീയ അധ്യക്ഷനാണ്.
2. സംഭവം എവിടെ നടന്നു?
ഉത്തർപ്രദേശിലെ ജൗൻപൂർ ജില്ലയിലെ ജലാൽപൂർ പ്രദേശത്ത്, 2025 ജൂൺ 11ന് മഹാരാജ സുഹെൽദേവിന്റെ വിജയ് ദിവസ് ആഘോഷത്തിനിടെയാണ് സംഭവം നടന്നത്.
3. ആക്രമണം നടത്തിയയാൾ ആര്?
മഹേന്ദ്ര രാജ്ഭറിന്റെ മുൻ സഹപ്രവർത്തകനായ ബ്രിജേഷ് രാജ്ഭറാണ് ആക്രമണം നടത്തിയത്.
4. വീഡിയോ ബിഹാറിൽ നിന്നുള്ളതാണോ?
അല്ല, വീഡിയോ ബിഹാറിലേതല്ല. അത് ഉത്തർപ്രദേശിലേതാണ്.
5. ഈ വീഡിയോയിൽ ബിജെപിയുമായി ബന്ധമുണ്ടോ?
ഇല്ല. സംഭവം ബിജെപി നേതാക്കളുമായി ബന്ധമില്ലാത്തതാണ്.
Sources
News18 video report -June 11, 2025
NDTV – Video Report – June 11, 2025